ഒടിയൻ 2 [അപ്പു] 259

അവളുടെ നഗ്നതയിലും സൗന്ദര്യത്തിലും മതിമറന്നെന്ന പോലെ ഭാർഗവൻ മുന്നോട്ട് ചുവട് വെച്ചു. ലക്ഷ്മി കണ്ണടച്ച് അത് കൊതിക്കുന്ന പോലെ അയാളെ ക്ഷണിച്ചു.

പക്ഷെ അവളുടെ മുഖത്ത് തൊടാൻ കയ്യുയർത്തിയതും പിന്നിൽ നിന്ന് ഒരു വാൾ ഭാർഗവന്റെ വയറു തുളച്ചു മുന്നിലെത്തി. അതുകണ്ട ലക്ഷ്മി ഞൊടിയിടയിൽ വസ്ത്രം എടുത്ത് ചുറ്റി പിന്നിലേക്ക് മാറി. അവളുടെ കണ്ണിൽ കാമത്തിന് പകരം കത്തുന്ന പക.

വീണ്ടും അയാളെ കുത്താൻ വലത്ത് വശത്ത് നിന്നും വന്ന വാൾ അയാൾ വെറും കൈകൊണ്ട് പിടിച്ചെടുത്തു.പിന്നിൽ കുത്തിയ വാൾ വലിച്ചൂരി എടുത്തതും ഭാർഗവൻ ചോരയിൽ കുളിച്ച് നിലത്ത് വീണു.

” ഇത്രേയുള്ളോ കയ്യിൽ കാലന്റെ കണക്കുമായി പായുന്ന സാക്ഷാൽ ഒടിയൻ. ഇതിന് എന്തിനായിരുന്നു ഞാൻ ?? ”

ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഭാർഗവൻ നോക്കി. പേരുകേട്ട വലിയനാട് കളരിയിലെ ബാലൻ ഗുരുക്കൾ. ഒടിവിദ്യക്ക് മറു ഒടി ചെയ്യാൻ അറിവുള്ള ജീവിച്ചിരിക്കുന്ന ഏക അഭ്യാസി.അദ്ദേഹത്തിന് പോലും ചികിൽസിക്കാൻ കഴിയാത്തത് പോലെ ഒടി ചെയ്യുന്ന ഏക വെള്ളൊടിയൻ…..ഭാർഗവൻ.

നിലത്ത് വീണ ഭാർഗവൻ ഏന്തി വലിഞ്ഞു നാലുകാലിൽ നിന്നു.ബാലൻ ഗുരുക്കളുടെ കൂടെ ശിഷ്യരും ഉണ്ട്. ഭാർഗവൻ പുച്ഛത്തോടെ ചിരിച്ചു. അയാളുടെ വായിൽ നിന്ന് ചോരതുള്ളികൾ ഒഴുകി.

നിലത്ത് നിന്ന് പതിയെ കൈകുത്തി എഴുന്നേറ്റ് വളഞ്ഞുകുത്തി നിവർന്നു നിൽക്കാൻ നോക്കിയ ഭാർഗവനെ കണ്ട ലക്ഷ്മി ഗുരുക്കളുടെ ശിഷ്യരിൽ ഒരാളുടെ വാൾ പിടിച്ച് വാങ്ങി നെഞ്ചിൽ തന്നെ വെട്ടാൻ ഓങ്ങി.

“മോളെ…… ” ഭാർഗവൻ നിന്നിടത്ത് നിസ്സഹായനും ക്ഷീണിതനുമായി ചോരയോലിപ്പിച്ച് മഹാദേവൻ..

ലക്ഷ്മിയുടെ വാൾ താഴ്ന്നില്ല. അവൾ സ്തബ്ദയായി നിന്നുപോയി. നിറകണ്ണുകളോടെ മഹാദേവൻ ലക്ഷ്മിക്ക് നേരെ കൈനീട്ടി.

കൈ അവൾക്ക് അടുത്തെത്തിയതും ബാലൻ ഗുരുക്കൾ മഹാദേവന്റെ നെഞ്ചിൽ തന്നെ ആഞ്ഞ് വെട്ടി. അയാൾ പിന്നോക്കം മറിഞ്ഞ് ചലനമില്ലാതെ കിടന്നു.ഏട്ടാ എന്ന് വിളിച്ച് ഓടാൻ തുടങ്ങിയ ലക്ഷ്മി കണ്ടത് മഹാദേവനെയല്ല ഭാർഗവനെ . അവൾ അത്ഭുതത്തോടെ ഗുരുക്കളെ നോക്കി.

” കൺകെട്ട്… ഒടിയന്റെ മായം.. മനസ്സിനെ കബളിപ്പിക്കാൻ ഒടിയനോളം പോന്ന ആരുമില്ല… ആ അവനെ കീഴടക്കണമെങ്കിൽ ആദ്യം അവന്റെ മനസിനെ ചാഞ്ചലമാക്കണം. നീ സ്വന്തം സൗന്ദര്യം കൊണ്ട് അത് ചെയ്തു. ”

അവൾ അതിശയിച്ച് പോയി.ഏട്ടനെ തന്നെയാണ് മുന്നിൽ കണ്ടത്. മനസ്സ് പെട്ടന്ന് സങ്കടം കൊണ്ട് നിറഞ്ഞു മറ്റൊന്നും ചിന്തയിലേ വന്നില്ല. ഒടിയന്റെ മായം…

ചലനമറ്റ് നിലത്ത് ചോരയിൽ കുളിച്ച് കിടന്ന ഭാർഗവനെ അവർ ഇരുകാലിലും പിടിച്ച് പുറത്തേക്ക് വലിച്ചുകൊണ്ട് വന്നു കുടിലിന് മുന്നിൽ കിടത്തി.

” മറു ഒടി ചെയ്യാനാവാത്ത വിധം ഒടിവിദ്യ ചെയ്യുന്ന വെള്ളൊടിയൻ എന്ന് ഗുരുനാഥൻ പറഞ്ഞത് ഇയാളെപ്പറ്റി തന്നെയാണോ…!! ഇതിപ്പോ കേട്ട കഥകളിലെ ഒടിയനോടുള്ള ഭയം പോലും പോയല്ലോ …!!”

ബാലൻ ഗുരുക്കളുടെ ശിഷ്യരിൽ ഒരാൾ ഭാർഗവന്റെ മൃതദേഹം നോക്കി പരിഹാസത്തോടെ പറഞ്ഞു..

അവർ മാടൻ കുടിയിരുന്ന തറ തല്ലിപ്പൊളിച്ച് കുടിലിനും തറക്കും തീവെച്ചു. ശേഷം ലക്ഷ്മിയേയും ശിഷ്യരെയും കൂട്ടി അയാൾ കേശവൻ നായരുടെ വീട്ടിലേക്ക് നടന്നു. അവിടെ നിന്ന് പോരുമ്പോൾ തന്റെ ഒരു ശത്രു കൊല്ലപ്പെട്ട സന്തോഷം ആയിരുന്നു ലക്ഷ്മിക്ക്.. ഇനി അയാൾ.. കേശവൻ നായർ..

ഒടിയനെയും കേശവൻ നായരെയും നശിപ്പിക്കാൻ പല വഴികൾ ആലോചിച്ച ലക്ഷ്മി ഒടുവിൽ കണ്ടെത്തിയ വഴിയായിരുന്നു ഇത്..

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.