ഒടിയൻ 2 [അപ്പു] 259

പിന്നാലെ ചെന്ന ലക്ഷ്മി വിളിച്ചെങ്കിലും അവൾ കേട്ടതായി തോന്നിയില്ല

” ചേച്ചി… ചേച്ചി വാ ഈ അസമയത്ത് പുറത്ത് ഇറങ്ങേണ്ട പ്രത്യകിച് വയറ്റിലുള്ളപ്പോ..!”

” കൊണ്ടുപോട്ടെ. എന്നെയും കൊണ്ടുപോയി കൊല്ലട്ടെ. എന്റെ കുഞ്ഞിനേയും എടുക്കട്ടെ. പാതി ചത്ത ഞാനിനി എന്തിന് ജീവിക്കണം മോളെ…..

“……ഞാനാ.. ഞാനാ ഏട്ടനെ പറഞ്ഞ് വിട്ടത്. വേണ്ട വേണ്ട ന്ന് പറഞ്ഞിട്ടും കേട്ടില്ല. എന്റെ ആഗ്രഹത്തിനാണ് ഏട്ടൻ പോയത്. എന്നാലും ന്റെ ദേവേട്ടൻ …. ”

അതും പറഞ്ഞ് പെട്ടന്ന് പാർവതി ഒരു ഭ്രാന്തിയെപ്പോലെ നിലത്ത് കുത്തിയിരുന്ന് അലമുറയിട്ട് കരഞ്ഞു. ലക്ഷ്മി മുട്ടുകുത്തി അവളെ കെട്ടിപ്പിടിച്ചു. അവളും കരഞ്ഞു ഒരുപാട്. ഇതെല്ലാം കണ്ടിട്ടും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ഗോവിന്ദൻ നായർ വാതിൽപ്പടിയിൽ നിന്ന് കരഞ്ഞു. പക്ഷെ ലക്ഷ്മി പലതും മനസിൽ കണ്ടിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു.

അന്നത്തെ പൗർണ്ണമിക്ക് ശേഷം വന്ന അമവാസി ദിനത്തിൽ വശീകരിച്ച മറ്റൊരു പെണ്ണിന്റെ ഭ്രൂണത്തിൽ നിന്ന് ഒടിമരുന്നും ശേഖരിച്ച് കർമങ്ങളും കഴിഞ്ഞ് ഭാർഗവൻ തിരികെ കുടിലിലേക്ക് നടന്നു.

വേലിക്കകത്ത് കാൽ കുത്തിയപ്പോഴേ അന്യന്റെ സാന്നിധ്യം അയാൾ തിരിച്ചറിഞ്ഞു. മുറ്റത്ത് കുടിയിരുത്തിയ മാടനും കുലദൈവത്തിനും കള്ളും കരളും സമർപ്പിച്ച് അയാൾ കുടിലിനുള്ളിലേക്ക് കയറി.

അകത്ത് കയറിയതും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് കുടിലിൽ അയാളെ വരവേറ്റത്. വെണ്ണതോൽക്കുന്ന ഉടലിൽ നേരിയ കസവുചുറ്റി കുടിലിലെ വിളക്കിന്റെ നേരിയ വെട്ടത്തിൽ അയാൾ കണ്ടു…..ലക്ഷ്മി.

മയ്യെഴുതിയ കണ്ണിൽ കാമം നിറച്ച് അവൾ അയാളെ നോക്കി. ദേവലോകസുന്ദരിയെ തോൽപിക്കാൻ പോന്ന അവളുടെ ശരീരത്തിൽ ഒരുവേള അയാൾ പോലും മയങ്ങിപ്പോയി.

“തമ്പ്രാട്ടി എന്താ ഒടിയന്റെ കുടീല് ?? ” അവളെ ശ്രദ്ധിക്കാതെ അലസമായി അയാൾ ചോദിച്ചു.

” ആളുകൾ എന്തിനാ ഒടിയന്റെ അടുത്ത് വരണേ..?? ”
അഴിച്ചിട്ട മുടി മുന്നിലേക്കിട്ട് ലാസ്യ ഭാവത്തിൽ ലക്ഷ്മി ചോദിച്ചു.

” ആരെയാ ഒടിവെക്കേണ്ടത് ചേച്ചിയുടെ ഭർത്താവിനെ കൊന്ന എന്നെയോ അതോ കൊല്ലിച്ച കേശവൻ നായരെയോ..?? ”
അവളെ നോക്കാതെ നിലത്തിരുന്ന് മണ്ണെണ്ണ വിളക്കിൽ തിരിയിട്ട് അയാൾ ചോദിച്ചു

” വാടക കൊലയാളിയെ അല്ല എനിക്കാവശ്യം അത് ഏല്പിച്ച ആളെ.. അയാളെ അത് ചെയ്തയാൾ തന്നെ ഇല്ലാതാക്കണം..”

” പ്രതിഫലം….?? ”

ലക്ഷ്മി ദേഹത്ത് കിടന്ന കസവുതുണിയിലെ പിടി അയച്ചു. അത് നിലത്തൂർന്ന് വീണു.. കമദേവനെപോലും മോഹിപ്പിക്കുന്ന മേനിയഴക് ഭാർഗവന് മുന്നിൽ അവൾ അനാവരണം ചെയ്തു.

” കേശവൻ നായർ തരാമെന്നേൽക്കുന്നത്ര പണം മറ്റാർക്കും തരാനാവില്ല. പക്ഷെ എത്ര സ്വർണം കൂട്ടി തുലാഭാരം നടത്തിയാലും ഉയർന്നിരിക്കും എന്റെ ശരീരം, എന്റെ കന്യകാത്വം. അത് നിനക്ക് ഞാൻ തരാം. നീ ആശിക്കുന്നത്ര രാത്രികളും.അതാണ് അയാൾക്കും വേണ്ടിയിരുന്നത്. പക്ഷെ അയാൾ കൊല്ലപ്പെടണം.എങ്കിൽ അമവാസി രാത്രികളിൽ ഒടിയനെ കാത്തിരിക്കാൻ ഈ ഞാനുണ്ടാവും. “

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.