ഒടിയൻ 2 [അപ്പു] 259

….. പുറത്തെടുത്തപ്പോ പഴന്തുണി പോലെ കൊച്ചമ്പ്രാൻ ഒറ്റ വീഴ്ചയായിരുന്നു. ദേഹത്ത് ഒരൊറ്റ എല്ലുപോലും ഒടിയാൻ ബാക്കിയില്ലായിരുന്നു. കൈക്കും കാലിനും പിടിച്ച് പൊക്കിയപ്പോ നട്ടെല്ല് ഒടിഞ്ഞ് താഴെപ്പോയി.. പക്ഷെ പുറത്ത് ഒരു തുള്ളി ചോരയില്ല. അപ്പൊ അവിടെ.. ഞാൻ മാത്രല്ല തമ്പ്രാ എല്ലാരും കണ്ട്….. ചാടി ചാടി വന്ന ഒരു കുഞ്ഞ് മുയലിന് പന്തത്തിന്റെ വെളിച്ചത്തിലെ നിഴലില് കണ്ടത് മനുഷ്യന്റെ രൂപമായിരുന്നു. അവിടന്ന് എങ്ങനാ ഓടിയതെന്ന് ഞങ്ങൾക്ക് അറിയൂല തമ്പ്രാ. ഒടിയനാ അത്.. ഒടിയൻ.. ”

കോമന്റെ വായിൽ നിന്ന് കേട്ടത് പകൽ വെട്ടത്തിൽ അത്രയും ആളുകളുടെ നടുവിൽ നിക്കുമ്പോഴും നീലാണ്ടനിൽ ഭയമുണ്ടാക്കി.

മകനെപ്പോലെ സ്നേഹിച്ച മഹാദേവന്റെ മൃതശരീരവും നിറവയറുമായി തൊട്ടടുത്തിരുന്ന് കരയുന്ന മകളുടെ മുഖവും ഗോവിന്ദൻനായരെ തളർത്തിക്കളഞ്ഞു.

ചിതയിലേക്ക് എടുത്ത് വെക്കാൻ പടിയിലേക്ക് കയറ്റുമ്പോൾ ഒന്ന് ശ്രദ്ധിച്ച നീലാണ്ടൻ കോമൻ പറഞ്ഞത് ശെരിയോ എന്നുറപ്പിച്ചു. നേരെ എടുത്ത് പൊക്കുമ്പോൾ നനച്ചിട്ട തുണിപോലെ മഹാദേവന്റെ ശരീരം അവിടവിടെ മടങ്ങിവീണു.

കോമൻ പറഞ്ഞത് ശെരിതന്നെ….

കർമങ്ങളെല്ലാം തീരും വരെ അവിടെ രണ്ടുകൂട്ടർ മാത്രം കാത്തുനിന്നു. ഗോവിന്ദൻ നായരും മകൾ ലക്ഷ്മിയും കണ്ണീരോടെയും, കേശവൻ നായർ പകയോടെയും അത് നോക്കി നിന്നു. എപ്പഴോ തളർന്നു വീണ പാർവതിയെ ആരൊക്കെയോ അകത്തു കിടത്തിയിരുന്നു.

എല്ലാവരും പോയെന്ന് ഉറപ്പായപ്പോൾ കേശവൻ നായർ ഗോവിന്ദൻ നായരുടെ അടുത്തേക്ക് വന്നു. സ്വന്തം ഏട്ടനെ പോലെ സ്നേഹിച്ചയാൾ, സ്നേഹം തന്നയാൾ എരിഞ്ഞമരുമ്പോൾ ലക്ഷ്മി അതൊന്നും ശ്രദ്ധിച്ചില്ല.

” കല്യാണപന്തൽ ഉയരേണ്ട വീടായിരുന്നു. സംബന്ധം ആലോചിക്കാൻ വന്ന എനിക്ക് നേരെ കയ്യുയർത്തി എല്ലിന്റെ ബലം കാണിച്ചവൻ ഒരു എല്ലുപോലും ബാക്കിയില്ലാതെ ചാരമായില്ലേ..!! പാവം സ്വന്തം കുഞ്ഞിനെ പോലും ഒരുനോക്ക് കാണാൻ ഭാഗ്യമുണ്ടായില്ലല്ലോ…!!”

ശേഷം അയാൾ ലക്ഷ്മിയെ നോക്കി പറഞ്ഞു

“ഏട്ടനോ പോയി… നിറവയറും കൊണ്ട് നടക്കുന്ന ചേച്ചിയും പ്രായമായ അച്ഛനെയും ഇനിയും ജീവനോടെ കാണണമെങ്കിൽ എന്റെ ഭാര്യയായി ഇല്ലത്തേക്ക് വാ.. ഇല്ലെങ്കിൽ ഏട്ടനെ പോലെ അവരെ ഇല്ലാതാക്കാൻ എനിക്ക് ഭാർഗവന്റ ആവശ്യം വരില്ല…”

മഹാദേവന്റെ ചിത കത്തുന്നത് കണ്ണീരോടെ നോക്കിയ ലക്ഷ്മിയുടെ കണ്ണിൽ തീ പടർന്നു..തന്നെ സ്വന്തമാക്കാൻ ഏട്ടനെ കൊന്ന് തന്റെ ചേച്ചിയെ വിധവയാക്കി ഞങ്ങളെ ഒറ്റക്കാക്കിയ ആ വിഷത്തെ അവൾ പകയോടും വെറുപ്പോടും കൂടി നോക്കി. അയാൾ അവളെ നോക്കി ഒരു വിടന്റെ ചിരി ചിരിച്ച് പരിവാരങ്ങളോടുകൂടി പടികടന്ന് പോയി.

ഇതൊന്നുമറിയാതെ ജീവന്റെ ജീവനായി തന്നെ സ്നേഹിച്ച ഭർത്താവിന്റെ ചിതയെരിയുന്നത് ക്ഷീണിച്ച കണ്ണുകളോടെ ദൂരെ ജനലിലൂടെ പാർവതി കണ്ടു. നിസ്സഹായാവസ്ഥയായിരുന്നു അവൾക്ക്. കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റി ദൂരേക്ക് നോക്കി ഇരിക്കുന്ന അവളുടെ മനസിന് എല്ലാം ഉൾക്കൊള്ളാനുള്ള ശക്തി കൊടുക്കണേ എന്ന് മാത്രമായിരുന്നു അവിടെ ഉള്ളവരുടെ പ്രാർത്ഥന.

അന്ന് രാത്രി ആരും ഉറങ്ങിയില്ല. സമയം പാതിരാത്രിയോടടുത്തപ്പോൾ പാർവതി തന്റെ നിറവയറും താങ്ങി മുറിക്ക് പുറത്തിറങ്ങി. ആരെയും ശ്രദ്ധിക്കാതെ അവൾ ഉമ്മറത്തേക്ക് നടക്കുന്നത് കണ്ട് ലക്ഷ്മി പിന്നാലെ ചെന്നു. പാർവതി ഉമ്മറവും കടന്ന് മുറ്റത്തേക്കിറങ്ങി നിന്നു.

” ചേച്ചി…! “

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.