ലക്ഷ്മി ഗോവിന്ദൻ നായരെ വിളിച്ചു. അയാൾ വന്നതും മക്കളുടെ പരിഭ്രമം കണ്ടു കാര്യം അന്വേഷിച്ചു..
അച്ഛാ ഏട്ടൻ മുറ്റത്തേക്ക് ഇറങ്ങിയതാ ഇപ്പൊ തൊടിയിൽ നിന്ന് ഏട്ടന്റെ കരച്ചിൽ കേട്ടു അച്ഛൻ ആ പണിക്കാരെ കൂട്ടിപ്പോയി ഒന്ന് നോക്കി വാ…
അത് കേട്ടതും പണിക്കാരെയും വിളിച്ച് കൂട്ടി ഗോവിന്ദൻ നായർ മുറ്റത്തേക്ക് ഇറങ്ങി. വെളിച്ചം ഉണ്ടായിരുന്നത്കൊണ്ട് അവർക്ക് രാത്രിയിലെ കാഴ്ച പതിവുപോലെ അത്ര ദുഷ്കരമായില്ല
എങ്കിലും മഹാദേവനെ അവിടെങ്ങും കാണാതിരുന്നത് അവരിലെല്ലാം പരിഭ്രാന്തി പരത്തി. മതിലിനപ്പുറം വഴിയിൽ നിറയെ കവുങ്ങാണ് അതിനപ്പുറം കശുമാവിൻ തോട്ടം..
കവുങ്ങിൻ തോട്ടത്തിൽ നടന്ന് പന്തം തെളിച്ച് മഹാദേവന്റെ പേര് വിളിച്ച് ആളെ അന്വേഷിച്ചവർക്ക് ഉത്തരം കിട്ടിയത് തൊട്ടടുത്ത കശുമാവിൻ തോട്ടത്തിൽ നിന്നായിരുന്നു…
പിറ്റേന്ന് രാവിലെ ആളുകൾ കൂടി നിന്ന ഗോവിന്ദൻ നായരുടെ വീട്ടിലേക്ക്, വളരെ സന്തോഷത്തോടെയാണ് കേശവൻ നായർ വന്നത്. നായർക്ക് ഓലക്കുട പിടിച്ച് വെറ്റിലചെല്ലവും താങ്ങി പിന്നാലെ കുഞ്ചുവും പരിവാരങ്ങളും. ഉള്ളിൽ നുരഞ്ഞ് പൊന്തിയ പകയും സന്തോഷവും ആണെങ്കിലും മുഖത്ത് കാര്യമായ സങ്കടം വരുത്തി അയാൾ പൂമുഖത്തേക്ക് നടന്നുകയറി.
അരിയും പൂവുമിട്ട് തലക്കേൽ നിലവിളക്കും കത്തിച്ച് വെള്ളപുതച്ച് തള്ളവിരലുകൾ ചേർത്ത് കെട്ടിയ കാലുകളുമായി എങ്ങനെ കാണാൻ ആഗ്രഹിച്ചോ അങ്ങനെ തന്നെ മഹാദേവൻ കിടക്കുന്നത് കണ്ട് കേശവൻ നായർ പകയോടെ ചിരിച്ചു.
“ഒടിയന്റെ വേല തന്നെയാ… ഞങ്ങളും കണ്ടതല്ലേ..!! ”
മുറ്റത്ത് കൂടി നിന്ന പണിക്കാരിൽ ഒരാൾ ബാക്കിയുള്ളവരോട് പറഞ്ഞു..
“ഇന്നലെ എന്താ ഉണ്ടായേ ??”
അടക്കം പറച്ചിൽ കേട്ട് വന്ന നാടുവഴിയുടെ വലം കൈയ്യായ നിലാണ്ടൻ അവരോട് ചോദിച്ചു..
” തമ്പ്രാ.. അത്… ഇന്നലെ തമ്പ്രാൻ വിളിച്ചപ്പഴാ ഞാനും ചാത്തനും ചേറുവും നീലനും കൂടി ഓടിപ്പാഞ്ഞ് വന്നത്.. തമ്പ്രാട്ടിമാര് അപ്പൊ നല്ല കരച്ചിലാ.. വാ കോമാ ന്നും പറഞ്ഞ് തമ്പ്രാൻ നടന്നു.. കൊച്ചമ്പ്രാൻറെ പേര് വിളിച്ച് നടക്കണ കണ്ടപ്പഴാ കൊച്ചമ്പ്രാനെ അന്വേഷിക്കാന്ന് മനസിലായത് ….
… ഞങ്ങള് പറമ്പ് മൊത്തം അന്വേഷിച്ച് അപ്പഴാണ് പുറം തോട്ടത്തീന്ന് കൊച്ചമ്പ്രാൻറെ ഒച്ച കേട്ടത്..പിന്നെ ഒന്നും ആലോചിച്ചില്ല ഞാനും ചാത്തനും കൂടി ഓടി.. തമ്പ്രാനും ബാക്കിയുള്ളോരും പിന്നിലാരുന്നു.. നിലാവെളിച്ചം പുറത്ത് ഉണ്ടേലും പടർന്നു നിക്കണ കശുമാവിന്റെ തോട്ടത്തില് വെളിച്ചം തീരെ ഇല്ലാരുന്നു….
…. അവിടെ കേറിയിട്ട് പന്തം വീശി ചുറ്റും ഓടി കുഴഞ്ഞതല്ലാതെ ആരെയും എവിടെയും കണ്ടില്ല. നാലുപാടും നിന്ന് കൊച്ചമ്പ്രാൻറെ വിളി മാത്രം. തമ്പ്രാനും ഞങ്ങളും പേടിച്ച് വിറച്ചു. അവസാനം ശബ്ദം കേൾക്കുന്ന ഭാഗം ശെരിക്കും ശ്രദ്ധിച്ച് ഞങ്ങള് വന്നത് നടുക്ക് നിക്കുന്ന ഒരു കശുമാവിന്റെ താഴെ. അപ്പൊ കൊച്ചമ്പ്രാൻറെ വിളിയില്ല പക്ഷെ മൂളലും ഞരക്കങ്ങളും ഞങ്ങളെല്ലാം കേട്ട്….
… ആളെ കണ്ടില്ലെങ്കിലും ആ മരത്തിൽ നിന്നാണ് ഒച്ച വരുന്നതെന്ന് എല്ലാവർക്കും മനസിലായി.. മരത്തിന്റെ മുകളിലും താഴെ പൊങ്ങി നിൽക്കുന്ന വേരിന്റെ ഇടയിലും എല്ലാം ഞങ്ങള് നോക്കി. അവസാനം ആളെ കിട്ടിയപ്പോ തമ്പ്രാ ഞങ്ങളെല്ലാം വിറച്ച് പോയി.. മരത്തിന് നെടുകെയുള്ള നീളമുള്ള ഒരു പൊത്തിൽ ഉടലങ്ങനെ തന്നെ കയറ്റി വെച്ച് പുറം ഭാഗം മണ്ണും മരത്തൊലിയും കൊണ്ട് മൂടിയിരിക്കുന്നു.
അപ്പു ബ്രോ
കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി
ഒരു മാസ് സിനിമ കണ്ടത് പോലെ
ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്
ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ് വായിച്ചു ഇടാം
എന്തായാലും ഒരുപാട് ഇഷ്ടം ആയി
❤❤
വായിക്കാൻ വൈകി…..
ഈ പാർട്ടും പൊളി..???
ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..
ലക്ഷ്മി എവിടെ….?
സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….
നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്…❤❤❤???
Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤
ഡിയർ അപ്പു,
കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..
അപ്പൂസ്
ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
ഒടിയൻ ഒരു രക്ഷേം ഇല്ല.
ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.
ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ
Nxt part പോരട്ടേയ് waiting
❤️❤️❤️❤️
Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും
?????
❤❤❤❤❤❤
കൊള്ളാം.,.,.,
നന്നായിരുന്നു.,.,.,
ഇഷ്ടപ്പെട്ടു.,.,.,.
പരകായ പ്രവേശം ആണോ…
അവസാനം വന്നത്….
എന്തായാലും.,.,.
വെയിറ്റിങ്..
സ്നേഹം.,
??
അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…
Next part epo verum? ??
Soon
കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??
Thank you Ragendu… അടുത്തത് ഉടനെ വരും