പിറ്റേന്ന് പകൽ കവലയിലെ ചെറിയൊരു ചായ്പ്പിൽ കുറച്ച് ആളുകൾ ഒത്തുചേർന്നു. അടുത്ത കാലങ്ങളായി രൂക്ഷമായ തൊഴിലാളി പ്രശ്നങ്ങളിൽ പാർട്ടിയുടെ ശ്രദ്ധ പതിഞ്ഞിരുന്നുവെങ്കിലും ഭാർഗവനെ പേടിച്ച് ഒരാളും കേശവൻ നായർക്കെതിരെ ശബ്ദമുയർത്തിയില്ല. ഇനി ഭാർഗവൻ ഇല്ല. വളരെ രഹസ്യമായി പകൽ മാത്രം എവിടെയെങ്കിലും ഒത്തുകൂടിയ പാർട്ടിക്കാർ അന്ന് പരസ്യമായി കവലയിൽ ഒത്തുചേർന്നു.
ഒടിയന്റെ ആക്രമണത്തിലും ഭീഷണിയിലും ഭയന്നിരുന്ന അവർ അന്ന് ഒത്തുകൂടിയപ്പോൾ കൂടെ കൂടാൻ കുറച്ച് തൊഴിലാളികളും കുടിയേറ്റക്കാരും ഉണ്ടായി.
നാട്ടിലെ പ്രശ്നങ്ങളും തൊഴിലാളികളുടെ കഷ്ടപ്പാടും സംസാരിച്ച് തുടങ്ങിയ അവർ അവസാനം ഒടിയനെക്കുറിച്ചായി ചർച്ച.
ഒടിയന്റെ മരണത്തെ കുറിച്ചും ഗുരുക്കളുടെ അപകടത്തെ കുറിച്ചും സംസാരിച്ച് തുടങ്ങിയ അവരുടെ ചായ്പ്പിന്റെ ചെറിയ വാതിലിൽ ബാലൻ ഗുരുക്കൾ അവസാനമായി കണ്ട ബലിഷ്ടമായ കാലുകളോടെ ഒരാൾ വന്ന് നിന്നു. ചുവപ്പ് ഷർട്ടും മുണ്ടും ധരിച്ച അയാളുടെ മുഖത്തേക്ക് നോക്കിയവർ തെല്ലോന്നമ്പരന്നു….
ആളെ മനസിലായവർ ചാടിയെഴുന്നേറ്റു…
” സഖാവ് കണ്ണൻ ….!!! ”
(തുടരും….)
കഥ എത്രത്തോളം നന്നായെന്നും എന്തെല്ലാം മാറ്റങ്ങൾ വേണമെന്നും അറിയാൻ പറ്റുന്നത് നിങ്ങളുടെ അഭിപ്രായങ്ങളിലൂടെയാണ്… അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമെന്റ്സ് ആയി പറയുക മുൻപ് പറഞ്ഞിരുന്ന കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് അത് കഥയെ കൂടുതൽ നന്നാക്കുമെന്നും വിശ്വാസമുണ്ട്..
അപ്പു ബ്രോ
കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി
ഒരു മാസ് സിനിമ കണ്ടത് പോലെ
ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്
ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ് വായിച്ചു ഇടാം
എന്തായാലും ഒരുപാട് ഇഷ്ടം ആയി
❤❤
വായിക്കാൻ വൈകി…..
ഈ പാർട്ടും പൊളി..???
ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..
ലക്ഷ്മി എവിടെ….?
സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….
നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്…❤❤❤???
Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤
ഡിയർ അപ്പു,
കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..
അപ്പൂസ്
ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
ഒടിയൻ ഒരു രക്ഷേം ഇല്ല.
ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.
ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ
Nxt part പോരട്ടേയ് waiting
❤️❤️❤️❤️
Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും
?????
❤❤❤❤❤❤
കൊള്ളാം.,.,.,
നന്നായിരുന്നു.,.,.,
ഇഷ്ടപ്പെട്ടു.,.,.,.
പരകായ പ്രവേശം ആണോ…
അവസാനം വന്നത്….
എന്തായാലും.,.,.
വെയിറ്റിങ്..
സ്നേഹം.,
??
അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…
Next part epo verum? ??
Soon
കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??
Thank you Ragendu… അടുത്തത് ഉടനെ വരും