ഒടിയൻ 2 [അപ്പു] 259

പക്ഷെ ഗുരുക്കൾ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊന്നാണ് അവിടെ സംഭവിച്ചത്. മണ്ണിൽ ചവിട്ടി വായുവിലുയർന്ന ഗുരുക്കളെ കണ്ട അയാൾ ഞൊടിയിടയിൽ കരിമ്പടം വിടർത്തി.

ഗുരുക്കളുടെ കണ്മുന്നിൽ തന്നെ അയാളൊരു നാഗമായി ഉയർന്നു. ഒരുമാത്ര ശ്രദ്ധ മാറിയ അയാളെ നാഗം വാലിനടിച്ച് നിലത്ത് വീഴ്ത്തി.

അയാൾ നിലത്ത് വീഴുന്ന സമയത്തിൽ മനുഷ്യ രൂപം പ്രാപിച്ച ഒടിയൻ തന്റെ ശെരിയായ ‘ഒടി’ വിദ്യ എന്താണെന്ന് അയാൾക്ക് കാണിച്ചു കൊടുത്തു.

നിലത്ത് വീണുകിടന്ന ഗുരുക്കളുടെ നട്ടെല്ലിൽ കയ്യിലിരുന്ന വടി അമർത്തി ഒടിയൻ അതിൽ ആഞ്ഞ് ചവിട്ടി. വടി ഒടിഞ്ഞ അതേ സ്ഥലത്ത് വെച്ച് അയാളുടെ നട്ടെല്ലും പൊട്ടിപ്പോയി.

അടുത്ത ആക്രമണം വാരിയെല്ലിലായിരുന്നു.. മുഷ്ടി ചുരുട്ടി വിരൽ ഒരു പ്രതേക ആകൃതിയിൽ പിടിച്ച് ഓരോ എല്ലിലും ആഞ്ഞ് കുത്തിയപ്പോൾ ജീവൻ പോവുന്ന വേദയാൽ ഗുരുക്കൾ അലറികരഞ്ഞു..അയാൾക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.

ശേഷം കയ്യിലെയും കാലിലെയും ഓരോ എല്ലുകളും മൂന്നായി ഒടിച്ച് ഒടിയൻ അയാൾക്കരികിൽ കുത്തിയിരുന്നു.

” നാളെ നേരം വെളുക്കും വരെ ജീവൻ ഉണ്ടാവും. ഇനി അധികം സമയമില്ലല്ലോ. ഒടിയന്റെ അപദാനങ്ങൾ വാഴ്ത്താൻ ഈ നാവ് ബാക്കി വെക്കാം എന്ന് വിചാരിച്ചതാണ്.. പക്ഷെ പകയോടെ ശിഷ്യരെ വാർത്തെടുക്കാൻ ബാലൻ ഗുരുക്കൾക്ക് ഈ നാവ് തന്നെ ധാരാളമായി വരും. അതുകൊണ്ട് അതും ഞാനെടുക്കും. അതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോ മഹാഗുരുക്കൾക്ക്..?? ”

” ആ..ആരാ നീ ?? ”

ശരീരത്തിലെ ഓരോ എല്ലും ഒടിഞ്ഞ് നരക വേദന അനുഭവിക്കുന്ന അവസ്ഥയിലും ഭാർഗവന്റെ രൂപമില്ലാത്ത ആ ചെറുപ്പക്കാരനോട് അയാൾ ചോദിച്ചു.

” ഹ ഹ ഹ ഹ….. ” അയാൾ ഉച്ചത്തിൽ അട്ടഹസിച്ചു.

” നീ തന്നെയല്ലേ പറഞ്ഞത്.. വെള്ളൊടിയൻ… അതെ ഗുരുക്കളെ മന്ത്രങ്ങൾക്കും മറുമരുന്നുകൾക്കും അപ്പുറം ഒടിവിദ്യ അഭ്യസിച്ച അസാധാരണ ഒടിയൻ.. വെള്ളൊടിയൻ.. ഭാർഗവൻ…. ഹ ഹ ഹ ഹ ഹ!!!!”

ഭാർഗവൻ എന്ന പേര് ചെവിയോട് ചേർന്ന് കേട്ടപ്പോൾ ഗുരുക്കൾ ഞെട്ടി.

” കൺകെട്ട് മനസിലാക്കാൻ നിന്നെ പ്രാപ്തനാക്കിയ ഗുരു പരകായപ്രവേശം എന്താണെന്ന് പറഞ്ഞ് തരുന്നതിനു മുന്നേ ഈ ലോകം വിട്ട് പോയില്ലേ… ” ഒരു അലസ ഭാവത്തിൽ അയാൾ അത് ഗുരുക്കളോട് പറഞ്ഞു.

അത്രയും നേരം വേദനയും പകയും നിറഞ്ഞ ഗുരുക്കളുടെ കണ്ണിൽ ഞെട്ടലും ഭയവും ഭാർഗവൻ കണ്ടു. ഭാർഗവന്റെ തൊട്ട് പിന്നിൽ മുൻപ് കണ്ട രണ്ട് ചെന്നായ്ക്കളും വന്നു നിന്നു. ഭാർഗവൻ അവരെ ഒന്ന് നോക്കി

” എന്റെ ശിഷ്യരാ… വള്ളുവനാട്ടിലെ പുതിയ ഒടിയന്മാർ…നിന്നോട് നേർക്കുനേർ നിന്ന് തന്നെയാണ് ഞാൻ നേരിട്ടത് ശിഷ്യരെ കൊന്നത് ശിഷ്യർ തന്നെ. നേരം വെളുക്കാൻ ഇനി അധികമില്ല…ഞങ്ങളെന്നാ അങ്ങോട്ട്.. ”

അതും പറഞ്ഞ് ഭാർഗവൻ അയാളുടെ തൊണ്ടയിൽ ഇരുവിരലുകൾ കുത്തി മടക്കി താഴേക്ക് അമർത്തി തിരിച്ചു.

” ഗ്ലക് ഗ്ലക് “… എന്തോ പറയാൻ വാ തുറന്ന ഗുരുക്കളുടെ വായിൽ നിന്ന് ആ ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂ..

വേദനയുടെ പരകോടിയിൽ ബോധം നഷ്ടപ്പെടുമ്പോൾ അയാൾ കണ്ടത് നടന്നകലുന്ന ബലിഷ്ടമായ രണ്ട് കാലുകളാണ്.

പിറ്റേന്ന് നാടുണർന്നത് രണ്ട് ആവിശ്വസനീയമായ കാര്യങ്ങൾ കേട്ടാണ്.

ദേശത്തെ ഒടിയനെ ആരോ കൊന്നിരിക്കുന്നു. വള്ളുവനാട്ടിലെ പേരെടുത്ത ബാലൻ ഗുരുക്കളെ ശരീരത്തിൽ ജീവൻ മാത്രം അവശേഷിച്ച നിലയിൽ കാട്ടിൽ നിന്ന് കണ്ടെത്തി. നാട്ടിലെ വൈദ്യശാലയിൽ പോയി ഗുരുക്കളെ കണ്ടവർ ഒക്കെ നിസ്സംശയം പറഞ്ഞു…. ഭാർഗവന്റെ ‘ഒടി’ തന്നെ.

81 Comments

  1. അപ്പു ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത് ഒരുപാട് ഇഷ്ടം ആയി

    ഒരു മാസ് സിനിമ കണ്ടത് പോലെ

    ഞാനും കരുതി ഒടിയൻ ഇത്രയും പെട്ടന്ന് വീഴുമോ എന്ന് അതുപോലെ സത്യം ആയി അതു ഒടിയൻ അല്ല അവന്റെ മറ്റൊരു വിദ്യ ആയിരുന്നു എന്ന്

    ഇതിൽ വല്യ കമെന്റ് ഇടുന്നില്ല ക്ലൈമാക്സ്‌ വായിച്ചു ഇടാം

    എന്തായാലും ഒരുപാട് ഇഷ്ടം ആയി

    ❤❤

  2. വായിക്കാൻ വൈകി…..

    ഈ പാർട്ടും പൊളി..???

    ഒടിയന്റെ കൺകേട്ട് ഒക്കെ പക്കാ പൊളി…..

    ലക്ഷ്മി എവിടെ….?

    സഖാവ് കണ്ണൻ അയാളുടെ ശരീരത്തിൽ ആണോ ഭാർഗവൻ കയറിയെ….

    നെക്സ്റ്റ് പാർട്ട്‌ വെയ്റ്റിംഗ്…❤❤❤???

  3. Appu bro kadha nannayitund. Both parts ipozha vayichatha. Avatharanam pwolichu❤❤❤

  4. മൊഞ്ചത്തിയുടെ ഖൽബി

    ഡിയർ അപ്പു,
    കഥ രണ്ടു പാർട്ടും വായിച്ചു. അതിമനോഹരമായ അവതരണ ശൈലി. ഒടിയന്റെ ഒടിവിദ്യയും, കൺകെട്ടും എല്ലാം മനോഹരമായി അവതരിപ്പിച്ചു.
    അടുത്ത പാർട്ടോടു കൂടി ക്ലൈമാക്സ് ആണെന്ന് എവിടെയോ വായിച്ചു…
    നിങ്ങളുടെ അവതരണ ശൈലി ശരിക്കും ഇതുപോലെ യുള്ള കഥകളുടെ ആത്മാവാണ്.
    ഇത് നിർത്തരുത്. ഒരു തുടർകഥ ആക്കിക്കൂടെ…

    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം… 3 part ഉള്ള കഥയായാണ് ഉദ്ദേശിച്ചത്.. കുറച്ച് പേർ തുടരണം എന്ന് പറഞ്ഞു.. അത് ആലോചിക്കുന്നുണ്ട് ക്ലൈമാക്സ്ൽ നല്ലൊരു ചിന്ത കിട്ടിയാൽ തുടരും അല്ലെങ്കിൽ നിർത്തും.. എത്രത്തോളം ഉണ്ടെന്നതല്ലല്ലോ എങ്ങനെ ഉണ്ടെന്നതല്ലേ കാര്യം..

  5. രാവണാസുരൻ(rahul)

    അപ്പൂസ്
    ഇപ്പോഴാ കഥ വായിച്ചത് എന്താ പറയുക
    ഒടിയൻ ഒരു രക്ഷേം ഇല്ല.
    ഞാൻ എഴുതണം എന്ന് കരുതിയിരുന്ന concept ആണ് പക്ഷേ ഇത്രയും പൊലിപ്പിക്കാൻ കഴിയുമായിരുന്നില്ല.

    ഭാർഗ്ഗവൻ മരിച്ചപ്പോ ഞാനും കരുതി എന്താ ഇത്രയും പെട്ടന്ന് കാര്യങ്ങൾ കഴിഞ്ഞോ എന്ന്
    അപ്പോഴല്ലേ ബാക്കി സംഭവവികാസങ്ങൾ

    Nxt part പോരട്ടേയ് waiting
    ❤️❤️❤️❤️

    1. Thanks bro… അടുത്ത part climax ആയത് കൊണ്ട് കുറച്ച് സമയം വേണം.. എഴുതുന്നത് ചിലത് എനിക്ക് തന്നെ തൃപ്തി തോന്നാതെ വരുന്നു.. എല്ലാം ശെരിയാക്കി ഉടൻ തന്നെ വരും

    1. ❤❤❤❤❤❤

  6. കൊള്ളാം.,.,.,
    നന്നായിരുന്നു.,.,.,
    ഇഷ്ടപ്പെട്ടു.,.,.,.
    പരകായ പ്രവേശം ആണോ…
    അവസാനം വന്നത്….
    എന്തായാലും.,.,.
    വെയിറ്റിങ്..
    സ്നേഹം.,
    ??

    1. അതേ… ഒടിയന്റെ കഥയിൽ പരകായപ്രവേശവും ഉൾപ്പെടുത്തി നോക്കിയതാണ്…

  7. Next part epo verum? ??

    1. Soon

  8. കഥ ഞാൻ വന്നപ്പോൾ തന്നെ വായ്ച്ചതാ. പക്ഷേ കമൻറ് ഇടാൻ മറന്നുട്ടോ.. സോറി. ഒന്നും പറയാനില്ല. അവസാനം അയപ്പോൾ തന്നെ രോമാഞ്ചം വന്നു. സഖാവ് കണ്ണൻ മാസ്സ് ആണ്. അടുത്ത part വേഗം പൊന്നോട്ടെ.. വെയ്റ്റിംഗ്??

    1. Thank you Ragendu… അടുത്തത് ഉടനെ വരും

Comments are closed.