കുഞ്ചാ…. അങ്ങട്ട് പറഞ്ഞോളൂ..
എല്ലാവരും കുഞ്ചനെ നോക്കി..മുണ്ഡനം ചെയ്ത തലയിൽ തടവി വക്രിച്ച ഒരു ചിരിയും ചിരിച്ച് അയാൾ പറഞ്ഞു.
അതായത് അങ്ങുന്നിന് ഇവിടത്തെ ഇളയ കുട്ടിയെ വേളി കഴിക്കാൻ ഒരു മോഹണ്ട്.. നിങ്ങൾക്കും സമ്മതാച്ചാ നമുക്കങ്ങട്ട് നടത്താം….
അല്ല അതിപ്പോ ന്താ സമ്മതക്കുറവ്.. ഗോവിന്ദന് സമ്മതമില്ലാന്നുണ്ടോ..
ഗോവിന്ദൻ നായരുടെ തലതാഴ്ന്നു…
അപ്പൊ എല്ലാർക്കും സമ്മതം ല്ലെ..!! രംഗം പെട്ടന്ന് അവസാനിപ്പിക്കാനുറച്ച് കേശവൻ നായർ പെട്ടന്ന് കരുക്കൾ നീക്കി
ഇല്ലാ സമ്മതല്ലാ… നിക്ക് സമ്മതല്ലാ.. ഉയർന്ന് പൊങ്ങിയത് സ്ത്രീശബ്ദം.. ലക്ഷ്മി വാതിൽപ്പടി വിട്ട് ഉമ്മറത്തേക്ക് കടന്നുനിന്ന് പറഞ്ഞു..
വേളിക്ക് സ്ത്രീകൾടെ സമ്മതം ആവശ്യല്ല.. ഇവിടെ കാരണവന്മാരുണ്ട് തീരുമാനിക്കാൻ….
അപ്സരസോ ദേവതയോ.. മുന്നിൽ ഒരു പെണ്ണ് വന്നു സംസാരിക്കുന്നത് കേശവൻ നായർക്ക് അത്ര രസമുള്ള കാര്യമല്ല
നാണമില്ലേ നിങ്ങൾക്ക് എന്റെ അച്ഛനെക്കാളും പ്രായമുണ്ടല്ലോ.. എന്നിട്ട് വേളിക്ക് വന്നിരിക്കുന്നു..
കേറിപ്പൊടി അകത്ത്…
ക്രൂദ്ധനായ കേശവൻ നായർ പരിസരം മറന്ന് അലറി..
ഇറങ്ങിപ്പോടാ എന്റെ വീട്ടീന്ന്….
അതേ സ്വരത്തിൽ കൈകാട്ടി ഇറങ്ങിപ്പോവാൻ ഒച്ച വെച്ച അവൾക്ക് നേരെ അയാൾ കയ്യൊങ്ങി… പക്ഷെ അടിക്കാൻ സാധിച്ചില്ല. കയ്യിൽ ആരോ പിടിച്ച് നിർത്തി.. മഹാദേവൻ. പാർവതിയുടെ ഭർത്താവ്. അതേ കൈ മടക്കി പിന്നിൽ കെട്ടിച്ച് മഹാദേവൻ അയാളെ പുറത്തേക്ക് തള്ളി.. വാതം വന്നുതുടങ്ങിയ കാലും കുത്തി അയാൾ നിലത്ത് ഇരുന്നു.. അപമാനം.. കടുത്ത അപമാനം.. അയാൾ ഇറങ്ങി നടന്നു.. മനയിൽ എത്തുന്നതിനു മുന്നേ അയാൾ ഒടിയനെ കൂട്ടി വരാൻ കുഞ്ചുവിനെ ചട്ടം കെട്ടി.. അയാൾ മനയിൽ എത്തിയപ്പോഴേക്കും അയാളെ തുറിച്ച് നോക്കിക്കൊണ്ട് ഒരു കരിമ്പൂച്ച ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു.
ഒടിയനോ അതോ പൂച്ചയോ.. മനസിലാവുന്നില്ല.
തമ്പ്രാ… വരാൻ പറഞ്ഞു..
ഭാർഗവന്റെ ശബ്ദം പിന്നിൽ.. അപ്പൊ അവൻ വന്നതേ ഉള്ളു. അയാൾ ഉമ്മറപ്പടിയിൽ തന്നെ തിരിഞ്ഞ് നിന്ന് കൈരണ്ടും പിന്നിൽ കെട്ടി ഉലാത്തി.
ഭാർഗവാ…
തമ്പ്രാ..
ഇത്തവണ പേടിപ്പിക്കൽ അല്ല. കൊല്ലണം.ഒരു തുള്ളി ചോര പൊടിയാതെ എന്നാൽ കണ്ടാൽ ഭയക്കും വിധം കൊല്ലണം. അതേ ഭയം എനിക്ക് അവളുടെ കണ്ണിൽ കാണണം. ആ ഭയത്തോടെ എനിക്കവളെ അനുഭവിക്കണം. ചെല്ല് നാളെ എനിക്ക് ആ വീട്ടിൽ മറ്റൊരു ശവദാഹം കാണണം. പോ…
Super story brooo
Ingane Anhe njanum odiyanne kurich kettitullathe…
Oru reksheyum illa vayikam late ayathinne shemma chothikunnu..
❤️❤️
No probs bro…. ❤❤
Keep supporting
Great story bro… excellent narration…. adya kadhayanu ennu writingil thonnilla…ee.shaili munnotu kondu pokua…
Paragraph cluster pole anu… cheriya paragraph aaki spacing oke ayal alukalku vaaikkan easy akum… intrestingum… pinne athe pole sambhashanam, “….. ” semicolon ittu koduthal athu manassilakkan eluppam akum ❤️
ഒരുപാട് സന്തോഷം bro ❤❤❤
Part 2 വന്നിട്ടുണ്ട് അതിൽ ഈ പറഞ്ഞതൊക്കെ clear ആക്കിയിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയണേ
ബ്രോ…ഞാന്‍ വായിച്ചിട്ടില്ല…
ഇപ്പൊ വായിക്കാന്‍ പറ്റാത്തോരവസ്ഥയാണ്…
ഇതിനു വേണ്ടി കുറച്ചു റിസര്‍ച് ഒക്കെ നടത്തിയിട്ടുണ്ടെന്ന് കേട്ടപ്പോ തന്നെ വായിക്കണമെന്നുണ്ടായിരുന്നു….വായിക്കും….
പിന്നെ ഇങ്ങനൊരു ടോപ്പിക്ക് എഴുതുമ്പോള്‍ കഴിവതും അക്ക്യുരേറ്റ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുക…കാരണം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് എഴുതാവുന്നതല്ലല്ലോ ഇത്…
ഓള് ദ ബെസ്റ്റ് മുത്തെ…
വിചാരിക്കുന്ന രൂപത്തിലേക്ക് മാറുന്ന മനുഷ്യനെന്ന ഒരു concept വിശ്വസിക്കാൻ അത്രപെട്ടന്ന് സാധിക്കാത്തത് കൊണ്ട് ഒടിയന് അങ്ങനൊരു കഴിവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷെ അത് അങ്ങനല്ല. നായായും നരിയായും മാറാൻ കഴിവുള്ള ഒടിയനെ ആണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അത് സത്യവുമാണ്. കഥകളിലും ഒരുപാട് പേരുടെ അനുഭവങ്ങളിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് സങ്കൽപ്പങ്ങൾ ഒന്നും ചേർത്തിട്ടില്ല… ഉടൻ തന്നെ വായിച്ചു നല്ലൊരു പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു
ബ്രോ അവതരണം മനോഹരം.പക്ഷെ വേണ്ടത് പാരഗ്രാഫ് തിരിക്കണം.പിന്നെ സംഭാഷണങ്ങൾ ഇൻവേർട്ടർ കോമയിൽ ഇട്ടു പരഗ്രാഫിൽ നിന്നും അകലം ഇട്ടു കൊടുക്കണം.എടുത്തറിയിക്കണം അത് സംഭാഷണം ആണെന്ന്.ഇത്രയും ചെയ്താൽ കഥക്ക് ഒരു ലുക്ക് വരും.വായിക്കാൻതോന്നും. അല്ലെങ്കിൽ എസ്സേ എഴുതി വെച്ച പോലെ വായനക്കാരന് തോന്നും.വായനക്ക് ഒരു സുഖം വരില്ല.അത് നെഗറ്റീവ് ആണ്
ഇനി ശ്രദ്ധിക്കുക. ബാക്കി അവതരണം ഒക്കെ ഇങ്ങനെ തന്നെ മതി.
പാരഗ്രാഫ്….
“സംഭാഷണം”
പാരഗ്രാഫ്……
???ഇങ്ങനെ വരണം സംഗതി.മനസ്സിലായോ.ബാക്കി ഒക്കെ സെറ്റ് ഒരു നിഗൂഢത വരുന്നുണ്ട്.പിന്നെ വീഡിയോ ബിജിഎം ഒക്കെ ആഡ് ചെയ്താൽ അൽപ കൂടി ഭംഗി ആവും.അത് യൂട്യൂബ് ലിങ്ക് ചുമ്മാ വേണ്ട സ്ഥലത്തു പേസ്റ്റ് ചെയ്താൽ മതി.ശെരിയാകും.
Thank you bro. ഈ സ്റ്റൈലിൽ എന്റെ ആദ്യശ്രമം ആണ്. അടുത്ത പാർട്ടിൽ എന്തായാലും ഇതെല്ലാം ശ്രദ്ധിച്ചിരിക്കും. Bgm ഞാൻ നോക്കിയിട്ടില്ല രണ്ടോമൂന്നോ ഫോട്ടോ എഡിറ്റ് ചെയ്തു ഇടുന്നുണ്ട്.
Anyway thanks for the detailed review
സ്നേഹത്തോടെ ❤❤❤❤
അപ്പു
pwolli ആയിണ്ട് ബ്രോ , way of പ്രസന്റേഷൻ വേറെ ലെവൽ . കേട്ടറിവ മാത്രം ഉള്ള ഒടിവിദ്യയെ കുറിച് വിശദമായി തന്നെ അവതരണം ചെയ്തു , ഗർഭിണികളെ മന്ത്രം ഉപയൊഗിച് വശികരികുന്നതും , എണ്ണ ഉണ്ടാക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്.
പക്ഷെ ബ്രോ ഈ ഒടിയൻ രൂപം മാറുന്നത് നമ്മുക്ക് സങ്കല്പികമയി തൊന്നുന്ന്തല്ലെ , എന്നു വെച്ചാൽ നമ്മളേ hypnotyse ചെയ്യുനതല്ലെ . ശെരിക്കും അങ്ങനെ രൂപം മാറാൻ പറ്റുമോ. എന്റെ ഒരു സംശയം ആണ്
കുറേ നാൾ ആയി ഞാൻ ഉത്തരം തേടുന്നു .
ബ്രൊക് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരു.
ഉത്തരം അറിയുന്നവർ ഒന്നു പങ്കുവെക്കു.
waiting for next part.
ഓടിയന് കൺകെട്ടും വശമുണ്ട്. കൺകെട്ടിലൂടെ ഒടിയൻ ആളുകളെ പറ്റിക്കുകയാണ് ചെയ്യുക. ശെരിക്കും വേഷം മാറാതെ തന്നെ അങ്ങനെ തോന്നിപ്പിക്കും. പക്ഷെ ഭ്രൂണം കൊണ്ടുണ്ടാകുന്ന ഒടിമരുന്ന് കൊണ്ട് ഒടിയന് അപ്രത്യക്ഷനാവാനും ഇഷ്ടമുള്ള പൂർണത ഇല്ലാത്ത രൂപം സ്വീകരിക്കാനും സാധിക്കും
ഒടിയൻ നല്ല ഇന്റ്രെസ്റ്റിങ് ടോപ്പിക്ക് ആണ് . ഞാൻ കുറേ സെർച്ച് ചെയ്തിട്ടുണ്ട് ഇതിനെ കുറിച്. എന്റെ അമ്മചൻ പറഞ്ഞ കേട്ടിട്ടുണ്ട് .
ഇതിന്റെ രൂപം മാറ്റം ആണ് ഞാൻ കൂടുതലും നോക്കിയത് , പക്ഷെ അതിനെ കുറിച് എവിടെയും അങ്ങനെ വിശദമായി പറഞ്ഞിട്ടില്ല.
പോത്തും ആടും പുചയും കല്ലും ഒക്കെ
ആയി രൂപം മാറും എന്ന കേട്ടിട്ടുണ്ട് പക്ഷെ ആന പാമ്പ് ഓകെ ആയി മാറാൻ പറ്റുമോ . കഥയെ കുറ്റം പറഞ്ഞതല്ല , യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ
ഒടിയനെ പറ്റി രണ്ട് തരത്തിലാണ് പറഞ്ഞ് കേൾക്കാറുള്ളത്. ഒന്ന് കറുത്ത കരിമ്പടം പുതച്ച് മുഖത്ത് ചായങ്ങൾ തേച്ച് കൺകെട്ടിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാറെ ഉള്ളു വേഷം മാറാൻ കഴിവില്ല എന്നത് ഒന്ന്
എന്നാൽ ഒടിമരുന്ന് ചെവിയിൽ പുരട്ടുന്ന ഒടിയൻ ഇഷ്ടമുള്ള രൂപം പ്രാപിക്കും എന്നത് രണ്ട്
രണ്ടാമത്തേത് ആണ് കുറച്ചുകൂടി വിശ്വാസയോഗ്യം. പലതരത്തിലുള്ള ദുർമന്ത്രാവാദങ്ങളും ആഭിചാര ക്രിയകളും അറിഞ്ഞിരുന്ന അവർ ഒരു ഗർഭിണിയുടെ വയറുകീറി പിള്ളയെ എടുക്കുന്നത് പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യണമെങ്കിൽ അതിന് അവരെ പ്രേരിപ്പിക്കാൻ പോന്ന കാരണവും ഉണ്ടാവും. അത് ഏത് രൂപത്തിലേക്കും മാറാം എന്നുള്ളതാണ്
??
ഇത്രയും നല്ല ഒരു കമെന്റിന് ഒരുപാട് നന്ദി bro… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഒടിയൻ ഇഷ്ട വിഷയമാണ്. അടുത്ത പാർട്ടിനായി വെയിറ്റിംഗ് ❤️❤️❤️❤️❤️
അടുത്ത part ഒട്ടും വൈകില്ല
Super
Thank you ❤❤❤
Piloch bro❤️❤️❤️❤️???
Thank you bro
Nannayittund
Thankyou Eva