ഇനി നമ്മൾ തളരരുത്. ഇത്രയും നാൾ അവർ നമ്മളെ തളർത്തി അടിമകളാക്കി. നമ്മൾ അടിമകൾ അല്ല തൊഴിലാളികളാണ് നമുക്കും അവകാശങ്ങളുണ്ട് നമുക്കും അഭിപ്രായങ്ങളുണ്ട് നമുക്കും ശബ്ദമുണ്ട്…..
കണ്ണന്റെ ഓരോ വാക്കും ഒരേസമയം കുളിർമഴയും തീപ്പൊരിയും ആയിരുന്നു. അടക്കിവെച്ച നെരിപ്പോടുകൾ കത്തിക്കാൻ അത് മതിയായിരുന്നു. അത് തടയാനാണ് തന്റെ വജ്രായുധത്തെ നായർ ഇറക്കാൻ തീരുമാനിച്ചത്. ആ തീ ആളിക്കത്തിയാൽ തനിക്ക് ആപത്താണെന്ന് അയാൾക്ക് അന്ന് തന്നെ മനസിലായി…..
കണ്ണന്റെ കണ്ണിലെ തീക്ഷണതയും വാക്കിലെ ഉറപ്പും വിശ്വസിച്ച് നല്ലൊരു നാളെ സ്വപ്നം കണ്ടുറങ്ങിയവർ പിറ്റേന്ന് അറിഞ്ഞത് പാർട്ടിക്കാരുടെ മരണവാർത്തയാണ് കൂടാതെ കേശവൻ നായരുടെ വീട്ടിൽ നിന്ന് അന്ന് തലയുയർത്തി നടന്നു പോയ കീഴ്ജാതിക്കാരുടെയും. ഒറ്റ പാലയുടെ ചുവട്ടിൽ നിന്ന് മൂന്ന് പേരെയും കുളങ്ങളിലും മരത്തിനു മുകളിൽ നിന്നുമായി എട്ടുപേരുടെയുമാണ് ശവശരീരങ്ങൾ കിട്ടിയത്. സഖാവ് കണ്ണനെ നാടെങ്ങും അന്വേഷിച്ചിട്ടും കണ്ടുകിട്ടിയില്ല. പേടിച്ചോടാനും മാത്രം ഭീരുവല്ല അയാളെന്ന് എല്ലാവർക്കും അറിയാം. അങ്ങനെയെങ്കിൽ……കൊന്നത് തന്നെ. പക്ഷെ ആര്…അറിയുന്നത് ഒരാൾക്ക് മാത്രം ആ കൂട്ടത്തിൽ രക്ഷപെട്ട ഒരേയൊരാൾ രാഘവൻ.വിവരങ്ങൾ അന്വേഷിച്ചെത്തിയ നാട്ടുകാരോടും മറ്റുള്ളവരോടും രാഘവൻ പറഞ്ഞത് ഒരേയൊരു പേര്.
ഒടിയൻ ഭാർഗവൻ…
കേട്ടവർ പരസ്പരം നോക്കി ആളെ മനസിലായവരുടെ കണ്ണിൽ ഭയം.
അതേ ഞാൻ വ്യക്തമായി കണ്ടു. പാർട്ടി ആപ്പീസിൽ ഭാവി കാര്യങ്ങൾ തീരുമാനിച്ച് ഞങ്ങൾ ഇറങ്ങിയപ്പോൾ മണി 11 കഴിഞ്ഞു. പന്തവും ചൂട്ടും കത്തിച്ച് ബീഡിയും വലിച്ച് ഞങ്ങൾ 5 പേർ കേളപ്പൻ മൂത്താരുടെ പറമ്പിലൂടെ വരുകയായിരുന്നു. പെട്ടന്ന് ഒരു കൂറ്റൻ പോത്ത് ഞങ്ങളുടെ മുന്നിൽ വന്ന് ഞങ്ങളെ തുറിച്ച് നോക്കി നിന്നു.പോത്താണെങ്കിലും രണ്ടാളെ ഒറ്റയടിക്ക് തിന്നാൻ പോന്ന വലുപ്പം ഉണ്ടായിരുന്നു അതിന്. അതിന്റെ വലുപ്പം കണ്ട ഞങ്ങൾ അത് ആക്രമിച്ചാൽ മരണം തന്നെ എന്നുറപ്പിച്ചു. അഞ്ച് ആളല്ല പത്ത് പേര് വന്നാലും കാര്യമില്ല. കല്ലെടുത്തും പന്തം കാട്ടിയും ഞങ്ങൾ ഓടിക്കാൻ നോക്കി പക്ഷെ അത് നിന്നിടത്ത് നിന്നനങ്ങിയില്ല. അപ്പോഴാണ് ബാലകൃഷ്ണൻ വിളിച്ച് പറഞ്ഞത് പോത്തിന് ഒരു ചെവിയില്ല. ഇത് പോത്തല്ല ഒടിയനാണ്. എല്ലാവരും അത് കേട്ട് ഭയന്നു പക്ഷെ ആ നിമിഷം തന്നെ കണ്ണടച്ച് തുറന്ന സമയത്തിൽ കൊടുങ്കാറ്റുപോലെ പാഞ്ഞടുത്ത പോത്ത് ബാലകൃഷ്ണനെ കൊമ്പിൽ കോർത്ത് പൊക്കി എറിഞ്ഞു. വയറിൽ നിന്ന് കുടൽമാല പുറത്ത് വന്നു നിലവിളിക്കുന്ന ബാലകൃഷ്ണനെ കണ്ട ഞങ്ങൾ നാലുദിക്കിലേക്ക് ഓടി. കണ്ണൻ സഖാവ് അവിടെ തന്നെ നിന്നു അനങ്ങിയില്ല.
ഞാനും ചേറുവും ഒന്നിച്ച് ഓടി. അധികം ഓടേണ്ടി വന്നില്ല മുന്നിലൊരു കൊമ്പൻ. നല്ല അസ്സൽ ഒരു ഒറ്റയാൻ അതും മദപ്പാടിൽ. പക്ഷെ അവിടെയും ഞങ്ങൾ കണ്ടു ആനക്കും ഒരു ചെവിയില്ല.ഒരേ സമയം ഒന്നിലധികം സ്ഥലത്ത് ഒന്നിലധികം രൂപത്തിൽ എത്താൻ കഴിവുള്ള ഒടിയൻ അതേ ഭാർഗവാൻ. കാലനെയാണ് കണ്മുന്നിൽ കാണുന്നത് ഞങ്ങൾ ഓടണോ കരയണോ എന്നറിയാതെ നിന്നു. വലിയ താമസമുണ്ടായില്ല അലറി പാഞ്ഞ് വന്ന കൊമ്പൻ ചേറുവിനെ എന്റെ കണ്മുന്നിലിട്ടാണ് തുമ്പിയിൽ ചുറ്റി കാലിനടിയിൽ വെച്ച് ചതച്ചു അരച്ചത്. കൊല്ലരുതേ എന്ന് നിലത്ത് വീണ് അപേക്ഷിച്ചു. കരഞ്ഞ്
Super story brooo
Ingane Anhe njanum odiyanne kurich kettitullathe…
Oru reksheyum illa vayikam late ayathinne shemma chothikunnu..
❤️❤️
No probs bro…. ❤❤
Keep supporting
Great story bro… excellent narration…. adya kadhayanu ennu writingil thonnilla…ee.shaili munnotu kondu pokua…
Paragraph cluster pole anu… cheriya paragraph aaki spacing oke ayal alukalku vaaikkan easy akum… intrestingum… pinne athe pole sambhashanam, “….. ” semicolon ittu koduthal athu manassilakkan eluppam akum ❤️
ഒരുപാട് സന്തോഷം bro ❤❤❤
Part 2 വന്നിട്ടുണ്ട് അതിൽ ഈ പറഞ്ഞതൊക്കെ clear ആക്കിയിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയണേ
ബ്രോ…ഞാന്‍ വായിച്ചിട്ടില്ല…
ഇപ്പൊ വായിക്കാന്‍ പറ്റാത്തോരവസ്ഥയാണ്…
ഇതിനു വേണ്ടി കുറച്ചു റിസര്‍ച് ഒക്കെ നടത്തിയിട്ടുണ്ടെന്ന് കേട്ടപ്പോ തന്നെ വായിക്കണമെന്നുണ്ടായിരുന്നു….വായിക്കും….
പിന്നെ ഇങ്ങനൊരു ടോപ്പിക്ക് എഴുതുമ്പോള്‍ കഴിവതും അക്ക്യുരേറ്റ് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുക…കാരണം നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് എഴുതാവുന്നതല്ലല്ലോ ഇത്…
ഓള് ദ ബെസ്റ്റ് മുത്തെ…
വിചാരിക്കുന്ന രൂപത്തിലേക്ക് മാറുന്ന മനുഷ്യനെന്ന ഒരു concept വിശ്വസിക്കാൻ അത്രപെട്ടന്ന് സാധിക്കാത്തത് കൊണ്ട് ഒടിയന് അങ്ങനൊരു കഴിവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. പക്ഷെ അത് അങ്ങനല്ല. നായായും നരിയായും മാറാൻ കഴിവുള്ള ഒടിയനെ ആണ് ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അത് സത്യവുമാണ്. കഥകളിലും ഒരുപാട് പേരുടെ അനുഭവങ്ങളിലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ട് സങ്കൽപ്പങ്ങൾ ഒന്നും ചേർത്തിട്ടില്ല… ഉടൻ തന്നെ വായിച്ചു നല്ലൊരു പ്രതികരണം ഞാൻ പ്രതീക്ഷിക്കുന്നു
ബ്രോ അവതരണം മനോഹരം.പക്ഷെ വേണ്ടത് പാരഗ്രാഫ് തിരിക്കണം.പിന്നെ സംഭാഷണങ്ങൾ ഇൻവേർട്ടർ കോമയിൽ ഇട്ടു പരഗ്രാഫിൽ നിന്നും അകലം ഇട്ടു കൊടുക്കണം.എടുത്തറിയിക്കണം അത് സംഭാഷണം ആണെന്ന്.ഇത്രയും ചെയ്താൽ കഥക്ക് ഒരു ലുക്ക് വരും.വായിക്കാൻതോന്നും. അല്ലെങ്കിൽ എസ്സേ എഴുതി വെച്ച പോലെ വായനക്കാരന് തോന്നും.വായനക്ക് ഒരു സുഖം വരില്ല.അത് നെഗറ്റീവ് ആണ്
ഇനി ശ്രദ്ധിക്കുക. ബാക്കി അവതരണം ഒക്കെ ഇങ്ങനെ തന്നെ മതി.
പാരഗ്രാഫ്….
“സംഭാഷണം”
പാരഗ്രാഫ്……
???ഇങ്ങനെ വരണം സംഗതി.മനസ്സിലായോ.ബാക്കി ഒക്കെ സെറ്റ് ഒരു നിഗൂഢത വരുന്നുണ്ട്.പിന്നെ വീഡിയോ ബിജിഎം ഒക്കെ ആഡ് ചെയ്താൽ അൽപ കൂടി ഭംഗി ആവും.അത് യൂട്യൂബ് ലിങ്ക് ചുമ്മാ വേണ്ട സ്ഥലത്തു പേസ്റ്റ് ചെയ്താൽ മതി.ശെരിയാകും.
Thank you bro. ഈ സ്റ്റൈലിൽ എന്റെ ആദ്യശ്രമം ആണ്. അടുത്ത പാർട്ടിൽ എന്തായാലും ഇതെല്ലാം ശ്രദ്ധിച്ചിരിക്കും. Bgm ഞാൻ നോക്കിയിട്ടില്ല രണ്ടോമൂന്നോ ഫോട്ടോ എഡിറ്റ് ചെയ്തു ഇടുന്നുണ്ട്.
Anyway thanks for the detailed review
സ്നേഹത്തോടെ ❤❤❤❤
അപ്പു
pwolli ആയിണ്ട് ബ്രോ , way of പ്രസന്റേഷൻ വേറെ ലെവൽ . കേട്ടറിവ മാത്രം ഉള്ള ഒടിവിദ്യയെ കുറിച് വിശദമായി തന്നെ അവതരണം ചെയ്തു , ഗർഭിണികളെ മന്ത്രം ഉപയൊഗിച് വശികരികുന്നതും , എണ്ണ ഉണ്ടാക്കുന്നതും ഒക്കെ നന്നായിട്ടുണ്ട്.
പക്ഷെ ബ്രോ ഈ ഒടിയൻ രൂപം മാറുന്നത് നമ്മുക്ക് സങ്കല്പികമയി തൊന്നുന്ന്തല്ലെ , എന്നു വെച്ചാൽ നമ്മളേ hypnotyse ചെയ്യുനതല്ലെ . ശെരിക്കും അങ്ങനെ രൂപം മാറാൻ പറ്റുമോ. എന്റെ ഒരു സംശയം ആണ്
കുറേ നാൾ ആയി ഞാൻ ഉത്തരം തേടുന്നു .
ബ്രൊക് അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരു.
ഉത്തരം അറിയുന്നവർ ഒന്നു പങ്കുവെക്കു.
waiting for next part.
ഓടിയന് കൺകെട്ടും വശമുണ്ട്. കൺകെട്ടിലൂടെ ഒടിയൻ ആളുകളെ പറ്റിക്കുകയാണ് ചെയ്യുക. ശെരിക്കും വേഷം മാറാതെ തന്നെ അങ്ങനെ തോന്നിപ്പിക്കും. പക്ഷെ ഭ്രൂണം കൊണ്ടുണ്ടാകുന്ന ഒടിമരുന്ന് കൊണ്ട് ഒടിയന് അപ്രത്യക്ഷനാവാനും ഇഷ്ടമുള്ള പൂർണത ഇല്ലാത്ത രൂപം സ്വീകരിക്കാനും സാധിക്കും
ഒടിയൻ നല്ല ഇന്റ്രെസ്റ്റിങ് ടോപ്പിക്ക് ആണ് . ഞാൻ കുറേ സെർച്ച് ചെയ്തിട്ടുണ്ട് ഇതിനെ കുറിച്. എന്റെ അമ്മചൻ പറഞ്ഞ കേട്ടിട്ടുണ്ട് .
ഇതിന്റെ രൂപം മാറ്റം ആണ് ഞാൻ കൂടുതലും നോക്കിയത് , പക്ഷെ അതിനെ കുറിച് എവിടെയും അങ്ങനെ വിശദമായി പറഞ്ഞിട്ടില്ല.
പോത്തും ആടും പുചയും കല്ലും ഒക്കെ
ആയി രൂപം മാറും എന്ന കേട്ടിട്ടുണ്ട് പക്ഷെ ആന പാമ്പ് ഓകെ ആയി മാറാൻ പറ്റുമോ . കഥയെ കുറ്റം പറഞ്ഞതല്ല , യഥാർത്ഥത്തിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ
ഒടിയനെ പറ്റി രണ്ട് തരത്തിലാണ് പറഞ്ഞ് കേൾക്കാറുള്ളത്. ഒന്ന് കറുത്ത കരിമ്പടം പുതച്ച് മുഖത്ത് ചായങ്ങൾ തേച്ച് കൺകെട്ടിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാറെ ഉള്ളു വേഷം മാറാൻ കഴിവില്ല എന്നത് ഒന്ന്
എന്നാൽ ഒടിമരുന്ന് ചെവിയിൽ പുരട്ടുന്ന ഒടിയൻ ഇഷ്ടമുള്ള രൂപം പ്രാപിക്കും എന്നത് രണ്ട്
രണ്ടാമത്തേത് ആണ് കുറച്ചുകൂടി വിശ്വാസയോഗ്യം. പലതരത്തിലുള്ള ദുർമന്ത്രാവാദങ്ങളും ആഭിചാര ക്രിയകളും അറിഞ്ഞിരുന്ന അവർ ഒരു ഗർഭിണിയുടെ വയറുകീറി പിള്ളയെ എടുക്കുന്നത് പോലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യണമെങ്കിൽ അതിന് അവരെ പ്രേരിപ്പിക്കാൻ പോന്ന കാരണവും ഉണ്ടാവും. അത് ഏത് രൂപത്തിലേക്കും മാറാം എന്നുള്ളതാണ്
??
ഇത്രയും നല്ല ഒരു കമെന്റിന് ഒരുപാട് നന്ദി bro… തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഒടിയൻ ഇഷ്ട വിഷയമാണ്. അടുത്ത പാർട്ടിനായി വെയിറ്റിംഗ് ❤️❤️❤️❤️❤️
അടുത്ത part ഒട്ടും വൈകില്ല
Super
Thank you ❤❤❤
Piloch bro❤️❤️❤️❤️???
Thank you bro
Nannayittund
Thankyou Eva