നിശബ്ദപ്രണയിനി 2❤❤❤ [ശങ്കർ പി ഇളയിടം] 108

എന്റെ നാട്ടുകാരനും കോളേജിലെ സീനിയർ സ്റ്റുഡന്റും ആണ്.   ഞാൻ ആശ്വാസത്തോടെ  ദീർഘനിശ്വാസം   വിട്ടു… ഈ സമയം ലവൻ വീണ്ടും എന്റെ കോളറിൽ പിടിട്ടമിട്ടിരുന്നു..വിശാഖ് അവന്റെ നേർക്ക് നോക്കിപറഞ്ഞു

 

”ടാ സാബൂ അവനെ വിട്ടേയ്ക്ക് മ്മടെ പയ്യനാ.. ടാ നീ പൊയ്ക്കോ… ”

 

വിശാഖ് അല്പം ബലം പ്രയോഗിച്ചു തന്നെ എന്നെ സാബുവിൽ നിന്നും  മോചിപ്പിച്ചു ഞാൻ ആശ്വാസത്തോടെ അവിടെ നിന്നും തടിതപ്പി…. കുറെ നടന്നശേഷം ഞാൻ തിരിഞ്ഞു നോക്കി ഇപ്പോൾ ബാക്കിയുള്ളവന്മാരും സാബുവിനോപ്പം ഉണ്ട്‌ അവന്മാർ എന്നെ ചൂണ്ടി എന്തൊക്കെയോ പറയുന്നുണ്ട്… ഇനി കൊട്ടേഷൻ വല്ലതും ആണോ ?അറിയില്ല !!!.വിശാഖ് ഇപ്പോൾ വന്നില്ലാരുന്നെങ്കിൽ എന്റെ ആറടി ഇഞ്ചിൽ അവന്മാർ സവാരി ഗിരി ഗിരി നടത്തിയേനെ…

 

ഞാൻ പടവുകൾ ഇറങ്ങി വേഗത്തിൽ ജങ്ഷനിലേക്ക് നടന്നു.. അവളുമാർ പോയോ ആവോ??ഞാൻ ബസ്സ്സ്റ്റോപ്പിൽ എത്തി. അവിടെയെങ്ങും അവരെ ആരെയും കണ്ടില്ല..

 

“നന്ദികെട്ട ജന്തുക്കൾ”

 

ഞാൻ മനസ്സിൽ ഓർത്തു ഞാൻ അശ്വതിയുടെ മൊബൈലിൽ വിളിച്ചു നോക്കി., അവൾ ഫോണെടുത്തു വീട്ടിൽ എന്തോ  അത്യാവശ്യമുള്ളതിനാൽ അവരെല്ലാം പെട്ടെന്ന് പോയതാണ്…

 

പിറ്റേ ദിവസവും എക്സാം ഉണ്ടായിരുന്നു പതിവ് പോലെ ഞങ്ങൾ നാലു പേരും ബസ്സിനായി കാത്തു നിൽക്കുകയായിരുന്നു സാമാന്യം നല്ല തിരക്കുള്ള ഒരു ബസ്സ് ആണ് വന്നത് കുറച്ച് ആൾക്കാർ അവിടെ ഇറങ്ങിയപ്പോൾ തിരക്ക് ഒഴിഞ്ഞു., ആദ്യം കയറിയാൽ സീറ്റ് കിട്ടും ഞങ്ങൾ നാലുപേരും തിക്കിതിരക്കി സീറ്റിനടുത്തേയ്ക്ക്  നീങ്ങി…

12 Comments

  1. ❤️❤️❤️❤️❤️

  2. ശങ്കർ ബ്രോ,
    ഒരു തുടർകഥ ആകുമ്പോൾ കഥ കുറച്ചെങ്കിലും നീങ്ങേണ്ട?
    ഇങ്ങനെ ഒരു രണ്ടാം പാർട്ടിന്റെ ആവശ്യമുണ്ടായിരുന്നോ? രണ്ടും, മൂന്നും കൂടി ഒന്നിച്ചിട്ടാലും മതിയായിരുന്നു. കുറച്ചു കൂടി പേജ് കൂട്ടി എഴുതി ഇടുക.
    എഴുത്ത് സിമ്പിൾ ആയത് കൊണ്ട് വായിച്ചിരുന്നു പോകും…

    1. ശങ്കർ പി ഇളയിടം

      Ok.. ബ്രോ..

  3. കൊള്ളാം…

  4. ❤️❤️❤️❤️❤️

      1. ശങ്കർ പി ഇളയിടം

        എന്താണ്

  5. കുട്ടപ്പൻ

    ❤️

Comments are closed.