? നീലശലഭം 6 ? [Kalkki] 221

നോക്കി. അവൾ ബുക്കിലേക്കു നോക്കി മുഖമുയർത്താതെ ഇരുന്നു.ഈ ഒരു മണിക്കൂർ എങ്ങനെ തള്ളി നീക്കുമെന്ന ആധി അവളുടെ മുഖത്ത് മിന്നി മായുന്നത് ഹർഷൻ ശ്രദ്ധിച്ചു.

ബാഗിനുള്ളിൽ നിന്നും ഒരു മൂളൽ ശബ്ദം അവളുടെ ശ്രദ്ധയിൽപ്പെട്ടു. ആരും കാണുന്നില്ലന്ന് ഉറപ്പ് വരുത്തി അവൾ ഫോണെടുത്തു നോക്കി.

അഞ്ജാതൻ്റെ ഫോണായിരുന്നു അത്. അവൾ ധൃതിയിൽ അത് കട്ടാക്കിയിട്ട് നോക്കിയത് ഹർഷൻ്റെ മുഖത്തേക്ക് ആയിരുന്നു.അയാൾ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.മുൻപ് അയാളെ കണ്ട ഓരോ നിമിഷവും അവളുടെ മനസ്സിലേക്ക് ഓടി എത്തി.

“ദൈവമേ ഇതു വല്ലാത്ത ചതിയായി പോയി ” കാത്തു പറഞ്ഞതു കേട്ട പ്രിൻസി അവളോട് കാര്യം എന്താണെന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. പിന്നെ പറയാമെന്ന് അവളുടെ ചുണ്ടുകൾ ആംഗ്യം കാണിച്ചു.

ഹർഷൻ കുട്ടികളെ പരിചയപ്പെട്ടുകൊണ്ടിരിക്കുകയാണ്.ആലോചനകളിൽ  മുഴുകി ഇരുന്ന കാത്തു അവളുടെ ഊഴം വന്നതറിഞ്ഞില്ല.

“ഹലോ, ഏയ് പ്രിൻസി അവളെ തട്ടി ഉണർത്തി.ഞെട്ടി പോയ അവൾ ചുറ്റുമുള്ളവരെ ഒന്നു നോക്കി ചമ്മലോടെ ചാടി എഴുന്നേറ്റു.

”  ഒന്നു പേരു പറയടൊ “കാർത്തിക ദേവ്. ഹർഷൻ്റെ ചോദ്യം കേട്ട അവൾ തലതാഴ്ത്തി കൊണ്ടാണ് മറുപടി പറഞ്ഞത്.

ഹർഷൻ്റെ കഥകളും കളിയും ചിരിയുമൊക്കെയായി സമയം കടന്നു പോയി. ലഞ്ച് ടൈം എത്തി. പ്രിൻസി ആകാംഷയോടെ കാത്തുവിൻ്റെ അടുത്തേക്ക് ഓടി വന്നു.

എന്താണ് മോളെ ഒരു വെപ്രാളം  പ്രിൻസിയുടെ ധൃതി കണ്ട് അവൾ ഒരു നിമിഷം ഒന്നാലേചിച്ചു.ഇവളോട് പറഞ്ഞാൽ കോളമാക്കുമോ……

ഇനി മേലിൽ എന്നോടൊന്നും പറഞ്ഞൊണ്ട് വന്നു പോകരുത്…..ഞാൻ പോവാ…… ദേഷ്യം ഭാവിച്ച് പ്രിൻസി എഴുന്നേറ്റ് പോവാൻ തിരിഞ്ഞു.കാത്തു ചാടി എഴുന്നേറ്റ് അവളുടെ കൈയിൽ പിടിച്ചു.

ഒരു കഥ പറയുന്നതു പോലെ കാത്തു ഹർഷനെ ആറ്റിൽ വച്ചു കണ്ട കാര്യം പറഞ്ഞു. ആഹാ….അടിപൊളി  കാര്യം കേട്ടു കഴിഞ്ഞപ്പോൾ പ്രിൻസിക്ക് ചിരി വന്നു.

അവൾ അഭിപ്രായം ഒന്നും പറയാതെ വെളിയിലേക്ക് ഇറങ്ങി പോയി.ഉച്ചയ്ക്ക് ശേഷം പ്രിൻസിയെ ക്ലാസിൽ കണ്ടില്ലാ….

വൈകിട്ട് വീട്ടിൽ പോകാനിറങ്ങിയപ്പോൾ പ്രിൻസിയെ പലവട്ടം ഫോണിൽ വിളിച്ഛു.

ഇവളിതെവിടെ പോയതാ പറയാതെ…..

വിളിച്ചിട്ട് കിട്ടുന്നുമില്ലാ…….

കാർത്തിക…………..

പിറുപിത്തു കൊണ്ട് നടക്കുന്ന അവളെ വിളിച്ചത് ഹർഷനായിരുന്നു

എന്താടെ ഇത് പരിസര ബോധം ഇല്ലാതെ പിറുപിറുത്തു കൊണ്ട് നടക്കുന്നത്. അവൾ മറുപടിയൊന്നും പറഞ്ഞില്ലാ….

താൻ മനുഷ്യരോടു മിണ്ടില്ലെ…..

അതു കേട്ട അവൾ ഹർഷനെ ദേഷ്യ ഭാവത്തിൽ ഒന്നു നോക്കി. അയ്യോ ഇപ്പോൾ പിടിച്ചു തിന്നുമോ……..

ഞാൻ നരഭോജിയൊന്നുമല്ല ……..പുച്ഛഭാവത്തിൽ അവൾ പറഞ്ഞു.

ടോ….. നിൽക്കടോ അവിടെ ഹർഷൻ്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.ഒരു നിമിഷം അവൾ അവിടെ ഒരു സ്തംഭം പോലെ നിന്നു പോയി. ചുറ്റുമുള്ളവർ അവളെ ശ്രദ്ധിക്കുന്നത് അവൾ കണ്ടു.

8 Comments

  1. Hello Machu എവിടെ

  2. Balki eppo varum

  3. Sorry bro I am coming soon i taken a small interval becoz of a health issue

    1. Ok New year gift ആയിട്ട് തരാൻ കഴിയുമേ

  4. ബ്രോ ബാക്കി ഇല്ലേ??

  5. ༆കർണ്ണൻ࿐

    ചേച്ചി.. പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം… എന്നാലും പേജ് കൂട്ടിക്കൂടെ..
    പിന്നെ ഈ ഭാഗവും നന്നായിട്ടുണ്ട്❤️❤️❤️
    കാത്തുവിനെ അന്വേഷിച്ചതായി പറഞ്ഞേര് ?

  6. Adipoliyayittund bro page’s kuutan sramikumo pls

  7. കൽക്കി ബ്രോ

    നന്നായിരുന്നു, അജ്ഞാതൻ ഹർഷൻ തന്നെ ആണെന്ന് കരുതുന്നു വേറെ ആള് ആണേൽ പാവം പുള്ളി നോക്കിവച്ചത് മിക്കവാറും കൈവിട്ട് പോകുന്ന ലക്ഷണം ആണ്

    പ്രിൻസി ഇതിനിടയിൽ എവിടേക്ക് ആണ് മുങ്ങിയെ ഹർഷന്റെ സംസാരം കണ്ടിട്ട് തോന്നുന്നു അവൾ അന്വേഷിച്ചു കാണും എന്ന്

    ബ്രോ ഒരു 10 പേജ് എങ്കിലും എഴുത് ബ്രോ

    എന്തായാലും ഈ പാർട്ടും കൊള്ളാം ഇഷ്ടപ്പെട്ടു

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    By
    അജയ്

Comments are closed.