ഏറെ നേരത്തെ മയക്കത്തിന് ശേഷം നാൻസി ഉണർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു. അല്പം അകലെ കുന്നിൻ മുകളിലുള്ള സെമിത്തേരിയിലെ ശവക്കല്ലറയിൽ നേർത്ത വെട്ടം പരക്കുന്നു. തൂമഞ്ഞു മന്ദം മന്ദം ഒഴുകിയ രാവിൽ നിറയെ കുന്തിരിക്ക സുഗന്ധം എങ്ങും പരന്നിരുന്നു. കുതിരവണ്ടികൾ വേഗത്തിൽ ഓടി വരുന്ന ശബ്ദം കാതുകളിൽ മുഴങ്ങി. ആരോ പിയാനോയിൽ വായിച്ച ശോകരാഗം എവിടെ നിന്നോ കേൾക്കാം. ഉയരത്തിലുള്ള പള്ളിമണികൾ ആർത്തലച്ചുകൊണ്ടിരുന്നു. പള്ളിയ്ക്കുള്ളിലെ ക്ലോക്കിൽ രണ്ടു മണി അടിച്ചത് വാതിൽപ്പടികളിലിരുന്നവർ കേട്ടു. നടുക്കം മാറാതെ നാൻസി , സ്‌റ്റീഫനെ തട്ടി ഉണർത്തി . അല്പസമയത്തിന് ശേഷം, എല്ലാം നിശ്ശബ്ദമായതു പോലെ. ഇപ്പോൾ കുതിരക്കുളമ്പടി ശബ്ദങ്ങളില്ല, പള്ളിമണിയൊച്ചയില്ല….
നിശ്ചലം. എങ്ങും നിശ്ശബ്ദത മാത്രം. നേർത്ത പ്രകാശത്തിലെ പുകമഞ്ഞിൽ പെട്ടെന്നാണ് സ്വർണ്ണത്തലമുടിയുള്ള സുന്ദരിയായ ഒരു പെൺകുട്ടി കൈയിൽ പൂക്കളുമായി ശവക്കല്ലറക്കരികിൽ പ്രത്യക്ഷപ്പെട്ടത്. അവർ ആരെയോ തിരയുകയാണ്. നിമിഷങ്ങൾക്കകം കൈയിൽ പനിനീർ പുഷ്പങ്ങളുമായി വെള്ളവസ്ത്രങ്ങളണിഞ്ഞ് ഒരു യുവാവും പ്രത്യക്ഷപ്പെട്ടു. ഇരുവരും ആ കാഴ്ചകളിൽ സത്ബദരായി… പിയാനോയിൽ നിന്നും വരുന്ന നേർത്ത വിഷാദസംഗീതം അവിടെയെങ്ങും അലയടിച്ചുകൊണ്ടിരുന്നു. ഭയന്നു വിറച്ച നാൻസി , സ്റ്റീഫന്റെ കൈകളിൽ മുറുകെ പിടിച്ച് ഒരു ഷാളിന്റെ കീഴിൽ ആ കൽപടിയിൽ തന്നെ ഇരുന്നു. നേർത്ത പ്രകാശത്തിൽ ആ രണ്ടു രൂപങ്ങൾ ശവക്കല്ലറയ്ക്കരികിൽ അല്പനേരം നിന്നു. വീണ്ടും കുതിരക്കുളമ്പടികളുടെയും പള്ളിമണികളുടെയും ശബ്ദങ്ങൾ. പിയാനോയിൽ നിന്നു വരുന്ന സംഗീതത്തിന്റെ അകമ്പടിയോടെ ആ രണ്ടു രൂപങ്ങൾ അപ്രത്യക്ഷമായി. കുതിരക്കുളമ്പടിയുടെ ശബ്ദങ്ങൾ പതിയെ പതിയെ നേർത്തില്ലാതായി. ആ തണുത്ത അന്തരീക്ഷത്തിൽ പോലും അവരെ വിയർക്കുന്നുണ്ടായിരുന്നു. വാതിൽപ്പടിയിൽ നിന്നേഴുന്നേറ്റ് നാൻസിയുടെ കൈയിൽ മുറുകെപ്പിടിച്ച് വേഗത്തിൽ റിസോർട്ടിലേക്ക് ഓടി. ഭയന്നുവിറച്ച മനസ്സുമായി ഓടിയും നടന്നും അവർ ഏറെ ക്ഷീണിച്ചിരുന്നു. ഫ്ലാസ്ക്കിൽ നിന്നു വെള്ളം കുടിച്ചു റിസോർട്ടിലെ റൂമിൽ ഇരിക്കുമ്പോഴും നാൻസിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ജനാല ചില്ലുകളിൽ മഞ്ഞുകണങ്ങൾ ഒലിച്ചിറങ്ങുന്നതു കാണാം. പുറത്ത് ഡിസംബർ മാസത്ത് കൊടുംതണുപ്പ്
. ഫ്ളാസ്ക്കിൽ നിന്ന് വീണ്ടും വെള്ളം കുടിക്കുമ്പോഴും നാൻസിയുടെ കിതപ്പ് മാറിയിട്ടില്ലായിരുന്നു.
ആ രൂപങ്ങൾ തങ്ങളിലേക്ക് ഓടിവരുന്ന പോലെ
പെറ്റെന്ന്ആണ് കറന്റ് പോയത്
വിലക്ക് കത്തിക്കാൻ സിഗരറ്റ് ലാംബ നോക്കിയിട്ടും കാണുന്നില്ല
ഇവിടെ ഇപ്പോൾ വച്ചത് ആണല്ലോ………………
നാൻസി സ്വയം പറഞ്ഞു
അപ്പോൾ ആണ് കിച്ചണിൽ നിന്നും പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടത്
അക്ഷര പിശാശിനെ ഒന്ന് ഓടിക്കുന്നത് നല്ലതാ..
എന്തൊക്കെയോ മിസിങ് അനുഭവപെട്ടു…
തുടർന്ന് എഴുതുക..
♥️♥️♥️♥️♥️
Idak antho missing pole Stephen kanathe irikkunnu athmakal anthinu avre select cheyth second part undenkil kollamayirunnu
.
സെരിക്കും അപ്പോൾ സ്റ്റീഫൻ ആണോ അന്ന് പള്ളി മേടയിൽ കണ്ടത്
കാരണം നാൻസി അന്ന് രാത്രി സ്റ്റീഫനെയും കണ്ടില്ല എന്നല്ലേ പറഞ്ഞത്
നല്ല കഥ , നല്ല ഫീൽ ഉണ്ട്,
പിന്നെ ഫോട്ടോസ് കൂടി ആയപ്പോൾ കൂടുതൽ നന്നായി
പിന്നെ അപ്പോളും സ്റ്റീഫൻ എവിടേക്ക് പോയത്
തൊടക്കം എന്താണ് എവിടെയാണ് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടി.. പിന്നെ മനസിലായി അവര്‍ ഹണിമൂണിനായ് കാറില്‍ പോവുകയാണെന്ന്.. പെട്ടെന്നു നാന്‍സി സ്റ്റീഫന്‍റെ മടിയില്‍ കിടന്നുറങ്ങുന്നു.. അപ്പോ ആരാണ് കാര്‍ ഓടിക്കുന്നത് എന്നും മനസിലായില്ല.. പിന്നെ അങ്ങോട്ട് അടുത്തടുത്ത് വന്ന പല സീനുകള്‍ ഇതേപോലെ തന്നെ.. സീനുകള്‍ തമ്മില്‍ കണക്ഷന്‍ കിട്ടില്ല അല്ലെങ്കില്‍ സീനുകള്‍ എപ്പോ എവിടുന്നു മാറി എന്നും മനസിലാവില്ല..
വേറെ സൈറ്റില്‍ ഇട്ട കഥയാണെന്ന് മനസിലായി.. അവിടെ ആരും ഒന്നും പറഞ്ഞു കാണില്ല.. ഒന്നൂടെ വായിച്ചിരുന്നേല്‍ അക്ഷര പിശാചുകള്‍ എങ്കിലും ഒഴിവാകുമായിരുന്നു..
പരീക്ഷണ എഴുതാണോ.. വായനക്കാരെ പരീക്ഷിക്കുകയാണോ.. അതും മനസിലായില്ല..
സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കഥ ഇഷ്ടായില്ല.. എന്നിട്ടും മുഴുവനും വായിച്ചിട്ടുണ്ട് .. കൂട്ടുകാരന്‍ എഴുതാന്‍ ചിലവാക്കിയ അധ്വാനത്തിനും സമയത്തിനും.. വായിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയത്തിനും.. നമ്മുടെ രണ്ടു പേരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലവും കിട്ടിയില്ല..
ഒരു ലൈക്കും ഈ കമന്റും ഇടുന്നു.. തുറന്നു പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക
സസ്നേഹം
വീരപ്പന്‍
❤️
4,th ???♥️
3rd
❤️❤️
?? ഫസ്റ്റ് ?