മൂന്നാറിലെ പ്രണയം [koottukaran] 72

രണ്ടു പ്രവാസം താങ്ക്സ് എന്ന് എഴുതിയിരിക്കുന്നു

പിന്നെ അതിനു മുകളിൽ ഒരു റോസാ പുഷ്പവും

 

അവർക്ക് ഒന്നും മനസിലായില്ല

രണ്ടു പേരും നഗ്നരായി കിടന്നു ഉറങ്ങുകയായിരുന്നു

ഇതിപ്പോൾ എന്താണ് സംഭവിച്ചത്

അവർ പരസ്പരം മുഖത്തേക്ക് നോക്കി

രണ്ടപ്പേരുടെയും ശരീരം മുഴുവനും നുറുങ്ങുന്ന വേദന

 

ഇന്നലെ ശവക്കല്ലറയിൽ  കണ്ട രൂപങ്ങൾ അവർ ആരൊക്കെയായിരുന്നു…?

ആരെ അടക്കം ചെയ്ത കല്ലറയായിരുന്നു അവിടെ കണ്ടത്…?

ആ പാതിരാത്രിയിൽ അവർ എന്തിനവിടെ വന്നു…?

ഇന്നലെ രാത്രി നടന്ന  നടന്ന ഭയപ്പെടുത്തുന്ന ഓർമ്മകൾ അവരെ വേട്ടയാടിക്കൊണ്ടിരുന്നു.

നേരം വെളുത്തിട്ടും ആ ഓർമ്മകൾ അവരിൽ നിന്നും മാഞ്ഞു പോകുന്നില്ല

. ഇന്നത്തെ സന്ധ്യ, ക്രിസ്മസ്സ് രാവാണ് എന്ന ചിന്തക്കൾക്കപ്പുറം മറ്റൊരു ചിന്ത സ്റ്റീഫന്റെ  മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. വീണ്ടും ഒരു തവണ കൂടി പള്ളിമുറ്റത്ത് പോകണം. ആ ശവക്കല്ലറ ഒന്നു കാണണം.

 

അവനതു നാൻസിയോട് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല

“ എന്തിനാ ഇനിയും അങ്ങോട്ട്………………..”

അവൾ പേടിച്ചു അവനെ കെട്ടി പിടിച്ചു

അവൻ അവളെ ആസോസിപ്പിച്ചു

 

ഇന്നലെ രാത്രിയിൽപോയ അതേ വഴികളിലൂടെ അവർ വീണ്ടും നടന്നു.

പേടികൊണ്ടു അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു കുന്നിൻ മുകളിൽ  കല്ലുകൊണ്ട് പണിതീർത്ത ആ പഴയ ദേവാലയം തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ രാത്രിയിലെ ഭയപ്പെടുത്തുന്ന കാഴ്ച മനസ്സിൽ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. കരിയിലകൾ വീണുനിറഞ്ഞ വഴിത്താരകൾ. തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ പൈൻ മരത്തിന്റെയും ഇലകൾ കാറ്റത്ത് താഴേക്ക് കൊഴിഞ്ഞു വീഴുന്നതു കാണാം. ഒന്നുരണ്ടാളുകൾ ചേർന്ന് വഴിയിലെ ഉണങ്ങിയ ഇലകളെല്ലാം തൂത്തു വൃത്തിയാക്കുന്നു. കുന്നിൻ മുകളിലെ നിരപ്പായ പ്രദേശത്ത് ശാന്തമായി ഉറങ്ങുന്ന ദേവാലയം.

 

.വർഷങ്ങളായി ഉപയോഗിക്കാതിരുന്നതെന്ന്  ഒറ്റനോട്ടത്തിൽ തോന്നുന്ന പഴയൊരു പിയാനോ വലത്തു വശത്തായി കാണാം.  ഇന്നലെ രാത്രിയിൽ ഈ പിയാനോയിൽ നിന്നാണോ വിഷാദരാഗം വന്നത്…?

അങ്ങനെയെങ്കിൽ അതാരായിരിക്കും വായിച്ചത്…?

മനസ്സിൽ   ഭയപ്പെടുത്തുന്ന പല സംശയങ്ങളും വന്നുകൊണ്ടിരുന്നു. ഇരുവരും പള്ളിയ്ക്കുള്ളിലെ വിസ്മയകാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.

 

പള്ളിമുറ്റത്തു നിന്നു അല്പം മാറി മറ്റൊരു കുന്നിൻപ്പുറത്താണ് സെമിത്തേരി. ഇവിടുത്തെ മരങ്ങൾ പോലും ശോകമൂകമായാണ് നിൽക്കുന്നത്. എന്നോ നടന്ന ദുഃഖകഥയിലെ നായിക നായകന്മാരെ പോലെ…എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്നു. കുന്നിൻമുകളിലെ സെമിത്തേരിയിലേക്ക് അവർ നടന്നു. ഏറെ പഴക്കമുള്ള ശവക്കല്ലറകൾ പലയിടത്തും കാണാം. അനേകം ആത്മാക്കൾ

11 Comments

  1. അക്ഷര പിശാശിനെ ഒന്ന് ഓടിക്കുന്നത് നല്ലതാ..

    എന്തൊക്കെയോ മിസിങ് അനുഭവപെട്ടു…

    തുടർന്ന് എഴുതുക..

    ♥️♥️♥️♥️♥️

  2. Idak antho missing pole Stephen kanathe irikkunnu athmakal anthinu avre select cheyth second part undenkil kollamayirunnu

  3. സെരിക്കും അപ്പോൾ സ്റ്റീഫൻ ആണോ അന്ന് പള്ളി മേടയിൽ കണ്ടത്
    കാരണം നാൻസി അന്ന് രാത്രി സ്റ്റീഫനെയും കണ്ടില്ല എന്നല്ലേ പറഞ്ഞത്

  4. നല്ല കഥ , നല്ല ഫീൽ ഉണ്ട്,
    പിന്നെ ഫോട്ടോസ് കൂടി ആയപ്പോൾ കൂടുതൽ നന്നായി
    പിന്നെ അപ്പോളും സ്റ്റീഫൻ എവിടേക്ക് പോയത്

  5. തൊടക്കം എന്താണ് എവിടെയാണ് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടി.. പിന്നെ മനസിലായി അവര്‍ ഹണിമൂണിനായ് കാറില്‍ പോവുകയാണെന്ന്.. പെട്ടെന്നു നാന്‍സി സ്റ്റീഫന്‍റെ മടിയില്‍ കിടന്നുറങ്ങുന്നു.. അപ്പോ ആരാണ് കാര്‍ ഓടിക്കുന്നത് എന്നും മനസിലായില്ല.. പിന്നെ അങ്ങോട്ട് അടുത്തടുത്ത് വന്ന പല സീനുകള്‍ ഇതേപോലെ തന്നെ.. സീനുകള്‍ തമ്മില്‍ കണക്ഷന്‍ കിട്ടില്ല അല്ലെങ്കില്‍ സീനുകള്‍ എപ്പോ എവിടുന്നു മാറി എന്നും മനസിലാവില്ല..

    വേറെ സൈറ്റില്‍ ഇട്ട കഥയാണെന്ന് മനസിലായി.. അവിടെ ആരും ഒന്നും പറഞ്ഞു കാണില്ല.. ഒന്നൂടെ വായിച്ചിരുന്നേല്‍ അക്ഷര പിശാചുകള്‍ എങ്കിലും ഒഴിവാകുമായിരുന്നു..

    പരീക്ഷണ എഴുതാണോ.. വായനക്കാരെ പരീക്ഷിക്കുകയാണോ.. അതും മനസിലായില്ല..

    സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കഥ ഇഷ്ടായില്ല.. എന്നിട്ടും മുഴുവനും വായിച്ചിട്ടുണ്ട് .. കൂട്ടുകാരന്‍ എഴുതാന്‍ ചിലവാക്കിയ അധ്വാനത്തിനും സമയത്തിനും.. വായിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയത്തിനും.. നമ്മുടെ രണ്ടു പേരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലവും കിട്ടിയില്ല..

    ഒരു ലൈക്കും ഈ കമന്റും ഇടുന്നു.. തുറന്നു പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക

    സസ്നേഹം
    വീരപ്പന്‍

  6. 4,th ???♥️

  7. ❤️❤️

  8. ?? ഫസ്റ്റ് ?

Comments are closed.