മൂന്നാറിലെ പ്രണയം [koottukaran] 72

കുളിച്ചു ഫ്രഷായി ബാൽക്കണിയിൽ നിന്ന് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നാൻസി  അല്പനേരം നിന്നു. വീശിയടിക്കുന്ന മഞ്ഞുനനവാർന്നകാറ്റ്. അങ്ങകലെ ആകാശനീലിമയിലൂടെ മഞ്ഞുമേഘങ്ങൾ ഒഴുകി നടക്കുന്നതു വ്യക്തമായി കാണാം. പകലിന്റെ അന്ത്യത്തിൽ സന്ധ്യ വന്നു പരന്നിരുന്നു. സായാഹ്നങ്ങൾ വന്ന് ആകാശമേഘങ്ങളിൽ ചായമിടുന്നതു കാണാൻ എന്തു രസം.

 

പല  പ്രാവശ്യം കോളേജിൽ നിന്ന് ടൂറിന് മൂന്നാറിൽ വന്നെങ്കിലും ടീച്ചർമാരുടെയും സിസ്റ്റർമ്മാരുടെയും ചിട്ടയിലും നിയന്ത്രണത്തിലും മറ്റുമായിരുന്നു. അന്നാ നിയന്ത്രണങ്ങൾ ആവശ്യമായിരുന്നു. പക്ഷെ ഇന്നു വളരെ സ്വതന്ത്രമായി. കാട്ടിലൂടെ മരച്ചില്ലകളിലേക്ക് മാറി മാറി പറക്കുന്ന ഇണക്കുരുവികളെ പോലെ…

ഞങ്ങൾ …………..

ഞാനും സ്റ്റീഫനും…………….

 

എനിക്കും സ്റ്റീഫനുമിടയിൽ  സ്നേഹവും പ്രണയവും അല്ലാതെ ഒരു ബന്ധനങ്ങളും ഇല്ല.

പപ്പയുടെയും മമ്മിടെയും കൂടെ എത്രയോ തവണ ഇവിടെ വന്നിരിക്കുന്നു.

അന്നൊന്നും കാണാത്ത എന്തെല്ലാം ഇന്നു കാണുന്നു …!

 

പൂക്കൾ, പൂനിലാവ്, നീലനിശീഥിനി അങ്ങനെന്തൊക്കെ….

മഞ്ഞുപൊഴിയുന്ന ഡിസംബറിൽ ആദ്യമായി ഇവിടെ….

ഒരു വർണ്ണപതംഗമായി മാറിയതു പോലെ….

എന്റെ സങ്കല്പ ചക്രവാളത്തിലെ സുന്ദര നിമിഷങ്ങളിലൂടെയാണ് പൊയ്ക്കോണ്ടിരിക്കുന്നത്.

 

മധുവിധു രജനികൾ മതിവരുവോളം ആസ്വദിച്ചു.

 

പ്രഭാതത്തിൽ വിടരുന്ന പൂക്കളിൽ തേൻ നുകരാൻ ആവേശത്തോടെ വരുന്ന കരിവണ്ടുകളെ പോലെ…

ആ മന്മദരാത്രികൾ,

ഹൊ…

പഞ്ചേന്ദ്രിയങ്ങളെ ഉണർത്തിയ ആ രാത്രികൾ,

ഓർക്കുമ്പോൾ തന്നെ ശരീരത്തിലൂടെ എന്തോ അരിച്ചിറങ്ങുന്നപോലെ….

11 Comments

  1. അക്ഷര പിശാശിനെ ഒന്ന് ഓടിക്കുന്നത് നല്ലതാ..

    എന്തൊക്കെയോ മിസിങ് അനുഭവപെട്ടു…

    തുടർന്ന് എഴുതുക..

    ♥️♥️♥️♥️♥️

  2. Idak antho missing pole Stephen kanathe irikkunnu athmakal anthinu avre select cheyth second part undenkil kollamayirunnu

  3. സെരിക്കും അപ്പോൾ സ്റ്റീഫൻ ആണോ അന്ന് പള്ളി മേടയിൽ കണ്ടത്
    കാരണം നാൻസി അന്ന് രാത്രി സ്റ്റീഫനെയും കണ്ടില്ല എന്നല്ലേ പറഞ്ഞത്

  4. നല്ല കഥ , നല്ല ഫീൽ ഉണ്ട്,
    പിന്നെ ഫോട്ടോസ് കൂടി ആയപ്പോൾ കൂടുതൽ നന്നായി
    പിന്നെ അപ്പോളും സ്റ്റീഫൻ എവിടേക്ക് പോയത്

  5. തൊടക്കം എന്താണ് എവിടെയാണ് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടി.. പിന്നെ മനസിലായി അവര്‍ ഹണിമൂണിനായ് കാറില്‍ പോവുകയാണെന്ന്.. പെട്ടെന്നു നാന്‍സി സ്റ്റീഫന്‍റെ മടിയില്‍ കിടന്നുറങ്ങുന്നു.. അപ്പോ ആരാണ് കാര്‍ ഓടിക്കുന്നത് എന്നും മനസിലായില്ല.. പിന്നെ അങ്ങോട്ട് അടുത്തടുത്ത് വന്ന പല സീനുകള്‍ ഇതേപോലെ തന്നെ.. സീനുകള്‍ തമ്മില്‍ കണക്ഷന്‍ കിട്ടില്ല അല്ലെങ്കില്‍ സീനുകള്‍ എപ്പോ എവിടുന്നു മാറി എന്നും മനസിലാവില്ല..

    വേറെ സൈറ്റില്‍ ഇട്ട കഥയാണെന്ന് മനസിലായി.. അവിടെ ആരും ഒന്നും പറഞ്ഞു കാണില്ല.. ഒന്നൂടെ വായിച്ചിരുന്നേല്‍ അക്ഷര പിശാചുകള്‍ എങ്കിലും ഒഴിവാകുമായിരുന്നു..

    പരീക്ഷണ എഴുതാണോ.. വായനക്കാരെ പരീക്ഷിക്കുകയാണോ.. അതും മനസിലായില്ല..

    സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കഥ ഇഷ്ടായില്ല.. എന്നിട്ടും മുഴുവനും വായിച്ചിട്ടുണ്ട് .. കൂട്ടുകാരന്‍ എഴുതാന്‍ ചിലവാക്കിയ അധ്വാനത്തിനും സമയത്തിനും.. വായിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയത്തിനും.. നമ്മുടെ രണ്ടു പേരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലവും കിട്ടിയില്ല..

    ഒരു ലൈക്കും ഈ കമന്റും ഇടുന്നു.. തുറന്നു പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക

    സസ്നേഹം
    വീരപ്പന്‍

  6. 4,th ???♥️

  7. ❤️❤️

  8. ?? ഫസ്റ്റ് ?

Comments are closed.