ഞാൻ ചോദിച്ചുമില്ല
പിന്നീട ഒരിക്കൽ വീണ്ടും ഞാൻ മൂന്നാർ കാണാൻ വന്നു അന്നാണ് സ്റ്റീഫൻ സ്റ്റീഫന്റെ ജീവിത കഥ പറയുന്നത്
പാവം………………
എന്റെ മടിയിൽ കിടന്നു പൊട്ടി പൊട്ടി കരഞ്ഞു…………….
എനിക്കോ ഒന്ന് അസോസിപ്പിക്കാനോ പറ്റിയില്ല
ആ ചിരിക്കുന്ന മുഖമുള്ള സ്റ്റീഫൻ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി നടക്കുന്നു
അപ്പോൾ എനിക്ക് സ്റ്റീഫനോടുള്ള പ്രണയം കൂടി കൂടി വന്നു
പ്രണയം ആണോ…………..
അറിയില്ല…………….
സ്റ്റീഫൻ ഇല്ലാതെ പറ്റാതെ ആയി
. ഇടയ്ക്കൊരു തണുത്തകാറ്റ് വീശിയടിച്ചു കടന്നു പോയി. നാൻസി കൊണ്ട് തല മൂടി കഴുത്തിനു ചുറ്റും മഫ്ളർ ഇട്ടു. കുറെദൂരം മുന്നോട്ട് നടന്നു. വഴിവിളക്കിന്റെ വെട്ടത്തിൽ വിജനമായ വഴികൾ. വീടുകളുടെ മുറ്റത്തു ക്രിസ്മസ്സ് വിളക്കുകൾ മിന്നിത്തെളിയുന്നു. ക്രിസ്മസ്സ് രാത്രികളിൽ നീലാംബരത്ത് തെളിയുന്ന നക്ഷത്രങ്ങളെ അവർ വ്യക്തമായി കണ്ടു. ദൂരെയെവിടെയോ കരോൾ സംഘങ്ങളുടെ പാട്ടുകൾ കേൾക്കാം.
ദൈവപുത്രന്റെ ജനനം വിളിച്ചറിയിക്കുന്നവർ.
കുറെ മുന്നോട്ടു നടന്നപ്പോഴാണ് കുന്നിൻ മുകളിൽ സ്കോട്ടീഷ് മാതൃകയിലുള്ള കല്ലുകൊണ്ടു നിർമ്മിച്ച ഒരു പഴയപള്ളി അവരുടെ ശ്രദ്ധയിൽപ്പെട്ടത്. യുറോപ്പ്യൻ രാജ്യങ്ങളിലാണ് സാധാരണയായി ഇത്തരം പള്ളികൾ കാണുന്നത്. കൗതുകകരമായി തോന്നിയ ആ ദേവാലയം കാണാൻ സൈപ്രസ്സ് മരങ്ങളുടെയും പൈൻ മരങ്ങളുടെയും ഇടയിലൂടെയുള്ള പാതയിൽ അവർ ആ രാത്രിയിൽ കുന്നിൻ മുകളിലേക്ക് നടന്നു. പുല്ലുകളിൽ മഞ്ഞുത്തുള്ളികൾ തൂവെള്ള രോമക്കുപ്പായമണിഞ്ഞതു പോലെ… പുല്ലുകളിലും പൂക്കളിലും എങ്ങും മഞ്ഞുകണങ്ങൾ മാത്രം. രാത്രിയുടെ അരണ്ട വെളിച്ചത്തിൽ പള്ളിയുടെ വാതിലിന്റെ വശങ്ങളിലെ കൽപ്പടിയിൽ അവർ ഇരുന്നു.
ഡിസംബറിലെ മഞ്ഞുപെയ്യുന്ന ആ രാത്രിയിൽ ഒരു പുതപ്പിന്റെ കീഴിൽ ഇരുവരും പള്ളിയുടെ വാതിൽപ്പടിയിൽ ഇരുന്ന് അറിയാതെ ഉറങ്ങിപ്പോയി. മഞ്ഞു പെയ്തിറങ്ങുന്ന ക്രിസ്മസ്സിലെ ആ പാതിരാവ്, ഉണ്ണിയേശുവിന്റെ ജനനം അറിയിക്കാൻ കരോൾ സംഘങ്ങൾ വീടുകൾ തോറും പോകുന്ന പാതിരാവ്, നിശാശലഭങ്ങളും രാക്കിളികളുമെല്ലാം തണുത്തുറങ്ങുന്ന ആ പാതിരാവ്.
നീലാകാശത്തെ നക്ഷത്രകന്യകമാർ ഭൂമിയിലേക്കിറങ്ങുന്ന പാതിരാവ്. ഉറങ്ങാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്റെ മടിയിൽ തലചായ്ച്ച് നാൻസി ഉറങ്ങുകയാണ്. രാവിന്റെ നിശ്ശബ്ദത അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.
അക്ഷര പിശാശിനെ ഒന്ന് ഓടിക്കുന്നത് നല്ലതാ..
എന്തൊക്കെയോ മിസിങ് അനുഭവപെട്ടു…
തുടർന്ന് എഴുതുക..
♥️♥️♥️♥️♥️
Idak antho missing pole Stephen kanathe irikkunnu athmakal anthinu avre select cheyth second part undenkil kollamayirunnu
.
സെരിക്കും അപ്പോൾ സ്റ്റീഫൻ ആണോ അന്ന് പള്ളി മേടയിൽ കണ്ടത്
കാരണം നാൻസി അന്ന് രാത്രി സ്റ്റീഫനെയും കണ്ടില്ല എന്നല്ലേ പറഞ്ഞത്
നല്ല കഥ , നല്ല ഫീൽ ഉണ്ട്,
പിന്നെ ഫോട്ടോസ് കൂടി ആയപ്പോൾ കൂടുതൽ നന്നായി
പിന്നെ അപ്പോളും സ്റ്റീഫൻ എവിടേക്ക് പോയത്
തൊടക്കം എന്താണ് എവിടെയാണ് എന്നു മനസിലാക്കാന്‍ ബുദ്ധിമുട്ടി.. പിന്നെ മനസിലായി അവര്‍ ഹണിമൂണിനായ് കാറില്‍ പോവുകയാണെന്ന്.. പെട്ടെന്നു നാന്‍സി സ്റ്റീഫന്റെ മടിയില്‍ കിടന്നുറങ്ങുന്നു.. അപ്പോ ആരാണ് കാര്‍ ഓടിക്കുന്നത് എന്നും മനസിലായില്ല.. പിന്നെ അങ്ങോട്ട് അടുത്തടുത്ത് വന്ന പല സീനുകള്‍ ഇതേപോലെ തന്നെ.. സീനുകള്‍ തമ്മില്‍ കണക്ഷന് കിട്ടില്ല അല്ലെങ്കില്‍ സീനുകള്‍ എപ്പോ എവിടുന്നു മാറി എന്നും മനസിലാവില്ല..
വേറെ സൈറ്റില്‍ ഇട്ട കഥയാണെന്ന് മനസിലായി.. അവിടെ ആരും ഒന്നും പറഞ്ഞു കാണില്ല.. ഒന്നൂടെ വായിച്ചിരുന്നേല്‍ അക്ഷര പിശാചുകള്‍ എങ്കിലും ഒഴിവാകുമായിരുന്നു..
പരീക്ഷണ എഴുതാണോ.. വായനക്കാരെ പരീക്ഷിക്കുകയാണോ.. അതും മനസിലായില്ല..
സത്യസന്ധമായി പറഞ്ഞാല്‍ എനിക്കു കഥ ഇഷ്ടായില്ല.. എന്നിട്ടും മുഴുവനും വായിച്ചിട്ടുണ്ട് .. കൂട്ടുകാരന് എഴുതാന്‍ ചിലവാക്കിയ അധ്വാനത്തിനും സമയത്തിനും.. വായിക്കാന്‍ ഞാന്‍ ചിലവാക്കിയ സമയത്തിനും.. നമ്മുടെ രണ്ടു പേരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലവും കിട്ടിയില്ല..
ഒരു ലൈക്കും ഈ കമന്റും ഇടുന്നു.. തുറന്നു പറഞ്ഞത് വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക
സസ്നേഹം
വീരപ്പന്
❤️
4,th ???♥️
3rd
❤️❤️
?? ഫസ്റ്റ് ?