MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

പുറത്തേക്ക് നോക്കിയപ്പോൾ നേരം ഇരുണ്ടിരിക്കുന്നു.. പകരം ഒരു നീല വെളിച്ചം പടരുന്നുണ്ട്..

“ഓ ഇവിടെ ഒരു മൂൺ ഉണ്ടല്ലോ..?”

ആലിസ് പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും അഴികളിൽ കൂടെ എത്തി മുകളിലേക്ക് നോക്കി..

നീല നിറമുള്ള ഒരു ചന്ദ്രനെ പോലെ തോന്നുന്ന ഒരു ഉപ ഗ്രഹം മുകളിൽ ഉണ്ടായിരുന്നു..

അതിലേക്ക് നോക്കുമ്പോൾ കണ്ണുകൾ മങ്ങി പോകുന്നു.. അത്രക്ക് വെളിച്ചം..

കുറച്ചു കഴിഞ്ഞപ്പോൾ എല്ലായിടത്തും കൂടുതൽ നീല വെളിച്ചം നിറഞ്ഞു.. പകൽ പോലെ തന്നെ എന്നാൽ നീല വെളിച്ചം മാത്രം.. എല്ലാം വെക്തമായി തന്നെ കാണാം..

ആകാശത്ത് എന്തൊക്കെയോ നിറങ്ങൾ മിന്നി മറയുന്നു… ഏതൊക്കെയോ ജീവികളുടെ സ്വരം.. ഇപ്പോഴാണ് അവർക്ക് മറ്റൊരു ഗ്രഹത്തിൽ ആണെന്ന് തോന്നിയത്..

കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ശക്തിക്ക് നിലത്ത് വീഴുന്ന ഒരു സ്വരം കേട്ടപ്പോൾ അവർ ചാടി എഴുന്നേറ്റു പുറത്തേക്ക് നോക്കി.. എന്തോ ഒരു അനക്കം..

ഗുഹക്ക് മുൻപിൽ കാവൽ നിന്നവർ നിലത്ത് വീണു കിടക്കുന്ന കാഴ്ചയാണ് കണ്ടത്..

“ഇതെന്താ..? ഇവർക്ക് എന്ത് പറ്റി..?”

അവർ പരസ്പരം ചോദിച്ചു..

പെട്ടെന്ന് അഴികളുടെ പുറകിൽ നിന്ന അവരുടെ മുൻപിലേക്ക് ഒരാൾ വന്നു.. അവർ എല്ലാവരും ഒന്ന് ഞെട്ടി പുറകോട്ട് മാറി..

“ആരാ അത്..?”

ഒരാൾ കൂടെ ആദ്യം വന്ന ആളുടെ പുറകിൽ വന്നു.. മുഖം കാണുന്നില്ല.. തുണി വച്ചു മറച്ചിട്ടുണ്ട്.. രണ്ടും സ്ത്രീകൾ ആണെന്ന് ശരീരം കണ്ടപ്പോൾ അവർക്ക് തോന്നി..

“പേടിക്കണ്ട.. നിങ്ങളെ ഞാൻ തിരികെ ഭൂമിയിലേക്ക് അയക്കാം..”

ആ പെൺസ്വരം കേട്ടതും അവർ എല്ലാവരും ആശ്വാസത്തോടെ പരസ്പരം നോക്കി.. ആ സ്വരം ആരുടെ ആണെന്ന് അറിയാൻ വേണ്ടി അവർ ഒന്ന് അടുത്തേക്ക് ചെന്ന് നോക്കി..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.