MOONLIGHT III (മാലാഖയുടെ കാമുകൻ) 1126

“ഏത് എൽഫുകൾ ആണെങ്കിലും ഒരു മാന്യത വേണം.. എന്താണ് ഞങ്ങൾ ചെയ്ത തെറ്റ് എന്ന് പറയണം.. അല്ലാതെ ശക്തി കാണിക്കുക അല്ല വേണ്ടത്..

നിങ്ങളെ പറ്റി വായിച്ചു അറിഞ്ഞത് ഒന്നും ഇങ്ങനെ ആയിരുന്നില്ല..”

ഒലിവർ അവളുടെ മുൻപിൽ ചെന്ന് നിന്ന് അത് പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ അവനെ നോക്കി..

“അറിഞ്ഞതും കേട്ടതും ഒന്നുമല്ല ശരി.. എല്ലാം നിങ്ങൾക്ക് മനസ്സിലാകും.. ഞാൻ വീണ്ടും വരും..”

അവൾ വെട്ടി തിരിഞ്ഞു നടന്നു പോയപ്പോൾ എല്ലാവരും ജൂഹിയെ നോക്കി.. അവളുടെ കഴുത്ത് ചുവന്നു കിടന്നിരുന്നു..

അവൾ ഇരുന്ന് ഒന്ന് ചുമച്ചു.. അവളും അത് പ്രതീക്ഷിച്ചിരുന്നില്ല.. ആകെ തളർന്നു പോയി ജൂഹി..

“അപ്പോൾ ഈ ഷിപ്പിൽ വേറെ ആരോ ഉണ്ടായിരുന്നു.. അവർ പറഞ്ഞ മൂൺലൈറ്റ്.. രാജകുമാരി ആണോ അവൾ അപ്പോൾ..?”

ചുമക്കുന്നതിന്റെ ഇടയിലും അവൾ അത് പറഞ്ഞപ്പോൾ എല്ലാവരും ആലോചനയിൽ ആയിരുന്നു..

അപ്പോൾ ആ ഷിപ്പ് ഭൂമിയിൽ വന്നത് അതൊരു ക്രാഷ് ലാൻഡിംഗ് ആയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.. ആരോ ആക്രമിച്ചിരിക്കാം.. അങ്ങനെ ആണെങ്കിൽ അവൾ എവിടെ ആയിരിക്കും..?

“നമുക്ക് ക്വീൻ വയലിനെ കാണണം.. അതാണ് ഏക വഴി.. കാര്യങ്ങൾ എല്ലാം പറയണം..”

ജെയിംസ് പറഞ്ഞത് ശരിയാണ് എന്ന് എല്ലാവർക്കും തോന്നി.. അവൾ ആണ് ഏക ആശ്രയം..

“നമ്മൾ തിരികെ ഭൂമിയിൽ എത്തിയാൽ ആരെങ്കിലും നമ്മളെ വിശ്വസിക്കുമോ..?”

Updated: August 10, 2023 — 1:26 pm

55 Comments

Add a Comment
  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Leave a Reply

Your email address will not be published. Required fields are marked *