MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

ജെയിംസ് അവളെ നോക്കി പറഞ്ഞു..

“നുണ.. നിങ്ങൾ രൂപം മാറുന്നവർ അല്ലെ..?

“നിങ്ങളുടെ ജനതയെ മുഴുവൻ കൊന്ന് ഒടുക്കിയത് അല്ലെ..? ഇപ്പോൾ നിങ്ങൾ എവിടെ നിന്നും വന്നു..? എവിടെ ഞങ്ങളുടെ മൂൺലൈറ്റ്..?”

അവൾ അലറിക്കൊണ്ട് അഴികളിൽ ഒരു അടി അടിച്ചപ്പോൾ ആ ഗുഹ ഒന്ന് കുലുങ്ങിയത് പോലെ അവർക്ക് തോന്നി.. അവർ പേടിയോടെ അവളെ നോക്കി.. വല്ലാത്ത ദേഷ്യത്തിൽ ആണ്.. എന്നാൽ ആ ദേഷ്യത്തിന്റെ ഉള്ളിൽ സങ്കടം ഉണ്ടെന്ന് അവർക്ക് തോന്നി..

“ഞങ്ങൾക്ക് നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല.”

ജെയിംസ് അത് പറഞ്ഞപ്പോൾ അവൾ അവരെ രൂക്ഷം ആയി നോക്കി..

“ഒരു നിമിഷം..? മൂൺലൈറ്റ്..? അത് ഞാൻ കെട്ടിട്ടുണ്ടല്ലോ..? യെസ്.. ആ സ്പേസ് ഷിപ്പിൽ കയറുന്ന അവിടെ എഴുതിയത് ഓർമ ഇല്ലേ..? ക്വീൻ ഓഫ് ദി സ്റ്റാർസ്, മൂൺലൈറ്റ് എന്ന്..? ഞാൻ അത് വായിച്ചപ്പോൾ അല്ലെ അകത്തേക്ക് കയറിയത്..??”

ജൂഹി പെട്ടെന്ന് എല്ലാവരെയും ഒന്ന് നോക്കി ചോദിച്ചു..

പുറത്ത് നിന്നവൾ പെട്ടെന്ന് കൈ എത്തിച്ചു ജൂഹിയുടെ കഴുത്തിൽ പിടിച്ചു വലിച്ച് അഴികളിലേക്ക് അടുപ്പിച്ചു.. എല്ലാവരും പെട്ടെന്ന് ആ പ്രവർത്തി കണ്ടപ്പോൾ ഒന്ന് വിറച്ചു പോയി..

“പറ… ഞങ്ങളുടെ രാജാകുമാരിയെ നിങ്ങൾ എന്ത് ചെയ്തു..?”

അവളുടെ അലർച്ച അവിടെ മുഴങ്ങി…

“ഞാൻ..”

ജൂഹി ശ്വാസം കിട്ടാതെ കിടന്ന് പിടഞ്ഞു.. മറ്റുള്ളവർ ഒരു നിമിഷം പതറി നിന്നു..

“വിട് അവളെ..”

പതർച്ച മാറിയപ്പോൾ അവർ എല്ലാവരും ചേർന്ന് അവളെ പിടിച്ച് വലിച്ചപ്പോൾ എൽഫ് യുവതി ജൂഹിയുടെ കഴുത്തിൽ നിന്നും പിടി വിട്ടു..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.