MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

“ഞാൻ ഒരു സത്യം മാത്രമാണ് പറഞ്ഞത്.”

അവൾ അത് പറഞ്ഞു കണ്ണടച്ചു ഇരുന്നു..

“അവർ നല്ല സൗഹൃദത്തിൽ ആണല്ലോ സംസാരിച്ചത്.. അവൾക്ക് എന്ത് പറ്റി ആവോ.. ആ പെണ്ണ് എന്തോ വന്നു പറഞ്ഞപ്പോൾ ആണ് അവർക്ക് വയ്യാതെ ആയത്..”

ആലിസ് അത് പറഞ്ഞു പുറത്തേക്ക് നോക്കി.. ഗുഹയുടെ മുൻപിൽ രണ്ട് ആളുകൾ ഉണ്ട്.. ആണുങ്ങൾ ആണ്.. അവരുടെ കയ്യിൽ നീളൻ വാളുകൾ ഉണ്ട്..

“അവർ എന്തൊക്കെയാ പറഞ്ഞത്..? എല്ലാ ലോകത്തിന്റെയും രാജാവ് മനുഷ്യൻ ആണെന്നോ..?”

“ഏത് ലോകം..?”

“അപ്പോൾ ഒരുപാട് ലോകങ്ങൾ ഉണ്ട്..”

അഭിപ്രായങ്ങൾ അങ്ങനെ പോയപ്പോൾ എല്ലാവരുടെയും ചിന്തകളുടെ ഭാരം കൂടിയത് മാത്രമേ ഉള്ളു.. എന്താണ് നടക്കുന്നത് എന്ന് പോലും അറിയാത്ത ഒരു അവസ്ഥ..

സമയം കടന്ന് പോയപ്പോൾ അവർക്ക് ആകെ നിരാശ തോന്നി..

എന്തിനാണ് ഇതിന്റെ ഉള്ളിൽ കിടക്കുന്നത് എന്ന് പോലും അറിയാതെ അവർ നിന്നു… ഇനി ഇവിടെ കിടന്ന് മരിക്കാൻ ആണോ യോഗം..

പെട്ടെന്ന് ഒരു അനക്കം കേട്ടു.. അവർ മുൻപോട്ട് നോക്കി..

വലിയ വാൾ പുറകിൽ തൂക്കി ഒരു യുവതി മുൻപിൽ നിന്നിരുന്നു.. നീളൻ ചെവിയും ബാക്കി എല്ലാം മനുഷ്യാ പെണ്ണിന്റെ രൂപവും.. നല്ല സുന്ദരി ആണ്.. എന്നാൽ കൈകൾക്ക് നല്ല ശക്തി ഉണ്ടെന്ന് കണ്ടാൽ അറിയാം..

“ഞങ്ങളുടെ മൂൺലൈറ്റിനെ നിങ്ങൾ എന്ത് ചെയ്തു..?”

അവൾ പെട്ടെന്ന് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അത് ചോദിച്ചപ്പോൾ എല്ലാവരും ചാടി എഴുന്നേറ്റു..

“ഞങ്ങൾക്ക് ഒന്നും അറിയില്ല.. എന്തിനാ ഇങ്ങനെ ഇട്ടത് എന്ന് പോലും അറിയില്ല.. എങ്ങനെ എങ്കിലും തിരിച്ചു പോകണം എന്ന് മാത്രമാണ് മനസ്സിൽ..”

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.