MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

അവൾ അവരുടെ ഭാഷയിൽ എന്തോ പറഞ്ഞു..

അത് കേട്ടതും ക്വീൻ ഞെട്ടി അവരെ നോക്കി.. ചുറ്റിനും നിന്നവരും വല്ലാതെ ആകുന്നത് അവർ ശ്രദ്ധിച്ചു.. അവർക്ക് എന്തോ ഒരു പേടി തോന്നി..

പെട്ടെന്ന് ക്വീൻ വയലിൻ തളർന്ന അവസ്ഥയിൽ പുറകോട്ട് വീണപ്പോൾ അടുത്ത് നിന്ന യുവതികൾ അവളെ താങ്ങി നിർത്തി..

“ഗി ഈആസ് മു അയിർ!!!”

നിമിഷ നേരം കൊണ്ടാണ് ചുറ്റിനും നിന്ന ആളുകളുടെ കയ്യിൽ ഇരുന്ന വാളുകളും അസ്ത്രങ്ങളും അവർക്ക് നേരെ നീണ്ടത്.. അവർ എല്ലാം ഞെട്ടി വിറച്ചു പോയി.. ജൂഹിക്ക് കാലുകൾ വിറക്കുന്നുണ്ടായിരുന്നു..

കണ്ണുകൾ അടച്ചു തുറക്കുന്ന സമയം കൊണ്ടാണ് അവർ ആറു പേരുടെ കൈകളും പുറകോട്ട് ബന്ധിക്കപ്പെട്ടത്..

“എന്താണ്..? എന്താ..?”

അവർ ചുറ്റിനും നോക്കി എങ്കിലും വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു അവർ എല്ലാം.. അവർ എന്തൊക്കെയോ പറഞ്ഞു.. എന്നാൽ അതൊന്നും അവർക്ക് മനസ്സിലായില്ല..

യുവതികൾ പെട്ടെന്ന് തന്നെ അവരെ പുറത്തേക്ക് കൊണ്ടുപോയി..

വേഗം തന്നെ മുകളിലേക്ക് അവരെ നടത്തിച്ചു.. അതിന് ശേഷം അവരെ ഒരു ഗുഹയിലേക്ക് കയറ്റി.. ഇരുട്ട് ഉള്ള ഒരു ഗുഹ..

അവരെ അകത്തേക്ക് ആക്കി ദേഷ്യത്തോടെ ഒന്ന് നോക്കി യുവതികൾ പോയപ്പോൾ ശക്തമായ ഇരുമ്പ് അഴി അവരുടെ മുൻപിൽ വീണു..

“നമ്മളെ തുറുങ്കിൽ ആക്കിയിരിക്കുന്നു.. പക്ഷെ എന്തിനാ..? നമ്മൾ എന്ത് തെറ്റാ ചെയ്തത്..?”

ജൂഹി ചോദിച്ചതിന് ഉത്തരം ഉണ്ടായില്ല..

“സമാധാനം ആയിട്ട് ഇരിക്ക്.. എന്തായാലും ഒരു ജീവിയും ഇവിടെ വരില്ല.. നമ്മൾ സുരക്ഷിതർ ആണ്.. അവർ നമ്മളെ കൊല്ലുന്നത് വരെ..”

എമ്മ അത് പറഞ്ഞു നിലത്തേക്ക് ഇരുന്നപ്പോൾ എല്ലാവരും അവളെ ഒന്ന് നോക്കി.

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.