MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

“വയലിൻ.. ക്വീൻ വയലിൻ നൗറി എലാമേയൽ..”

അവൾ അത് പറഞ്ഞപ്പോൾ അവർക്ക് അതിശയം തോന്നി.. ഒരു എൽവിഷ് റാണി ആണ് മുൻപിൽ ഇരിക്കുന്നത്..

“യുവർ ഹൈനെസ്..”

അവർ എല്ലാവരും ഒന്ന് കൈ കൂപ്പി.

“അത് വേണ്ട.. നിലവിൽ ഈ ലോകത്തിൽ ഏറ്റവും നിസ്സഹായ ആയ ഒരു റാണി ആണ് ഞാൻ..

ഒരാളിൽ മാത്രം പ്രതീക്ഷ ആർപ്പിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്.. എന്റെ ശക്തി മുഴുവൻ പോയിരിക്കുന്നു.. ഞാൻ കുറച്ചു നാളുകൾക്ക് മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നു.. നിന്റെ നാട്ടിൽ..”

അവൾ ജൂഹിയെ നോക്കി പറഞ്ഞപ്പോൾ അവൾക്ക് അതിശയം തോന്നി..

“കേരളത്തിലോ..? നിങ്ങൾ അവിടെ വരാറുണ്ട് അല്ലെ..? എന്റെ കണക്ക് കൂട്ടലുകൾ ശരി ആയിരുന്നു ജെയിംസ്..”

ജൂഹി ആവേശത്തോടെ അത് പറഞ്ഞപ്പോൾ വയലിൻ പുഞ്ചിരിച്ചു.

“അന്ന് ഞാൻ ശക്ത ആയിരുന്നു..

എല്ലാ ലോകങ്ങളുടെയും രാജാവ് ആയവന്റെ ഒപ്പം നിന്ന് ഞാൻ പോരാടിയിട്ടുണ്ട്.. മനുഷ്യൻ ആയി ജനിച്ചു കൃതിരിൻ ആയി മാറി അവസാനം എല്ലാ ലോകങ്ങളുടെയും രാജാവ് ആയ ഒരാൾ ഉണ്ട് നിങ്ങളുടെ കൂട്ടത്തിൽ.. മനുഷ്യർ ഇപ്പോൾ ശക്തരായ ഒരു ജനതയാണ്..”

വയലിൻ അത് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ മിഴിഞ്ഞു..

“ഞങ്ങൾക്ക് ഒന്നും മനസ്സിലാവുന്നില്ല.. എന്താണ് കൃതിരിൻ..? ആരാണ് എല്ലാ ലോകങ്ങളുടെയും രാജാവ്..?”

ആലിസ് ആകാംഷയോടെ ചോദിച്ചു…

“ഹേനാ…”

മറുപടി പറയും മുൻപേ ഒരു യുവതി പുറത്ത് നിന്നും ഓടി കിതച്ചു വന്നു വിളിച്ചപ്പോൾ വയലിൻ അവളെ സംശയത്തോടെ നോക്കി..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.