MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

മുകളിലേക്ക് പോയ ഷിപ്പ് കുറച്ചു നേരത്തെ ശക്തമായ കുലുക്കവും ചൂടും വലിവും എല്ലാം കഴിഞ്ഞു ശാന്തമായപ്പോൾ എല്ലാവരും കണ്ണുകൾ തുറന്നു നോക്കി…

ഇപ്പോൾ ഷിപ്പ് പതുക്കെ ആണ് പോകുന്നത്.. അത് എവിടേക്കോ താഴുകയാണ്..

അധികം വൈകാതെ ഒരു കുലുക്കത്തോടെ സ്പേസ് ഷിപ്പ് എവിടെയോ ഇറങ്ങിയപ്പോൾ അവർ കണ്ണിൽ കണ്ണിൽ നോക്കി.

ഡോർ താനേ തുറന്നപ്പോൾ ശക്തമായ തണുപ്പ് അകത്തേക്ക് അടിച്ചു കയറി.. എല്ലാവരും വേഗം സീറ്റ് ലോക്ക് അഴിച്ചു പുറത്തേക്ക് ഓടി..

“ആാാാ ദൈവമേ.. നമ്മൾ ഭൂമിയിൽ എത്തി..! ഭൂമിയിൽ എത്തി..!!”

എമ്മ അലറി കൂവിയപ്പോൾ എല്ലാവരും ചുറ്റും നോക്കി. അവർ എവിടെയാണോ ആ സ്പേസ് ഷിപ്പ് കണ്ടുപിടിച്ചത് അവിടെ തന്നെ എത്തിയിരുന്നു അവർ..

അതി കഠിനമായ തണുപ്പ്.. പക്ഷെ അവർ അത് ഒരു നിമിഷം ആസ്വദിച്ചു നിന്നു… അവർ അന്റാർട്ടിക്കയിൽ തിരികെ എത്തിയിരിക്കുന്നു.. എല്ലാവർക്കും ഒരുപാട് സന്തോഷം തോന്നി..

“അല്ല..? ആ പെണ്ണ് നിന്നോട് എന്താ പറഞ്ഞത്..?”

അവരുടെ ബാഗ് ഇരുന്ന സ്ഥലത്ത് നിന്നും കട്ടി തുണികൾ ധരിച്ച ശേഷം ആലിസ് ജൂഹിയെ നോക്കി.. അവൾക്ക് അപ്പോഴാണ് അത് ഓർമ വന്നത്..

അത് കേട്ടപ്പോൾ എല്ലാവരും ജൂഹി എന്താണ് പറയുന്നത് എന്നറിയാൻ വേണ്ടി അവളുടെ മുഖത്തേക്ക് നോക്കി..

“ഫ്ലാറ്റ് നമ്പർ B 24, ശോഭ അപ്പാർട്മെന്റ്സ് കൊച്ചി.. അവിടെ ചെന്ന് ഒരാളെ കാണാൻ പറഞ്ഞു..”

“കൊച്ചിയിലോ ആരെ..?”

അത് കേട്ടപ്പോൾ എല്ലാവരും സംശയത്തോടെ ഒരുമിച്ചു ചോദിച്ചു..

“മീനാക്ഷി..”

തുടരും..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.