MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

അലർച്ചയോടെ ഒലിവർ ശക്തമായി വാൾ വെച്ച് വെട്ടി കൊണ്ട് മുൻപോട്ട് ചാടിയപ്പോൾ ചുവന്ന നിറമുള്ള ആ മനുഷ്യർ അലർച്ചയോടെ കാല് വീശി ചവുട്ടി..

നെഞ്ചിൽ തന്നെ ചവിട്ട് കൊണ്ട് ഒലിവർ എടുത്തടിച്ചു താഴേക്ക് വീണു.. വാൾ വീണു പോയിരുന്നു..

നിമിഷ നേരം കൊണ്ട് ആ വാൾ നിലത്ത് നിന്നും എടുത്ത ചുവന്ന മനുഷ്യൻ ഒലിവറിന്റെ കഴുത്ത് ലക്ഷ്യം ആക്കി വെട്ടി..

അത് കണ്ട രണ്ട് എൽഫ്‌ പെണ്ണുങ്ങളും അവർ മൂവരും അലറി കരഞ്ഞു കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ചു..

“ക്ലിമ്..!!”

വാൾ എന്തിലോ ശക്തമായി തട്ടിയ സ്വരം കേട്ടപ്പോൾ അവർ കണ്ണ് തുറന്നു നോക്കി..

ചുവന്ന മനുഷ്യൻ വെട്ടിയ വാൾ ഒലിവറിന്റെ കഴുത്തിന് തൊട്ടു മുകളിൽ വച്ച് മറ്റൊരു വാൾ തടുത്തിരിക്കുന്നു… ഒലിവർ കണ്ണും മിഴിച്ചു കിടക്കുന്നു..

കുറുകെ വന്ന ആ വാൾ പിടിച്ച ആളെ കണ്ടതും രണ്ട് എൽഫ് പെണ്ണുങ്ങളും ബാക്കി ഉള്ളവരും ഒരുമിച്ച് പേടിച്ചു..

ഗുഹയിൽ വന്നു ജൂഹിയുടെ കഴുത്തിൽ പിടിച്ചു പൊക്കിയ എൽഫ്‌ പെണ്ണ്.. അവളുടെ മുഖം ദേഷ്യത്തിൽ ആയിരുന്നു..

ചുവന്ന മനുഷ്യൻ അലറിക്കൊണ്ട് മറ്റേ കൈ കൊണ്ട് ഒരു അടി അടിച്ചപ്പോൾ അവൾ തെറിച്ചു വീണു.. എന്നാൽ വീഴും മുൻപേ അവൾ കാലുകൾ കുത്തി വാൾ നിലത്ത് കുത്തി ബാലൻസ് ചെയ്തു നിന്നു..

കുതിച്ചു അവൾക്ക് നേരെ പാഞ്ഞ ചുവന്ന മനുഷ്യന്റെ മുൻപിൽ ഇരുന്ന അവൾ അയാൾ അടുത്ത് വന്നപ്പോൾ ഒന്ന് മുൻപോട്ട് ഉരുണ്ട് വാൾ മുകളിലേക്ക് ഉയർത്തി.. ഒരു അലർച്ച കേട്ടു..

അവൾ ചുവന്ന മനുഷ്യന്റെ അടിയിൽ നിന്നും ചാടി മാറി അയാളുടെ പുറകിൽ എത്തി എൽവിഷ് മെറ്റൽ കൊണ്ട് ഉണ്ടാക്കിയ ശക്തമായ ആ വാൾ ഒന്ന് കൂടെ ആഞ്ഞു വീശി അത് നേരെ അവളുടെ പുറകിൽ വച്ച് തിരിഞ്ഞു.. ഇതൊക്കെ ഒരു നിമിഷം കൊണ്ട് കഴിഞ്ഞു..

തല ഇല്ലാത്ത ചുവന്ന മനുഷ്യന്റെ ശരീരം നിലത്തേക്ക് വീണപ്പോൾ ആണ് അവൾ എന്താണ് ചെയ്തത് എന്ന് ബാക്കി ഉള്ളവർ മനസിലാക്കിയത്. അയാളുടെ തല നിലത്ത് കിടക്കുന്നുണ്ടായിരുന്നു..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.