MOONLIGHT III (മാലാഖയുടെ കാമുകൻ) 1133

“സൂക്ഷിച്ച്..”

അവൾ ജൂഹിയോട് പറഞ്ഞു..

“ഓക്കേ..”

അവൾ വീണ്ടും പതുകെ ഇറങ്ങാൻ തുടങ്ങി.. ഇടക്ക് ഒക്കെ കുറെ നേരം കാല് കഴച്ചു അവർ നിന്നുപോയി..

എന്നാലും ഒരുപാട് നേരത്തെ ശ്രമത്തിന്റെ ഒടുവിൽ അവർ താഴേക്ക് എത്തി ചേർന്നു.. അവർ ശ്വാസം ആഞ്ഞു വലിച്ചു കുറച്ചു നേരം അവിടെ നിന്നു..

“സമയം കളയാൻ ഇല്ല.. ഇനി ഇവിടെ നിന്നും വലത്തേക്ക്..”

എൽഫ് പെണ്ണ് ആദ്യം നടന്നു.. അവർ പുറകെയും..

നീല വെളിച്ചം പകൽ വെളിച്ചം പോലെ തന്നെ ആയിരുന്നു.. പക്ഷെ ചുറ്റിനും ഉള്ള കൊടും കാടുകളിൽ എന്തൊക്കെയോ പതുങ്ങി ഇരിക്കുന്നത് പോലെ അവർക്ക് തോന്നി.. വല്ലാത്തൊരു ഭയം തോന്നി അവർക്ക്..

“പോകാനുള്ള പേടകം പേടകം അതാ..”

അല്പ ദൂരം കൂടെ നടന്നപ്പോൾ എൽഫ് പെണ്ണ് കൈ ചൂണ്ടി അത് പറഞ്ഞപ്പോൾ അവർക്ക് ജീവൻ വന്നത് പോലെ തോന്നി..

ശക്തമായ നീല വെളിച്ചം ഇടക്ക് ഇടക്ക് മിന്നിച്ചു കൊണ്ട് അവർ വന്ന സ്പേസ് ഷിപ്പ് ദൂരെ വീണ ഇടത്ത് തന്നെ ഉണ്ടായിരുന്നു.. അതിപ്പോൾ നേരെയാണ് കിടക്കുന്നത്..

കുറച്ചു ദൂരെ ആണ് അത്.. അവർ അവിടേക്ക് തിടുക്കത്തിൽ നടക്കാൻ തുടങ്ങി..

“നിൽക്കൂ.. ആപത്ത്..”

എൽഫ് പെണ്ണ് അവരെ തടഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അവർ അവിടേക്ക് സൂക്ഷിച്ചു നോക്കി..

അവരെ ഞെട്ടിച്ചു കൊണ്ട് ആ ഷിപ്പിന്റെ ഡോർ വലിച്ച് തുറക്കാൻ ശ്രമിക്കുന്ന ഒരു ചുവന്ന മനുഷ്യനെ ആണ് കണ്ടത്.. അയാൾ സർവ്വ ശക്തിയും എടുത്ത് വലിക്കുന്നു എങ്കിലും അതിന് ഒരു അനക്കവും ഇല്ല..

അവർ പെട്ടെന്ന് അവിടെ പേടിയോടെ പതുങ്ങി നിന്നതും ചുവന്ന മനുഷ്യൻ തല വെട്ടിച്ചു മണം പിടിക്കുന്നത് കണ്ടു…

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.