MOONLIGHT III (മാലാഖയുടെ കാമുകൻ) 1132

അവളുടെ മുഖം അവർ കണ്ടു.. നീളൻ ചെവിയും ആയി ഒരു സാധാരണ പെൺ എൽഫ് മുഖം തന്നെ..

എന്നാൽ പുറകിൽ നിന്നവൾ അവർ രക്ഷിക്കാൻ ശ്രമിച്ച യുവതി ആയിരുന്നു.. അവളെ കണ്ടപ്പോൾ അവർക്ക് ഒരു ആശ്വാസം തോന്നി.. അവളുടെ കണ്ണുകളിൽ അപ്പോഴും ആ നന്ദി ഉണ്ടായിരുന്നു..

ഇവരെ സഹായിക്കാൻ വേണ്ടി അവൾ വിളിച്ചു കൊണ്ടുവന്നത് ആണ് ഇവളെ എന്ന് അവർക്ക് തോന്നി..

“നിങ്ങൾ വന്ന ആ പേടകം .. അത് എവിടെയാണ് എന്ന് എനിക്ക് അറിയാം.. ഞാൻ നിങ്ങളെ അവിടേക്ക് എത്തിക്കാം.. അല്ലാതെ ഇവിടെ നിന്നും ഭൂമിയിലേക്ക് പോകാൻ സാധാ മനുഷ്യർ ആയ നിങ്ങൾക്ക് ആകില്ല..”

അവൾ അത് പറഞ്ഞപ്പോൾ അവർ അവളെ പ്രതീക്ഷയോടെ നോക്കി..

“അത് തകർന്നിരിക്കുമോ..? ഒരു തീഗോളം വന്നു അതിൽ അടിച്ചപ്പോൾ ആണ് ഞങ്ങൾ താഴേക്ക് വീണത്..”

ജെയിംസ് അവളെ നോക്കി ചോദിച്ചു..

“ഇല്ല.. തകരില്ല..

അതൊരു കൃതിരിൻ പേടകം ആണ്..
മേയ് വൂൺ ഗ്രഹത്തിൽ നിന്നും രാജകുമാരിക്ക് സമ്മാനിച്ചത്..

അത് തകർക്കാൻ ആർക്കും പെട്ടെന്ന് കഴിയില്ല.. നിലത്ത് വീണു എങ്കിലും അത് സ്വയം പ്രവർത്തന യോഗ്യം ആയിട്ടുണ്ടാകും..”

അവൾ പറഞ്ഞ ആ വാർത്ത അവർക്ക് ഒത്തിരി സന്തോഷം പകരുന്നത് ആയിരുന്നു.. അങ്ങനെ ആണെങ്കിൽ ഇവിടെ നിന്നും പോകാൻ കഴിയും എന്ന് അവർ ഉറപ്പിച്ചു..

അവൾ നിലത്ത് കിടന്ന എൽഫ് യുവാവിൽ നിന്നും വലിയ ഒരു താക്കോൽ എടുത്ത് ഗുഹയുടെ ഒരു വശത്ത് ഇട്ടു തിരിച്ചപ്പോൾ അഴികൾ പതിയെ മുകളിലേക്ക് ഉയർന്നു..

Updated: August 10, 2023 — 1:26 pm

55 Comments

  1. Uff എൻ്റെ പൊന്ന്നോ രോമാഞ്ചം….???

    1. Sathyammmmmmmmmm❤️❤️

  2. Kkyil broyude name entha

    1. ഒരിക്കൽ അവിടെ ഉണ്ടായിരുന്ന പ്രമുഖരിൽ ഒരാളാണ് ഹേ ഇത്…ദി ഗ്രേറ്റ് മാലാഖയുടെ കാമുകൻ..പിന്നീട് പല കാരണങ്ങൾ കൊണ്ട് അവിടുന്ന് പാറി ഇങ്ങോട്ട് ചേക്കേറി

  3. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
    All the best.
    തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

  4. ഹർഷൻ സുഖമില്ലാതെ ഇരിക്കുകയാണ്.
    ലാസ്റ്റ് പാർട്ടിൽ അദ്ദേഹം പറഞ്ഞിരുന്നു. Contact ചെയ്യാൻ ഒരു നിവൃതിയുമില്ല. കണ്ണിന് പ്രോബ്ലം ഉണ്ട്.ഇത്രയും അറിയാം.
    അപരാജിതൻ വരും എന്ന് പ്രതീക്ഷിക്കാം.

  5. M K യുടെ അതി ഗംഭീര തിരിച്ചു വരവ്… രോമാഞ്ചിഫിക്കേഷൻ… പൊളിച്ചു…

    ഇവിടെ ചോദിക്കാമോ എന്നറിയില്ല എങ്കിലും അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു പോകുന്നതാ…

    നമ്മുടെ ?അപരാചിതൻ?ഇനി വരുമോ??

    കാത്തിരിക്കണോ അതോ കുഴിച്ചു മൂടണോ??

    1. Bro, അപാജിതനെ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. ഇവിടെ പറയാമോ എന്നറിയില്ല, ഏതാണ്ട് അപരാജിതന്റെ കോപ്പി പോലെ തോന്നുന്ന ഒന്നു രണ്ടു കഥകൾ ഞാൻ കണ്ടിരുന്നു. അപരാജിതന് സമാന്തരമായി പബ്ലിഷ് ആയവ. അവയും ഇപ്പോൾ നിലച്ച മട്ടാണ്. ചിലപ്പോൾ അപരാജിതൻ താൽക്കാലികമായി നിർത്തിയത് അതുകൊണ്ട് ആകുമോ?

    2. Cervical spondylosis enna asugathinu hanrahan treatmentil aanu. So time edukkum

    3. Cervical spondylosis enna asugathinu harshan treatmentil aanu. So time edukkum

  6. അമ്രപാലി

    Good story dr ? ❤❤❤❤❤ഹർഷനെ കണ്ടാൽ പറയണെ അപരാജിതൻ നു വേണ്ടി കാത്തിരുന്നു മടുക്കുന്നു എന്ന്….

    1. MK, മൂന്ന് പാർട്ടും ഒരുമിച്ച് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു. Intro യിൽ പറഞ്ഞിരുന്നത് കൊണ്ട് പ്രതീക്ഷിച്ച കഥാപാത്രങ്ങൾ എല്ലാം വരും എന്ന് അറിയാമായിരുന്നു.
      All the best.
      തുടക്കം ഗംഭീരം ആയിരുന്നു. പിന്നെ കൃതരിൻ എന്ന പേര് കണ്ടപ്പോൾ ധൃതംഗപുളകിതനായിപ്പോയി.

    2. probability kuravan

      1. അപ്പൊ ഇതും നിയോഗവും തമ്മിൽ ചേർച്ച ഉള്ളതാണ് we are waiting for the next part

  7. നിധീഷ്

    ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു…. ♥️♥️♥️♥️♥️♥️

  8. Appo ith niyokathinte continuation thanne??♥️♥️

Comments are closed.