മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]? 58

“ഇനി ഒരു സൊലൂഷന്‍ മാത്രമേയുള്ളു.അതിനൊര­ുപാട് ചിലവ് വരും,മാത്രവുമല്ല വളരെ ബുദ്ധിമുട്ടുള്ള കാര്യംകൂടിയാണ്.

ഈ അവസ്ഥയില്‍ 100% ഉറപ്പ് നല്‍കാനും എനിക്കി കഴിയില്ല. ലുകെമിയ പലതരത്തിലും കാണപ്പെടുന്നുണ്ട്.

കൂടുതലും യുവാക്കളില്‍ കാണപ്പെടുന്ന ക്രോണിക് ലിംഫൊഇദ് ലുകെമിയ എന്ന കാന്‍സര്‍ ആണ് നമ്മുടെപേഷ്യന്‍റിന് ബാധിച്ചിരിക്കുന്നത്,­

അതുകൊണ്ട് തന്നെ അവസാനമായൊരു വഴി മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്ര്യയ ആണ്. അഥവാ മെഡിക്കല്‍സയന്‍സില്‍ ഇതിനെ ബോണ്‍ മാരോ ട്രാന്‍സ്പ്ലന്‍റ് എന്നു പറയും..

മുഴുവന്‍ മജ്ജാ കോശങ്ങളെയും റേഡിയേഷന്‍ വഴി നിര്‍വീര്യമാക്കിയിട്­ട് പുതിയ മജ്ജാ കോശങ്ങള്‍ പ്രദാനംചെയ്യുന്ന ട്രീറ്റ്മെന്‍റാണ്. ഇതിലൂടെ രോഗിക്ക് ഒരുപാട് കാലം ജീവിക്കാന്‍ സാധിക്കും”

ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ പറഞ്ഞു നിര്‍ത്തി.

അയാളുടെ വാക്കീകള്‍ എന്‍റെ മനസില്‍ ഒരു നിമിഷംകൊണ്ട് വല്ലാത്തൊരു ആത്മവിശ്വാസവും പ്രതീക്ഷയുംഉദിച്ചുയരുകയായിരുന്ന­ു അപ്പോള്‍.

“ഒക്കെ ഡോക്ടര്‍ നിങ്ങള്‍ ചികിത്സക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ ആവശ്യമായ പണം ഞാനെത്തിക്കാം”

“ഉം ഒക്കെ നിങ്ങളില്‍ ആര്‍ക്കാണ് ട്രാന്‍സ്പ്ലന്‍റിന് താല്‍പര്യമുള്ളതെന്ന്­ നിങ്ങള്‍ ഫാമിലിയുമായിതീരുമാനത്തിലെത്തൂ, ”

ഒന്നുമനസിലാവാതെ ആഷിക്ക് ചോദിച്ചു

“സര്‍ നിങ്ങള്‍ പറഞ്ഞത് മനസിലായില്ല”

“അതായത് DNAയില്‍ വിത്യാസം വരാന്‍ പാടില്ല.മാത്രവുമല്ല.­രക്തഗ്രൂപ്പ് സെയിം ആയിരിക്കുകയും വേണംഅതുകൊണ്ട് വിച്ചുവിന്‍റെ പാരന്‍റ്സിന്‍റെയോ ബ്രദര്‍ ആയ നിങ്ങളുടെയോ മാത്രമേ ബോണ്‍ മാരോട്രാന്‍സ്പ്ലന്‍റ് നടത്താന്‍ സാധിക്കുകയുള്ളൂ.

കാരണം ജനിതക വിത്യാസം വരാന്‍ പാടില്ല.”

അയാളുടെ നാവില്‍ നിന്നും ഉതിര്‍ന്നു വീണ ഓരോ വാക്കുകളും എന്‍റെ ഹ്ര്ദയത്തില്‍ പിടഞ്ഞു വീണ്മരണത്തിന് കീഴടങ്ങി.

ഒരു നിമിഷം മുംമ്പ് വരെ ഉണ്ടായിരുന്ന ആത്മ വിശ്വാസം ഓവുചാലിലെ കറപുരണ്ട കടലാസുകഷ്ണത്തിനെക്കാ­ള്‍ വിലയില്ലാതായി തീര്‍ന്നിരിക്കുന്നു.­ ഇനിയെന്‍റെ മുംമ്പിലെ അടഞ്ഞുകിടക്കുന്ന ഏതെങ്കിലും ഒരു വഴിയില്‍ജീവന്‍ സൂക്ഷിപ്പുകാരന്‍ ഞങ്ങള്‍ക്കായ് കാത്തിരിക്കുന്നുണ്ടോ­ ?

എന്‍റെ വിളറിവാര്‍ത്ത മുഖത്തിനുമേല്‍ വിഷാദം നിഴലായ് പതിഞ്ഞതുകൊണ്ടായിരിക്­കാം അയാള്‍ എന്നോട്ചോദിച്ചു.

“താങ്കള്‍ക്ക് വല്ല പ്രോബ്ളവും ഉണ്ടോ”

“അതെ ഉണ്ട്.ഞങ്ങളുടെ ഫേമിലിക്ക് അവനു വേണ്ടി ട്രാന്‍സ്പ്ലന്‍റ് നടത്താന്‍ കഴിയില്ല.”

“Why..! why not..? സ്വന്തം ബ്രദറിന് ട്രാന്‍സ്പ്ലന്‍റ് നടത്താന്‍ കഴിയില്ലന്നാണോ നിങ്ങള്‍ പറയുന്നത്”

“ഉം അതെ സര്‍ അവന്‍ എന്‍റെ ബ്രദര്‍ അല്ലാ”

“പിന്നെ നേരത്തെ ബ്രദറാണെന്ന് പറഞ്ഞത്!”

ആ നാലുചുവരുകള്‍ സാക്ഷിയാക്കി ഞാന്‍ കഴിഞ്ഞ കഥകള്‍ ഓരോന്നായ് അയാള്‍ക്കുമുംമ്പില്‍­ നിരത്തി വെച്ചു.

എന്തുചെയ്യണമെന്നറിയാ­തെ നിസ്സഹായവസ്ഥയോടു കൂടി അയാള്‍ ഒന്നമര്‍ത്തി മൂളി.

“എല്ലാം ദൈവത്തിന്‍റെ കയ്യില്‍ ഏല്‍പിച്ചുകൊണ്ട് നാളെ തന്നെ തെറാപ്പി ട്രീറ്റ്മെന്‍റ് തുടങ്ങാം,

10 Comments

  1. അറിവില്ലാത്തവൻ

    ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

    1. അറിവില്ലാത്തവൻ

      അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്

  2. നെപ്പോളിയൻ ബ്രോ..

    ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട്‌ പറയാമായിരുന്നു..
    അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
    കഥ ഒരുപാട് ഇഷ്ടം ആയി. ❤️

    സ്നേഹത്തോടെ
    Zayed
    ❤️❤️

    1. നെപ്പോളിയൻ

      ???

  3. ഖുറേഷി അബ്രഹാം

    കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
    അടുത്ത കഥയുമായി വരുക.

    ഖുറേഷി അബ്രഹാം,,,,,,

    1. നെപ്പോളിയൻ

      ????

  4. ???kariyippichu kalanjallodo

    1. നെപ്പോളിയൻ

      ?????

  5. M.N. കാർത്തികേയൻ

    വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

Comments are closed.