“രക്താര്‍ഭുതം അഥവാ ബ്ലഡ് ക്യാന്‍സര്‍ എന്ന് പറയും മെഡിക്കല്‍ സയന്‍സില്‍ ഇതിനെ ലുക്കെമിയ എന്നാണ്അറിയപ്പെടുന്നത്”
ഡോക്ടറുടെ വാക്കുകള്‍ ഹ്യദയത്തിന്‍റെ ആഴങ്ങളില്‍ മിന്നല്‍ പിളര്‍പ്പുപോലെയൊരു ഭീതിപ്ര്തിഫലിക്കുന്നവയായിരുന്നു.ജീവിത്തില്‍ നിന്നും മരണത്തിലേക്കുള്ള യാത്രയ്ക്ക് ഇത്രമാത്രം വൈദൂര്യമേഉണ്ടായിരുന്നുള്ളുവോ?
ഒരുപാട് സ്വപ്നങ്ങളുംപേറി പുറത്തിരിക്കുന്ന വിച്ചുവിന്‍റെ മുഖം ഓര്‍ക്കുന്ന ഓരോ നിമിഷവും ഹ്ര്ദയഭാരം കൂടികൂടി വരികയാണ് , ദൈവത്തിന്‍റെ കയ്യൊപ്പു പതിഞ്ഞ വിധിയുടെ താളുകള്‍ ഇനി ഓരോന്നായി വിച്ചുവിനുവേണ്ടിതയ്യാറായിക്കഴിഞ്ഞിരിക്കുന്നു..
“സര്‍,. അവനെ രക്ഷിക്കാന്‍ ഒരു മാര്‍ഗവുമില്ലേ?”
ഇലക്ട്രിക്ക് ഫേനിന്‍റെ ക്ര്ത്രിമ കാറ്റില്‍ പോലും വിയര്‍പ്പു കണികകള്‍ പൊടിഞ്ഞു വീഴുന്ന നെറ്റിത്തടം വെളുത്തടവ്വല്‍കൊണ്ട് തുടച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.
“അല്‍പം മുമ്പായിരുന്നെങ്കില് വെറുമൊരു ട്രീറ്റ്മെന്‍റ് കൊണ്ട് ‘മെ ബി’ അസുഖം ഭേതമാവുമായിരുന്നു.
പക്ഷെ അത് വെറും നാലോ അഞ്ചോ വര്‍ഷം മാത്രമേ ജീവന്‍ നില നില്‍ക്കുകയുള്ളൂ..
കീമോ തെറാപ്പി കൊണ്ട് ജീവന്‍ കുറച്ച് കാലം നിലനിര്‍ത്താമെങ്കിലും ഈ അവസ്ഥയില്‍ അത് അധികംസെയ്ഫല്ല. രോഗത്തെ അതിജീവിച്ചവര്‍ വളരെ വിരളമാണ്”
“സര്‍, കുറച്ച് കാലത്തേക്കല്ല ഞങ്ങള്‍ക്കവനെ വേണ്ടത്, പഴയ പോലെ ഞങ്ങളുടെ കൂടെ അവനെന്നും വേണം, ആപാവത്തിന് ഒരുപാട് സ്വപ്നങ്ങളുമുണ്ട് ഡോക്ടര്‍,
ജീവിച്ചു തുടങ്ങുന്നെ ഉള്ളു അവന്‍, ഓര്‍മ വെച്ച നാള്‍ മുതല്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമേ അവന്‍റെജീവിതത്തിലുള്ളൂ, പ്ലീസ് ഡോക്ടര്‍ അവനെ രക്ഷിക്ക് ,
“നിങ്ങളുടെ ഇമോഷന്‍ എനിക്ക് മനസിലാക്കാന്‍ പറ്റും പക്ഷെ നമുക്ക് പ്രാര്‍ത്ഥിക്കാനല്ലേ പറ്റൂ”
നിലവിട്ട മനസില്‍ നിന്നും നുരപൊന്തിയ ദുഃഖം നീരാവിയായ് എന്‍റെ കണ്ണില്‍ നിന്നും കവിള്‍ത്തടത്തില്‍ചാലുകള്‍ കീറിയിരിക്കുന്നു.
എന്‍റെ ദുഃഖം കണ്ടിട്ടാവാം അവസാന പ്രതീക്ഷയെന്നതുപോലെ ഡോക്ടര്‍ പറഞ്ഞു
“നിങ്ങള്‍ വിഷമിക്കാതിരിക്കൂ. അവസാനഘട്ടങ്ങളിലേക്കടുത്തുകൊണ്ടിരിക്കുന്ന രോഗികള്‍ക്ക് അവസാനമായിചെയ്യുന്ന ഒരേ ഒരു പ്രതിവിധിമാത്രമേ ഉള്ളു പക്ഷെ ഒരുപാട് പണചിലവ് വരും” അസുഖകരമായ ശ്വാസംപുറത്തുവിട്ടുകൊണ്ട് ഡോക്ടര്‍ പറഞ്ഞു.
“പണത്തിന്‍റെ കാര്യത്തില്‍ സാര്‍ ആകുലപെടണ്ട അവന്‍റെ ജീവനു വേണ്ടി ഏതറ്റവരെയും പോവാന്‍ ഞാന്‍തയ്യാറാണ് പറയൂ സര്‍ ഇനിയെന്താണ് നമുക്ക് മുമ്പിലുള്ള ഏക വഴി”
നരപാറിയ മുടിയില്‍ വലതുകൈകൊണ്ട് അല്‍പം തടവിയതിനു ശേഷം കണ്ണില്‍ ഉറച്ച് നില്‍ക്കുന്ന കണ്ണടമേശപ്പുറത്ത് അഴിച്ചു വെച്ചു.
ഇടത്തെ കയ്യുടെ അപ്പം വിരലും ചൂണ്ടുവിരലുംകൊണ്ട് കണ്ണ് അമര്‍ത്തി തിരുമ്മികൊണ്ട് ഡോക്ടര്‍ അരവിന്ദ്പറഞ്ഞു തുടങ്ങി.
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️