“അഥവാ ഓള്‍ക്ക് കാണാന്‍ മൊഞ്ചിലേലോ?”
“ഞാനവളെ എന്‍റെ ഹൃദയം കൊണ്ടാ സ്നേഹിച്ചത്”
പിന്നെ കൂടുതലൊന്നും ആഷിക്ക് ചോയിക്കാന്‍ നിന്നില്ല. കാരണം ആ വാക്കുമതിയായിരുന്നു ഓന്‍റെ സ്നേഹംഎത്രത്തോളമാണെന്ന് മനസിലാക്കാന്‍ ഏതാനും മണിക്കൂറിന് ശേഷം കൊയിലാണ്ടിക്കടുത്തുള്ള കുറുവങ്ങാട്എന്ന സ്ഥലതെത്തി.
അതായിരുന്നു വിച്ചൂന്‍റെയും ഹസ്നന്‍റെയും നാട്.വിച്ചു ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു
“ഡാ ആഷിക്കേ ഒരുപാട് മാറ്റം വന്നിട്ടുണ്ടല്ലോ എങ്ങനെ കണ്ടുപിടിക്കും”
“അതെന്നല്ലേ അന്നോട് ഞാന്‍ പറഞ്ഞീനത്, അപ്പോ കേട്ടില്ലല്ലോ അന്‍റെ നാടല്ലേ ചെല്ല് പോയ് ആരോടേലുംചോയ്ക്കി”
വിച്ചു എന്തോ ആലോചിച്ച് നിന്നതിനു ശേഷം കുറുവങ്ങാട് ടൌണിനെതിരെയുള്ള ഒരു പോക്കറ്റ് റോഡിലേക്ക്വണ്ടി തിരിച്ചു.
പെട്ടന്ന് വണ്ടി നിര്‍ത്തികൊണ്ട് വിച്ചു പറഞ്ഞു
“ഡാ അതാടാ ന്‍റെ പെണ്ണ്”
“എവിടെ.. എവിടെ..” കാണാനുള്ള തിടുക്കത്തില്‍ ആഷിക്ക് ചോദിച്ചു.
“ദാ.. ആ വൈറ്റ് യൂണിഫോം”
അപ്പോഴാണ് അവരുടെ എതിരെ വന്ന ഒരു ബൈക്ക് ടൌണില്‍ സൈഡാക്കി ഒരു മൊഞ്ചത്തിനെ ഇറക്കി വിട്ട്തിരിച്ചു പോവുന്നത് കണ്ടത്.
“ആ വയസ്സനാരാടാ”
“അതാണ് ഓളെ ഉപ്പ മൊയ്തു ഹാജി”
“ആഹാ അന്ന് അന്‍റുപ്പ അടിക്കാന്‍ വന്നപ്പോ തടുത്ത് നിര്‍ത്ത്യയാണ് ലേ”
“ഉം “ഒന്നമര്‍ത്തി മൂളിയതിനു ശേഷം അവള്‍ നില്‍ക്കുന്ന ബസ്റ്റോപ്പിനെതിരെയുള്ള കൂള്‍ ബാറില്‍ കേറിയിരുന്ന്രണ്ട് ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. അവളെയും നോക്കിയിരുന്നു.
“എന്തു മൊഞ്ചാടാ കണ്ടിട്ട് ഇപ്പോ തന്നെ കൂട്ടി കൊണ്ടാവാന്‍ തോന്നുന്നു”
“ഞാന്‍ പോയി വിളിക്കണോ”
“വേണ്ട”
“പിന്നെ നീ അവളോട് പറയുന്നിലേ”
“ഉം പറയണം”
“എന്നാ പോയ് പറ”
പറയാം എന്നും പറഞ്ഞ് അവന്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് പതിയെ നടന്നു
————————–
വിച്ചു റോഡ് മുറിച്ച് കടക്കാന്‍ നോക്കുംമ്പോഴേക്കും ഹസ്നക്ക് പോവാനുള്ള ബസ്സ് വന്ന് സ്റ്റോപ്പില്‍ നിര്‍ത്തി.
അവള്‍ ആ ബസ്സില്‍ കയറി പോവുകയും ചെയ്തു. മൂന്നാല് ദിവസം കൊയിലാണ്ടി ചുറ്റി കറങ്ങിയതിനു ശേഷംഅവര്‍ വീണ്ടും വയനാട്ടില്‍ തിരിച്ചെത്തി.
“ഇയ്യെന്ത് പണിയാ വി ച്ചോ കാണിച്ചേ”
“എന്തേയ്”
“മൂന്നാല് ദിവസം ദിവസം നാട്ടില്‍ കെടന്ന് കറങ്ങീട്ട്, ഒരക്ഷരം പോയി ഓളോട് ഇയ്യ് മിണ്ടീലല്ലോ”
“ഞാന്‍ മനപൂര്‍വ്വം ചെയ്തതാടാ അങ്ങനെ ”
“അതെന്തിന്”
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️