“ആഷിക്കേ അനക്കറിയോ എന്നാലും ഞാന്‍ അനാഥനാണെന്നുള്ള വിചാരം ഇതുവരെ ഇണ്ടായിക്കില്ല. അതായിരുന്നടാ നിന്‍റെ ഉമ്മയും ഉപ്പയും.”
“വിച്ചോ അതെന്ത് ബര്‍ത്താനാ ഇയ്യ് പറഞ്ഞെ”
“എന്തേയ് ആഷിക്കേ”
“ന്‍റെ മാത്രം ഉപ്പേം ഉമ്മേം ആണോടാ നമ്മുടെ ഉപ്പയും ഉമ്മയുംന്ന് പറയടാ”അതിന് വിച്ചു മൌനം ഭജിച്ചു നിന്നു.
“ഹാ അതൊക്കെ പോട്ടെ ഇയ്യിതെങ്ങോട്ടാ ഇത്ര രാവിലെ കെട്ടിയൊരുങ്ങി?”
“ഞാന്‍ മാത്രല്ല ഇയ്യും പോരും”
“എങ്ങട്ട്?”
“ന്‍റെ മൊഞ്ചത്തിനെ കാണാന്‍”
“ങേ അതേത്”
“ഡാ പൊട്ടാ ന്‍റെ ഹസ്നെയെ കാണാന്‍”
“ഹസ്നന്‍റട്ത്തേക്കോ”
“ഹാ എന്താ പറ്റൂലേ”
“പറ്റും പക്ഷെ”
“ഒരു പക്ഷെയുമില്ല, ഇനിയും കാത്തിരുന്നാല്‍ അവളെ വല്ല ആണ്‍പിള്ളേരും തട്ടി കൊണ്ടോവും”
“അത് വേണോടാ”
“വേണം ആഷിക്കേ.. ന്‍റെ ഖല്‍ബിന്‍റെ സ്തിതി അനക്കറിഞ്ഞൂടായ്റ്റാ, അറിയണേല്‍ ഇയ്യ് പ്രേമിക്കണം”
പക്ഷെ വിച്ചൂന് അറിയില്ലായിരുന്നു ഹസ്നയെകുറിച്ച് അവന്‍റെ ഓരോ വാക്കുകളും ആഷിക്കിന്‍റെ ഹ്ര്ദയത്തില്‍മുഹബത്തിന്‍റെ വിത്ത് പാകിയിട്ടുണ്ടായിരുന്നെന്ന്. എങ്കിലു അതെല്ലാം വിച്ചുവിന് വേണ്ടി മറക്കാന്‍തുടങ്ങിയിരുന്നു.
“എന്നാ കേറ് പോവല്ലേ”
“ഹാ പോവാം” ആഷിക്ക് പറഞ്ഞു.
“ഡാ വിച്ചോ അനക്കോളങ്ങനെ തിരിയും ഓളൊരുപാടങ്ങ് വല്തായി കാണൂലെ”
“ന്‍റെ പൊരന്‍റട്ത്ത് ഓളെ ഒരു പെര മാത്രേ ഉള്ളായ്നൂ”
“ഒരു പെര മാത്രോ ”
“ആ ഓളൊരു പെര മാത്രേ ഉള്ളായ്നു”
“ബെര്‍തല്ല മെഹബത്തിന് കണ്ണും മൂക്കും ഇല്ലാന്ന് പറീന്നേ”
“അതെന്താ ആഷിക്കേ”
“അല്ലെങ്കില്‍ ഇയ്യ് ഓളെ പെര മാത്രല്ലല്ലോ കാണാ ബാക്കിളള പെരോടി കാണൂലേ”
“പോടാട്ന്ന് ഞാന്‍ ചുമ്മാ പറഞ്ഞാണ് ഓളെ കണ്ടിട്ട് തിരിഞ്ഞില്ലേലും മൊയ്തുക്കാന കണ്ടാ ഞമ്മക്ക് തിരിയും”
“ഓ.. ആ.. അത് ശര്യാണ് അനക്ക് വെവരണ്ട്, ഇല്ലാന്ന് വെര്‍തെ പറയിണതാ”
“പോടാട്ന്ന് കോമഡി പറയാനും ഒരു ടൈമൊക്കെയീല്ലഡൈ”
“ഹാ അതല്ലാ ഇയ്യിന്നെന്നെ ഓളോട് പറയോ അന്‍റെ മൊഹബത്ത് ”
“പിന്നല്ലാതെ”
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️