“ഡാ ആഷിക്കേ” വിച്ചൂന്‍റെ വിളികേട്ട് അവന്‍റെ അടുത്തേക്ക് പോവാനിരുന്ന ആഷിക്കിനോട് ഉപ്പ പറഞ്ഞു.
“മോനെ ഈ കാര്യങ്ങള്‍ ഒരിക്കലും അവനറിയാന്‍ പാടില്ല കേട്ടല്ലോ”
ഒരിക്കനു അവനതൊന്നും അറിയില്ലെന്ന് പറഞ്ഞ് ആഷിക്ക് വിച്ചൂന്‍റടുക്കല്‍ ഓടിയെത്തി
“ഇയ്യെന്താ വല്ലാണ്ടിരിക്കുന്നേ” വിച്ചു ചോദിച്ചു
“ഏയ് ഒന്നൂല്ലടാ അനക്ക് തോന്നൃതാവും”
“ഉം”
കാലങ്ങള്‍ അവര്‍ പോലുമറിയാതെ ഒരുപാട് കൊഴിഞ്ഞുപോയിരിക്കുന്നു.ഏകദേശം 6 വര്‍ഷം കടന്നുപൊയ്. ഒരുദിവസം രാവിലെ വിച്ചു ആഷിക്കിനെ വിളിച്ചുണര്‍ത്തികൊണ്ട് പറഞ്ഞു
“ഡാ ആഷിക്കേ ഒന്നെണീക്കടാ നമുക്കൊരിടം വരെ പോണം”
“എങ്ങോട്ടാടാ കോപ്പേ ഇത്ര രാവിലെ” ഉറക്കചടവോടെ ആഷിക്ക് ചോദിച്ചു
“അതൊക്കെ പറയാം നീ എണീക്കെടാ കോപ്പേ” ഒരു വിധം ആഷിക്കിനെ കുത്തിയെഴുന്നേല്‍പ്പിച്ച് അവനേയുംകൂട്ടി ബൈക്ക് വാടകയ്ക്ക് കിട്ടുന്ന അടുത്തുള്ള ഒരു കടയെ ലക്ഷ്യം വെച്ചു നടന്നു.
“ഇയ്യിതെങ്ങോട്ടാ വിച്ചോ”
“അതൊക്കെ പറയാം ഇയ്യൊന്ന് വേഗം നടന്നാ” അവര്‍ രണ്ട് പേരും ഷോപ്പിലെത്തി. കടക്കാരനെ നീട്ടി വിളിച്ചോണ്ട്വിച്ചു ചോദിച്ചു.
“ഡാ അനസേ.. ഞാനിന്നലെ പറഞ്ഞത് റെഡിയായോ?”
ഓ .. റെഡിയായി വിച്ചുക്കാ എന്നും പറഞ്ഞ് ആ പയ്യന്‍ ഒരു ബൈക്കിന്‍റെ നേരെ കൈ ചൂണ്ടികൊണ്ട്പറഞ്ഞു.ഒന്നും മനസിലാവാതെ ആഷിക്ക് ചോദിച്ചു.
“ഇയ്യെപ്പളാ ഡ്രൈവിംഗ് പഠിച്ചേ”
“അതൊക്കെ ഞമ്മള് പഠിച്ചെടുത്തൂന്നും പറഞ്ഞ് അവന്‍ ആഷിക്കിനേയും പിടിച്ച് കയറ്റി ബൈക്ക് സ്റ്റ്റ്റാര്ട്ടാക്കി.
“ഇയ്യിതെങ്ങോട്ടാ പോവ്ണേ ഹംക്കേ പെരേലൂടി പറയാണ്ട്”
“ഇയ്യൊന്ന് മുണ്ടാണ്ടിരുന്നാഹംക്കേ ഒക്കെ ഞാന്‍ പറയാം” എട്ടാം വളവിലെത്തിയപ്പോള്‍ വിച്ചു വണ്ടി നിര്‍ത്തിഅതില്‍ നിന്നും ഇറങ്ങി.എന്നിട്ട് ആഷിക്കിനോട് പറഞ്ഞു.
“ഡാ കൊല്ലം ആറഞ്ച് കഴിഞ്ഞു ഞാനീ കാത്തിരിപ്പ് തുടങ്ങിയിട്ട് ,ഇതുവരെ ന്‍റെ ഉപ്പയും ഉമ്മയും എന്നെ തേടിഒരിക്കല്‍ പോലും വന്നില്ലാ. ഇനി ഇന്ക്കോരെ തിരച്ചു കിട്ട്യോ ആഷിക്കേ”
നിശബ്ദമായിരുന്നു ആഷിക്കിന്‍റെ മറുപടി.
“എന്താടാ ഇയ്യൊന്നും മിണ്ടാത്തേ?”
“ഒന്നൂല്ലടാ”
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️