“ആഷിക്കേ…” വിച്ചു പതിയെ വിളിച്ചു. അവന്‍റെ സ്വരം മുംമ്പത്തേക്കാളുംദുര്ബലമായിരിക്കുന്നു.വിളറിയിരിക്കുന്ന മുഖത്തേക്ക് നോക്കുന്ന ഓരോ നിമിഷവും ഹ്ര്ദയത്തില്‍ ആയിരംചിത ഒരുമിച്ച് തീ കൊളുത്തിയപോലൊരു പ്ര്തീതി
“ഡാ ആഷിക്കേ എന്ന് വീണ്ടും വിളിച്ച് ബെഡില്‍ കൈ രണ്ടും കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ആഷിക്ക്അവനെ താങ്ങി പിടിച്ച് പിരടിക്കു പിറകില്‍ തലയണവെച്ച് അവനെ ചുമരിനോട് ചാരിയിരുത്തി.
“ഡാ ആഷിക്കേ ഇയ്യെന്താടാ കരയ്യ്വാ”
“ഏയ് ഞാനോ അല്ലടാ”
“ന്‍റെ കാര്യം ഓര്‍ത്ത് ഇങ്ങളാരും കരയല്ലേടാ എനിക്കത് സഹിക്കൂല”
“വിച്ചൂ അന്നോടെനിക്കൊരു കാര്യം പറയാനുണ്ട്”
“ഇയ്യൊന്നും പറയണ്ടടാ എല്ലാം ഞാനറിഞ്ഞിക്ക് “നേരിയ നിരാശയോടുകൂടിയായിരുന്നു അവന്‍റെസംസാരം.ആഷിക്ക് പതിയെ ഉമ്മയുടെ മുഖത്തേക്ക് തല ഉയര്‍ത്തി നോക്കി.
ആ മുഖ ഭാവത്തില്‍ നിന്നും എനിക്ക് വായിച്ചെടുക്കാന്‍ സാധിക്കുമായിരുന്നു ഹസ്നയുടെ ഉപ്പയോടുംവിച്ചൂനോടും എല്ലാ കാര്യങ്ങളും പറഞ്ഞത് ഉമ്മയാണെന്ന്
“വിച്ചൂ എന്നോട് ക്ഷമിക്കെ അവളെ നിന്‍റെ മുംമ്പിലേക്കെത്തിക്കാന് വേണ്ടിയാ ഞാനിങ്ങനെയൊക്കെചെയ്തെ.പക്ഷെ അത് ഇങ്ങനെയാവുമെന്ന് ഒരിക്കലും വിചാരിച്ചില്ലടാ”
“അത് പോട്ടെടാ അന്നെ ഇന്ക്കറിഞ്ഞൂടെ ഒരു കണക്കിന് ഇയ്യ് ചെയ്തതാ ശരി. ഒരിക്കലും ഇങ്ങനെയൊരു വിച്ചുഉണ്ടായിരുന്നെന്ന് ഓളറിയരുത് ,ഇയ്യോളെ പൊന്നുപോലെ നോക്കുംന്ന് ഇന്ക്കറിയാ”
“ഡാ വിച്ചൂ ഇയ്യൊന്തൊക്കയാ പറീണത്”
“ഞാന്‍ പറിയാന്‍ പോണത് എന്താന്ന് അനക്ക് നല്ലോണറിയാ”ആഷിക്ക് ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു
“വിച്ചൂ…” ശബ്ദം കേട്ട ഭാഗത്തേക്ക് ആഷിക്കും വിച്ചുവും ഒരുമിച്ചു നോക്കി. അപ്പോഴുണ്ട് ഡോറിനരികില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ മരവിച്ച മനസുമായ് ഹസ്ന തരിച്ചു നില്‍ക്കുന്നു,
“ഡാ വിച്ചൂ,,” ഇടരുന്ന സ്വരത്തോടെ അവള്‍ വിച്ചുവിന്‍റെ അടുത്തേക്ക് ഓടിയടുത്തു. നിറഞ്ഞ കണ്ണ് അമര്‍ത്തിതുടച്ചുകൊണ്ട് ഉമ്മയെയും കൂട്ടി ആഷിക്ക് മുറിക്ക് പുറത്തിറങ്ങി.
“ഡാ വിച്ചൂ” വീണ്ടും അവള്‍ അവനെ വിളിച്ചു.അവന്‍ അവളുടെ മുഖത്തേക്ക് ഒന്നും മനസിലാവാതെ തുറിച്ചുനോക്കിയിരിക്കുകയാണ്.
വിച്ചൂന്‍റെ തോളില്‍ പിടിച്ചു കുലുക്കി കൊണ്ട് ഹസ്ന ചോദിച്ചു
ആഷിക്കിന്‍റെ വിരലില്‍ തൂങ്ങിയാടികൊണ്ട് നിശ്ക്കളങ്കമായ മകന്‍റെ ചോദ്യത്തിനു മുംമ്പില്‍ രണ്ടു കണ്ണുനീര്‍തുള്ളികള്‍ മാത്രം സമ്മാനിച്ച് വള്ളി പടര്‍ന്നു പിടിച്ച ഖബറിലേക്കവന്‍ നിസ്സഹായവസ്ഥയോടെ അല്‍പം നോക്കിനിന്നതിനു ശേഷം മകന്‍ വിച്ചൂന്‍റെ മുടിഴിയകള്‍ തഴുകികൊണ്ട് ആഷിക്ക് പറഞ്ഞു
“ഈ ഖബറിലെ മോഹങ്ങളാണ് മോനെ നിന്നെയും അന്‍റുമ്മാനെയു എനിക്ക് നല്‍കിയത്”
ആഷിക്കിന്‍റെ മകന്‍ വിച്ചു ഒന്നുംമനസിലാവാതെ അവനെ തന്നെ ഉറ്റു നോക്കി. മകന്‍റെ കവിളത്ത് ചെറുചുംബനം നല്‍കികൊണ്ട് ആഷിക്ക് നടന്നകലുംമ്പോള്‍ ,
മോഹങ്ങളും സ്വപ്നങ്ങളും നെയ്തുകൂട്ടിയ മീസാന്‍ കല്ലിനരികില്‍ തളിര്‍ത്തു നില്‍ക്കുന്ന മൈലാഞ്ചിചെടി ഇളംകാറ്റില്‍ തലയനക്കികൊണ്ട് പറയുന്നുണ്ടായിരുന്നു.. ”
“അടുത്ത ജന്മത്തില്‍ ഹസ്ന എന്‍റെതു മാത്രമാണെന്ന്”
നെപ്പോളിയൻ
ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്
അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്
നെപ്പോളിയൻ ബ്രോ..
ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട് പറയാമായിരുന്നു..
അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
കഥ ഒരുപാട് ഇഷ്ടം ആയി. ❤️
സ്നേഹത്തോടെ
Zayed
❤️❤️
???
കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
അടുത്ത കഥയുമായി വരുക.
ഖുറേഷി അബ്രഹാം,,,,,,
????
???kariyippichu kalanjallodo
?????
വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം
❤️❤️❤️❤️