മിഴികൾക്കപ്പുറം 4 [നെപ്പോളിയൻ]? 58

അവന്‍റെ മുംമ്പില്‍ നിന്നെയെത്തിക്കാന്‍ ഞാന്‍ ഈയൊരു വഴിമാത്രമേ കണ്ടുള്ളൂ തെറ്റാണെന്നറിയാം എങ്കിലുംഎവിടെയോ ഒരിഷ്ടം എന്‍റെ മനസിലൂം വന്നു പോയ് അതായിരിക്കാം ഇതുവരെ നിന്നോടൊന്നും എനിക്ക്പറയാന്‍ സാധിക്കാഞ്ഞത്.

===============

എല്ലാം കേട്ടുകഴിഞ്ഞ ഹസ്ന മണല്‍ തിട്ടയില്‍ കാല്‍ മടക്കി കുത്തിയിരുന്നം തല താഴ്ത്തിയിട്ട് പൊട്ടി കരയാന്‍തുടങ്ങി.

തിരമാലകള്‍ പോലും ഒരു നിമിഷം സ്തംഭിച്ച് നിന്ന് കരയിലേക്ക്

വരാന്‍ മടിച്ചു നിന്നു.

“ഹസ്നാ…” ആഷിക്ക് പതിയെ വിളിച്ചു.

ഹസ്ന പൊട്ടിതെറിച്ചുകൊണ്ട്­ ഒരു ഭ്രാന്തിയെപ്പോലെ ആഷിക്കിന്‍റെ കോളറയില്‍ ആഞ്ഞുപിടിച്ചുകുലുക്കികൊണ്­ട് പറഞ്ഞു

“എന്തിനായിരുന്നെടാ എന്നോടീ ചതി ഒരു വാക്ക് എന്നോട് പറയാമായിരുന്നില്ലെ ന്‍റെ വിച്ചു..”

അവളുടെ മാനസികാവസ്ഥ കണ്ടിട്ടാവാം ആഷിക്ക് മൌനാ പാലിച്ചു നിന്നു. ഒരു പിഞ്ചുകുട്ടിയെപ്പോലെ­ അവള്കരഞ്ഞു തളര്‍ന്നിരിക്കുകയാണ്­, മനസ് ശാന്തമാവോളം കരയട്ടെയെന്ന് ആഷിക്കും വിചാരിച്ചു.

“ആഷിക്കാ ന്‍റെ വിച്ചൂനെ ഇന്ക്ക് വേണം ഓനില്ലാതെ ഇന്ക്ക് ജീവിക്കാന്‍ പറ്റൂലാ. ഇന്ക്ക് ഇപ്പോ കാണണംഓനെ പ്ലീസ് എന്നെ കൊണ്ടുപോ ഓന്‍റടുത്തേക്ക്”

“ഹസ്നാ ഞാന്‍ കൊണ്ടുപോവാം പക്ഷെ ഈ കാര്യങ്ങളൊന്നും പറഞ്ഞ് അവന്‍റെ മനസ് വേദനിപ്പിക്കരുത്”

“ഇല്ലാ ആഷിക്കാ ഒരിക്കലും ഞാനങ്ങനെ ചെയ്യൂല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ക്ക് ഒറപ്പുണ്ട് ഓനെജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പറ്റുംന്ന്, പടച്ചോന്‍ കൈ വെടിയൂല ഞമ്മളെ, ഇന്ക്ക് ഓനെ ഒരു നോക്കെങ്കിലുംകാണണം അത്രക്ക് കൊതിച്ചതല്ലേ ഓന്‍ ഇഞ്ഞെ.

ആരും കാണാത്ത സ്വപ്നങ്ങളൊക്കെ കണ്ടിട്ട് അവസാനം ഇങ്ങനെ ആയിപോയല്ലോ. ഇല്ല ഓന് ന്‍റെതാണ്ആര്‍ക്കും കൊടുക്കൂല ഓനെ ഞാന്‍. ആഷിക്കാ ഇന്ക്ക് ഇപ്പോ തന്നെ കാണണം  ഓനെ”

“ഉം നമുക്ക് പോവാം”

ആഷിക്ക് ഹസ്നയെയും കൂട്ടി ഹോസ്പിറ്റലിലേക്കു പോയി. അവിടെയെത്തികൊണ്ടിരിക­്കുന്ന ഓരോനിമിഷവും ഇനിയെന്താവും സംഭവിക്കാന്‍ പോവുന്നതെന്ന് ആഷിക്കിന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ഹസ്നയുടെ തേങ്ങല്‍ ഇടയ്ക്കിടയ്ക്ക് കേള്‍ക്കുന്നുണ്ട്. അവളുടെ മനസ് നിലതെറ്റിയൊഴുകുകയാണ്­ ഒരുഭ്രാന്തിയെപോലെ. ഒരോന്നാലോചിച്ച് ആഷിക്കും ഹസ്നയും ഹോസ്പിറ്റലിന്‍റെ മുംമ്പിലെത്തി…

.ഇനി വിച്ചൂനെ ഇതെല്ലാം എങ്ങനെ അറിയിക്കുമെന്നുള്ള വേവലാതിയും ആഷിക്കിനുണ്ടായിരുന്ന­ു.

ഹോസ്പിറ്റലിന്‍റെ പടികയറിയപ്പോള്‍ ഞങ്ങളെ കാത്തു നില്‍ക്കുന്നപോലെ മുംമ്പില്‍ ഹസ്നയുടെ ഉപ്പയുംഉമ്മയും നിറകണ്ണോടെ നില്‍ക്കുന്നു. ഇവരെങ്ങനെ അറിഞ്ഞു ഇതെല്ലാം?

ചോദ്യഭാവത്തൊടെ ആഷിക്ക് നോക്കി അപ്പോഴേക്കും ഹസ്ന ഉപ്പയുടെ മാറിലേക്കമര്‍ന്ന്തേങ്ങികരയുകയായിരുന്ന­ു. അവളുടെ കരം പിടിച്ച് ആ ഇടനാഴിയിലൂടെ ആഷിക്കിന്‍റെ റൂം ലക്ഷ്യം വെച്ചുനടന്നു.

അവളുടെയും എന്‍റെയും ഓരോ കാലടിയിലും ഹ്ര്ദയമിടിപ്പ് ഒരേ താളത്തില്‍ ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു, ആ റൂമിലെ നാലു ചുവരുകള്‍ക്കുള്ളില്‍­ എന്തു നടക്കുന്നതെന്നറിയാതെ­.

ഹോസ്പിറ്റല്‍ ഇടനാഴി കഴിഞ്ഞ്, വിച്ചുവിന്‍റെ റൂമിനെതിരെയുള്ള ഹാളിന്‍റെ മദ്ധ്യത്തിലെത്തിയപ്പോഴാണ്പിറകില്‍ നിന്നും ഒരു വിളി ഉയര്‍ന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ മൊയ്തുഹാജി ആണ്,

എന്താണെന്നുള്ള സംശയത്തോടെ ആഷിക്ക് മൊയ്തുഹാജിയെ നോക്കി.

10 Comments

  1. അറിവില്ലാത്തവൻ

    ബ്രോ കൊള്ളാം അടിപൊളി നെക്സ്റ്റ് പാർട്ടിന് വറ്റിംഗ്

    1. അറിവില്ലാത്തവൻ

      അതുട്ടാ കഥകയി വറ്റിംഗ് ഒരു പാട് ഇഷ്ട്ടപട്

  2. നെപ്പോളിയൻ ബ്രോ..

    ഇന്നാണ് എല്ലാ ബാംഗങ്ങളും വായിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.. വിച്ചു വിന്റെ സ്നേഹവും സ്വൊപ്നങ്ങളും എല്ലാം നന്നായിരുന്നു. ദിവസവും 8ആം വളവിൽ പോയി ഇരിക്കുന്നത് എന്തിനാ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി എന്റെ കണ്ണ് നിറച്ചു. ഹസ്ന യെ വിച്ചു ന്റെ അടുത്തേക്ക് എത്തിക്കാൻ അവൻ തിരഞ്ഞെടുത്ത വഴി ഉൾകൊള്ളാൻ ചെറിയ പ്രയാസം തോന്നി. പെണ്ണ് കാണാൻ പോയത് ഒക്കെ നന്നായിരുന്നു എന്നാലും മുന്നേ അവളോട്‌ പറയാമായിരുന്നു..
    അവസാനം അവൻ മരിച്ചു എന്ന് പറഞ്ഞ രീതി നന്നായി ഫീൽ ചെയ്തു..
    കഥ ഒരുപാട് ഇഷ്ടം ആയി. ❤️

    സ്നേഹത്തോടെ
    Zayed
    ❤️❤️

    1. നെപ്പോളിയൻ

      ???

  3. ഖുറേഷി അബ്രഹാം

    കഥ ഇഷ്ട്ടപെട്ടു, വിച്ചുവിന്റെ സ്വാപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം നന്നായിരുന്നു.അവർ രണ്ടു പേരും കൂടി അവളെ കാണാൻ പോയതും അവളോട് ഇഷ്ടം തുറന്ന് പറയാതെ പൊന്ന് അവൾക് വേണ്ടി കഷ്ട്ടപെടുന്നതും എല്ലാം ഇഷ്ട്ടപെട്ടു. വിച്ചുവിന് കാൻസർ വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. വിച്ചുവിനുമായി അവളെ കെട്ടിക്കാൻ വേണ്ടി ആഷിക് എടുത്ത തീരുമാനം എനിക് ഉൾകൊള്ളാൻ ചെറിയ പ്രയാസപ്പെട്ടു എന്നിരുന്നാലും നന്നായിരുന്നു. അവസാനം വിച്ചു മരിച്ചെന്ന് പറയാതെ പറഞ്ഞതും ഇഷ്ടമായി. അതൊരു ചെറിയ നൊമ്പരം സൃഷ്ടിച്ചു.
    അടുത്ത കഥയുമായി വരുക.

    ഖുറേഷി അബ്രഹാം,,,,,,

    1. നെപ്പോളിയൻ

      ????

  4. ???kariyippichu kalanjallodo

    1. നെപ്പോളിയൻ

      ?????

  5. M.N. കാർത്തികേയൻ

    വെയിറ്റിങ് ആയിരുന്നു. വായിക്കട്ടെ എന്നിട്ട് പറയാം

    1. നെപ്പോളിയൻ

      ❤️❤️❤️❤️

Comments are closed.