മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

കാറ്റില്‍ വീശിവിതറി ജന്നല്‍ കമ്പികളില്‍ പറ്റി തുളുമ്പുന്ന മഴത്തുളളികള്‍ തന്നോട് എന്തോ പറയാന്‍ വെമ്പുന്നത് പോലെ അവള്‍ക്ക് തോന്നി…

അസ്വസ്ഥമായ മനസ്സോടെ അവള്‍ കണ്ണുകള്‍ അടച്ചു…

***************

”വെഷമിക്കണ്ടാ കുട്ട്യേ.. എല്ലാത്തിനും ഒരു സമയുണ്ടേയ്… വിവാഹത്തിനും വീട് വയ്കണതിനും ഒരു കുഞ്ഞിക്കാല് കാണുന്നതിനുമെല്ല്യാം…”
പാര്‍വ്വതിദേവി തമ്പുരാട്ടി മെല്ലെ അവളുടെ മുടിയിഴകളില്‍ സ്നേഹത്തോടെ തലോടി…

അപ്പോള്‍ ശ്രീനന്ദനയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…

”അയ്യേ കരയ്യാ…” അവളുടെ കണ്ണുകളില്‍ നിന്ന് ഉതിര്‍ന്ന കണ്ണുനീര്‍ അവര്‍ തുടച്ചു…

എന്തിനാണിവര്‍ എന്നെ ഇത്രയേറെ സ്നേഹിക്കുന്നത്…

മൂന്ന് തവണ തമ്മില്‍ കണ്ടുളള പരിചയം മുന്‍കാല ബന്ധമെന്നപോലെ പടര്‍ന്ന് പന്തലിച്ചത് എത്ര പെട്ടെന്നാണെന്ന് അവള്‍ക്ക് തോന്നി…

പലതും അവള്‍ക്ക് അവരില്‍ നിന്നും ചോദിച്ചറിയണമെന്നുണ്ടായിരുന്നു..
പക്ഷെ മനസ്സും നാവും ആരോ ബന്ധിച്ചത് പോലെ അവള്‍ക്ക് തോന്നി…

അന്ന് രാത്രിയ്ക്ക് വേണ്ടി അവള്‍ കാത്തിരുന്നു…

ജാഗരൂകയായി അവള്‍ ഒരു മന്ത്രണത്തിനായി കാത്ത് കിടന്നു….

ഒരു കാല്‍പ്പതന ശബ്ദം…

അത് അടുത്ത് അടുത്ത് വരുന്നു…

ശ്രീനന്ദനയുടെ ശ്വാസഗതി വര്‍ദ്ധിച്ചു…

ആരാണ് അടഞ്ഞ് കിടക്കുന്ന വാതിലിനടയിലൂടെ നൂഴ്ന്ന കയറിയത്…?

അവള്‍ ഭയത്തോടെ തന്നോട് തന്നെ ചോദിച്ചു…

”ഭദ്ര..”

അവളുടെ കാതുകളില്‍ ആരോ മന്ത്രിച്ചു…

അവള്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി…

മുന്നില്‍ ഒരു കറുത്ത രൂപം കണ്ട് അവള്‍ ഭയന്ന് വിറച്ചു…!!!

അതൊരു സ്ത്രീരൂപമാണെന്ന് അവള്‍ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു…

ഒരു കടലാസിളക്കം കേട്ട് അവള്‍ മേശമേലേക്ക് നോക്കി..

മേശവലിപ്പിലിരുന്ന കടലാസ്സുകള്‍ കാറ്റില്‍ ഇളകുന്നു…

ഒരു അമ്പരപ്പോടെ ദ്രുതഗതിയില്‍ അവളുടെ കണ്ണുകള്‍ കറുത്ത നിഴല്‍ രൂപത്തിലേക്ക് നീണ്ടു…

അവളുടെ കണ്ണുകളില്‍ വീണ്ടും നടുക്കം ബാധിച്ചു…

”താന്‍ ഇപ്പോള്‍ കണ്ട ആ നിഴല്‍ രൂപം എവിടെ…?”
മുന്നില്‍ കനത്ത ഇരുട്ട് മാത്രം…

മഴയുടെ ഇരമ്പം അവളുടെ കാതുകളില്‍ വന്ന് പതിച്ചു…

”എഴുന്നേല്‍ക്ക്…”
മഴത്തുളളികള്‍ അവളോടെ ആജ്ഞാപിക്കുന്നു…

മെല്ലെയവള്‍ ഒരു സ്വപ്നാടകയെ പോലെ കാറ്റില്‍ ഇളകുന്ന പൂര്‍ത്തീകരണമില്ലാതെ എഴുതി നിര്‍ത്തിയ കടലാസ്സുകള്‍ക്ക് മുന്നിലേക്ക് നീങ്ങി…

തൂലിക കയ്യിലെടുത്ത് അവള്‍ എഴുതി തുടങ്ങി…

കഴിഞ്ഞ രാത്രിയിലെ പൂര്‍ത്തീകരണമെന്നെ പോലെ…

”അന്നൊരു ദിവസം…
മഴയുളള ഒരു പകല്‍നേരം….”

മഴത്തുളളികള്‍ക്ക് ഒരു ഉന്മാദ ഭാവം കൈവന്നത് പോലെ അവള്‍ക്ക് തോന്നി…

ആ ഉന്മാദ ഭാവത്തില്‍ അവളുടെ കൈവിരലുകള്‍ ചലിച്ചു കൊണ്ടേയിരുന്നു….

****** (തുടരും)********

(ഹണി ശിവരാജന്‍)

1 Comment

Comments are closed.