?മയൂരി? [The Beginning][ഖല്‍ബിന്‍റെ പോരാളി ?] 823

““ഈ രണ്ട് കാര്യവും വീട്ടില്‍ പറഞ്ഞ്‌ സമ്മതിച്ചിട്ട് നമ്മുക്ക് തന്നെ….”” അവളെ വിട്ടുകൊടുക്കാന്‍ കഴിയാത്തതിനാൽ ഞാനൊരു ഉപായം പറഞ്ഞ്‌ നോക്കി. പക്ഷെ അത് കുടെ കേട്ടതോടെ അവളുടെ ശാന്ത സ്വഭാവം ഒക്കെ പോയി. അവൾ ഒരു ഭദ്രകാളിയെ പോലെ എന്റെ മേക്കാട്ട് കയറി…

““ഡാ പോത്തെ… നിന്നോട് ഇത്രയും നേരം പറഞ്ഞതൊന്നും നിന്റെ ഈ ആളോഴിഞ്ഞ തലയില്‍ കയറുന്നില്ലേ…. വേണ്ട വേണ്ട എന്ന് വെക്കുമ്പോ നീ തലയില്‍ കയറുകയാണോ…. ഇനി…. ഇനി എന്റെ മുന്നില്‍ എന്തെങ്കിലും പറഞ്ഞ്‌ വന്നാൽ, എന്റെ കൈയിന്റെ ചൂട് നീ അറിയും. പിന്നെ മോന്റെ മനസ്സിലിരിപ്പ് മൊത്തമായി നിന്റെ അമ്മയോടും അച്ഛനോടും പറയും. ബാക്കി അവര് തന്നോള്ളും… മര്യാദയ്ക്ക്…. മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി നടന്നോണ്ടു….”” അവൾ കൈ ചൂണ്ടി ദേഷ്യത്തോടെ പറഞ്ഞു. പിന്നെ മറുപടിക്ക് നില്‍ക്കാതെ തിരിഞ്ഞ് നടന്നു. പാവം ഞാൻ എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാതെ താഴെ വീണ ഇലഞ്ഞി മരത്തിന്റെ ഇലകളെ നോക്കി നിന്നു…

പിന്നിടുള്ള രണ്ട് ദിവസം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാൻ. തലവേദന എന്ന് കള്ളം പറഞ്ഞ്‌ സ്കൂളില്‍ പോയില്ല. മനസ്സ് മരവിച്ച പോലെ…അവളെ സ്വന്തമാക്കാന്‍ ഇനി എന്ത് ചെയ്യും എന്ന് എനിക്ക് ഒരു പിടുത്തവും ഉണ്ടായിരുന്നില്ല.

രണ്ടാം ദിവസം വീട്ടില്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നപ്പോഴാണ് അച്ഛന്റെ മുറിയിലേക്ക് ചെന്ന് പെട്ടത്. അവിടെ മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു പുസ്തകം എന്നെ ആകര്‍ഷിച്ചു. അതിന്റെ എഴുത്തുകാരന്റെ പേരാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്.

പൗലോ കൊയ്ലോ… എന്താ പേര്‌ ലെ… വീട്ടില്‍ തനിച്ചിരുപ്പല്ലേ എന്ന് വെച്ച് പയ്യെ വായിച്ച് തുടങ്ങി. എന്നാൽ അതിലെ ഒരു വരി എന്നെ ഇത്രമേല്‍ സ്വാധീനിക്കും എന്ന് ഞാൻ പോലും വിചാരിച്ചില്ല.

“ഒരു കാര്യം നിങ്ങൾ തീവ്രമായി ആഗ്രഹിച്ചാൽ അതിന്റെ സഫലീകരണത്തിനുവേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊത്തു ഒരു ഗൂഢാലോചനയിൽ ഏർപ്പെടും”

അന്ന് എന്റെ മനസില്‍ ആ വാക്കുകൾ അടിവരയിട്ടു കിടന്നു. അവളെ സ്വന്തമാക്കുന്നതിന് അതിയായി ആഗ്രഹമുണ്ടാക്കിയെടുക്കാൻ ശ്രമിച്ചു. അതിനായി അവളുടെ അവഗണനകളെ പ്രചോദനമാക്കി..

പിറ്റേന്ന്‌ തൊട്ട് സ്കൂളിൽ പോയി തുടങ്ങി. അവളെ കാണാനുള്ള ഒരു അവസരം പാഴാക്കാതെയായി. അവൾ ദേഷ്യപ്പെട്ട് മുഖം തിരിച്ച് നടക്കുമ്പോഴും ഞാൻ ഒരു ചിരിയോടെ അവളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അതുവരെ കിട്ടിയ ചിരിയും നാരങ്ങ മിഠായിയും പിന്നെ കിട്ടാതെയായി.

വര്‍ഷങ്ങൾ കൊഴിഞ്ഞ് പോയി. വയസ്സ് വര്‍ധിച്ചുകൊണ്ടിരുന്നു. അവൾ പ്ലസ് ടു കഴിഞ്ഞ് കോളേജിൽ ഡിഗ്രീക്ക് ചേര്‍ന്നു. അതോടെ എനിക്ക് സ്കൂളില്‍ പോവുന്നത് പഠിക്കാൻ മാത്രമായി. ഇടക്ക് ഉത്സവത്തിനോ ഫാമിലി ഫങ്കഷനോ അവളെ കാണുന്നത് മാത്രം എനിക്ക് നയന സുഖം നല്‍കി. പക്ഷേ എന്റെ ആദ്യ പ്രണയം അവളിലേക്ക് തന്നെ ഒഴുകിയിരുന്നു.

168 Comments

  1. ????❤️❤️❤️❤️

  2. E story vayichapol vendayitunnu ennu thonni??pinne vere oru karyam adutha part pettannu venam Alla pinne..nte kalbe ninga poliyalle..muthe Katha gambeeram aanu..opo vayikndannu thonniyath adutha part koodi vannit mathiyayirunnu vijarichitta.,pinne mayooriyod kalik softcorner thonnikaruth..paranjillannu venda ..pinne Megha kalik match aanu..onnu sramichoode..enter abiprayam aanu..enthayalum ninga polik muthe.njangalund loose???❤️???????

    1. അടുത്ത ഭാഗം വന്നിട്ടുണ്ട്…

  3. ജീനാ_പ്പു

    ഇന്ന് വൈകിട്ട് വരുമോ?

  4. അതുൽ കൃഷ്ണ

    മാൻ അടിപൊളി ഫീൽ ??.

    എനിക്ക് ആ മയൂരിനെ അങ്ങട് പിടിച്ചിട്ടില്ല, അവളുടെ ആ പുച്ഛത്തിലുള്ള നോട്ടവും ഭാവവും ഒന്നും?.

    ഇനി ഹോസ്പിറ്റലിൽ എന്താ ഇണ്ടാവാന്ന് അറിയാണ്ട് ഒരു സുഗോം ഇണ്ടാവില്ല. അതോണ്ടാണ് ഞാൻ നെക്സ്റ്റ് പാർട്ട് അയക്കണ ടൈമിൽ ഫസ്റ്റ് പാർട്ട് വായിക്കാം എന്ന് പറഞ്ഞത്. എന്തായാലും ഇഷ്ടപ്പെട്ടു.

    ലൗ ഫ്രം തൃശൂർ ?
    ??

    1. താങ്ക്സ് അതുല്‍ ബ്രോ… ❤️♥️

      എന്തൊക്കെ സംഭവിക്കും എന്ന് കണ്ടറിയാം… ??
      ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതില്‍ എനിക്കും സന്തോഷം… ?

      ബാക്കി ശനിയാഴ്ച അറിയാം… ??

  5. ഈ കഥ അടിപൊളി
    കാത്തിരിക്കുന്നു
    അടുത്ത ഭാഗത്തിന്

    1. താങ്ക്സ് നിഖില്‍ ❤️?

      അടുത്ത ഭാഗം ശനിയാഴ്ച വരും ??

  6. കുട്ടപ്പൻ

    വായിക്കാൻ കുറച്ച് വൈകി.

    എന്താ പറയാ… വായിച്ചോണ്ട് ഇരുന്നപ്പോ കാളിയുടെ മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ. നല്ല പോലെ ഫീൽ ആയി.
    നല്ല എഴുത്താണ് ?.
    എഴുത്തുകൊണ്ടു ഖൽബ് കട്ടെടുക്കുന്നുണ്ട് ആവും ഖൽബിന്റെ പോരാളി എന്ന് പേര് വന്നതല്ലേ ?.
    ന്നാ എന്റേത് കട്ടെടുക്കണ്ട ഞാൻ ആയിട്ട് തന്നെ തന്നേക്കുവാ ?❤️

    1. മുത്തേ കുട്ടപ്പാ… ❤️?

      കഥ ഖല്‍ബിൽ കയറി എന്ന് അറിഞ്ഞതിൽ സന്തോഷം… ??
      അങ്ങനെ ആരുടെയും ഖൽബ് മോഷ്ടിക്കാൻ എനിക്ക് ഇഷ്ടമല്ല… പിന്നെ സ്നേഹം കൊണ്ട്‌ കൂടെ പോന്ന കൊണ്ട്‌ പോവും ??

      നല്ല വാക്കുകള്‍ക്ക് നന്ദി ബ്രോ… ❤️♥️??

  7. ഖൽബെ വായ്‌കുവാൻ വൈകിയതിൽ ക്ഷമ കേട്ടോ. മയൂരി നല്ല പേര്.പിന്നെ അവള് കാളിയെ വേണ്ട എന്ന് പറഞ്ഞപ്പോ കുറച്ച് വിഷമം ആയി. അത് കഴിഞ്ഞ് ഏട്ടനെ വിവാഹം കഴിക്കാൻ സമ്മതം എന്ന് അറിഞ്ഞപ്പൊ അപ്പോ ഏട്ടൻ എന്താ കുടുംബക്കാർ അല്ലെ എന്ന് ആലോചിച്ച് പോയി. ഇനി അവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ എന്തൊക്കെ നടക്കും എന്ന് അടുത്ത ഭാഗത്തിൽ അറിയാൻ ആയി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️

    1. ഇന്ദുസേ… ❤️?

      സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ…? എന്തായാലും ഇനി എന്ത് സംഭവിക്കും എന്ന് നോക്കി അറിയാം…

      നല്ല വാക്കുകള്‍ക്ക് നന്ദി ♥️

  8. ?മയൂരി? {The Conclusion}
    ✯ ━━━━━━ ✧ ━━━━━━ ✯
    ?TEASER ?

    ആ റൂം വിട്ട് പോരുമ്പോൾ കാളിയുടെ മനസ് ആകെ തകര്‍ന്നിരിക്കുകയായിരുന്നു. മാതാപിതാക്കളെയും അവളെയും എങ്ങനെ നേരിടും എന്ന് അറിയാതെ…

    ദാസനും സിന്ധുവിനും കാളി വന്നത് ഒരു ആശ്വാസം ആയിരുന്നു. അവന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കി എല്ലാത്തിനും ഓടി നടന്നു. മയൂരിയുമായി സംസാരിച്ചില്ല എങ്കിലും അവളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്‍ ചെയ്തു. ഇടക്ക് അവളുടെ അച്ഛനും അമ്മയും വന്ന് നിന്നു.

    പിറ്റേന്ന്‌ എല്ലാം കൈ വിട്ട് പോവുകയായിരുന്നു. രാവിലെ ഒരു 8 മണിയോടെ ഐ.സി.സി.യുവിൽ നിന്ന് ഒരു നേഴ്സ് പുറത്തേക്ക്‌ വന്ന് പെട്ടെന്ന് ഡോക്ടറെ റൂമിലേക്ക് ഓടി. പിന്നെ ഡോക്ടറും രണ്ട് മൂന്ന് അറ്റന്ററും നേഴ്സുമാരുമായി ഉള്ളിലേക്ക് കയറി. കാളിയും കുടുംബവും വരാന്തയില്‍ എന്താണ്‌ സംഭവിക്കുന്നത് എന്ന് അറിയാതെ നിന്നു.

    കുറച്ച് കഴിഞ്ഞപ്പോ ഡോര്‍ തുറന്ന് ഡോക്ടർ ഇറങ്ങി. കാളി വാതിലിലേക്ക് ചെന്ന് ഡോക്ടറുടെ അടുത്ത് നിന്നു.

    ““എന്ത് പറ്റീ ഡോക്ടർ?”” കാളി ചോദിച്ചു.

    ““ഐയം സോറി… തന്റെ ചേട്ടനെ രക്ഷിക്കാൻ പറ്റിയില്ല.”” ഡോക്ടർ കാളിയുടെ തോളില്‍ പിടിച്ചു പറഞ്ഞു.

    എന്നാൽ ഡോക്ടർ അത് പറഞ്ഞതും പിറകില്‍ നിന്ന് രണ്ട് സ്ത്രീ ശബ്ദങ്ങളുടെ കരച്ചിന്റെ മാറ്റൊലിയാണ് അവിടെ പിന്നെ ഉയർന്ന് കേട്ടത്. ദാസന്‍ കരഞ്ഞെങ്കിലും ശബ്ദം പുറത്ത്‌ വന്നില്ല. കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാര മാത്രം. അത് ദാസന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഇറ്റിറ്റു വീണു.

    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆
    Will be Publish on 19th December 2020
    ◆━━━━━━━━━━━◆ ❃ ◆━━━━━━━━━━━◆

Comments are closed.