??മയിൽപീലി ?? [Jeevan]

മയില്‍പ്പീലി 

Mayilpeeli | Author : Jeevan

ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ചെറിയൊരു ചാറ്റല്‍  മഴ . കാര്‍മേഘങ്ങള്‍ മൂടിയ ആകാശം സൂര്യനെ മറക്കാന്‍ മടിക്കുന്നത് പോലെ തോന്നുന്നു.  മുറ്റത്ത് നില്‍ക്കുന്ന പാരിജാതവും , തുളസിയും എല്ലാം ഈറന്‍ അണിഞ്ഞ് നില്‍ക്കുന്നുണ്ട്. നിലത്തു വീണു ഉടയാന്‍ പോകുന്ന ചില്ല് മുത്തുകള്‍ പോലെ ഭൂമിയെ സ്പര്‍ശിച്ചു ലയിച്ചു ചേരാന്‍ വെമ്പല്‍ കൊള്ളുന്ന മഴത്തുള്ളികള്‍.

അതില്‍ സൂര്യകിരണങ്ങളുടെ മായാജാലത്തില്‍  തീര്‍ത്ത മഴവില്ല് കാണുന്നുണ്ട് . ശരിക്കും ആ കാഴ്ചകള്‍ എന്നിലെ പ്രണയത്തിനു, ഏഴു നിറങ്ങളില്‍ ചാലിച്ച് എടുത്ത  മഴവില്ലിനേക്കാള്‍ വര്‍ണ്ണശബളമായ ഒരു അനുഭൂതി ആണ്  സൃഷ്ട്ടിച്ചത്  . അത് എന്നെ മറ്റേതോ ഒരു ലോകത്ത് എത്തിച്ചു .

 

അലമാര തുറന്നു അതില്‍ നിന്നും ഒരു ബുക്ക് എടുത്തു . അതിലെ ഓരോ  താളുകളും  എന്റെ പ്രണയത്തിന്റെ സാക്ഷികള്‍ ആണ്.

 

അത് തുറന്നു ഓരോ പേജുകളായി പിന്നിടുമ്പോള്‍ അതില്‍ കുത്തി കുറിച്ചിരിക്കുന്ന വരികളുടെ മാന്ത്രിക ശക്തിയില്‍  , പ്രണയത്തിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധം എന്റെ സിരകളിലൂടെ ഒഴുകി  തുടങ്ങി . അത് എന്നും ഞാന്‍ ലയിച്ചു ചേരാന്‍ ആഗ്രഹിക്കുന്ന എന്റെ മാത്രം ഉണ്ണിയേട്ടന്‍റെ ഗന്ധം ആണ് …. ആ പുസ്തക ചെപ്പില്‍ ഒളിച്ചു വെച്ച മയില്‍പ്പീലി ……

 

അതിനും ഞങ്ങളുടെ പ്രണയത്തിന്റെ ഒട്ടനവധി കഥകള്‍ പറയാന്‍ ഉണ്ടാകും  എന്നു ഞാന്‍ ഓര്‍ത്തു .. അത് അവള്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു, ഒക്കെ ഓര്‍ക്കുമ്പോള്‍ സന്തോഷം , സങ്കടം , പ്രണയം , നാണം ഒക്കെ ആ മുഖത്ത് മിന്നി മറഞ്ഞു . അത് എന്നെ എന്‍റെ ഭൂതകാലത്തിലേക്ക് കൈപിടിച്ചു നടത്തി .

 

***************************************************

 

എന്നും ഞാന്‍ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന നാളുകള്‍ .. എത്ര വര്‍ഷം കഴിഞ്ഞാലും ഒരു മങ്ങല്‍ പോലും ഏല്‍ക്കാതെ ആയിരം ദീപങ്ങള്‍ ഒന്നിച്ചു തെളിയിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ശോഭയില്‍ നിറഞ്ഞു കത്തുന്ന വിളക്ക് .. എന്നിലെ സ്ത്രീയെ കുടുംബം എന്ന സ്വപ്നം കാണാന്‍ പഠിപ്പിച്ച നാളുകള്‍ …

 

എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത് . എത്ര വേഗം ആണ് കാലം കടന്നു പോകുന്നത് . അന്ന് ആദ്യം ആയി എന്‍റെ ഉണ്ണിയേട്ടനെ കണ്ട ദിവസം , അന്ന് ഒരു 20 വയസ്സു ഒക്കെ ഉണ്ടായിരുന്നു ഏട്ടന് . ഇന്നും എന്‍റെ കണ്ണില്‍ നിന്നു ആ കാഴ്ച മറഞ്ഞിട്ടില്ല. അമ്പലത്തില്‍ ഉത്സവം തുടങ്ങിയിരുന്നു.