kadhakal.com

novel short stories in malayalam kadhakal !

മല്ലിമലർ കാവ് 3 20

Mallimalar Kavu Part 3 by Krishnan Sreebhadhra

Previous Part

 

” ഓം നമ:ശിവായ,ഓം നമ:ശിവായ, ഓം നമ:ശിവായ. പെട്ടെന്ന് എവിടെനിന്നോ ശിവനാമ കീർത്തനങ്ങൾ അന്തരീക്ഷത്തിലൂടെ അവിടേക്കായ് ഒഴുകിയെത്തി……

ആ നാമം ഓരോ നിമിഷവും ഉച്ചത്തിൽ ഉയർന്നു കേൾക്കാൻ തുടങ്ങി. ശിവനാമം ഉച്ചത്തിലായതും ഹർഷന്റെ നേരേ നീണ്ടു വന്ന ആ ഭയാനകമായ ഹസ്തങ്ങൾ ഒരു വേള നിശ്ചലമായി..ഒരലർച്ചയോടെ ആ സ്ത്രീ രൂപം ഹർഷനെ വിട്ട് എങ്ങൊ പോയ്മറഞ്ഞു. ഭയന്ന് വിറച്ചോടുന്ന ഹർഷന്റെ മുന്നിലായ് മൂന്ന് ദീപങ്ങൾ. ദീപങ്ങളോടൊപ്പം മൂന്ന് മനുഷ്യരൂപങ്ങളും അവിടെ പ്രത്യക്ഷമായി….

അവരെ കണ്ടതും ഓട്ടം നിയന്ത്രിക്കാൻ പറ്റാതെ അവരുടെ കൂട്ടത്തിലേക്കയ്യാൾ ഇടിച്ച് കയറി. അതോടൊപ്പംതന്നെ അയാളുടെ ബോധവും നഷ്ടമായി. മുഖത്ത് ശക്തമായ് പതിച്ച ജലകണങ്ങൾ അയാളെ മയക്കം വിട്ട് മെല്ലെ ഉണർത്തി….

മെല്ലെ മിഴികൾ തുറന്ന ഹർഷൻ ഭയന്ന് വിറച്ച് എഴുന്നേറ്റോടാൻ ഒരു പാഴ് ശ്രമം നടത്തി. കൂരാകൂരിരുളിൽ കത്തിജ്വലിക്കുന്ന അനേകം പന്തങ്ങളുടെ നടുവിൽ കിടക്കുകയായിരുന്നു അദ്ദേഹം…

ചുറ്റും ജഡപിടിച്ച് നീട്ടിവളർത്തിയമുടിയും കാഷായ വസ്ത്രങ്ങളുമണിഞ്ഞ മൂന്ന് ഭിക്ഷാം ദേഹികൾ…

പേടിക്കേണ്ട കിടന്നോളു താങ്കൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. താങ്കൾ ഞങ്ങളുടെ അരുകിൽ സുരക്ഷിതനാണ്. “പറയു താങ്കൾ ആരാണ് ? ഈ നേരം കെട്ട നേരത്ത് ഈ വഴിയിൽ ? എവിടെ നിന്ന് വരുന്നു ? എവിടെക്ക് പോകുന്നു ?…

പതിയെ എഴുന്നേൽക്കാൻ ശ്രമിച്ച ഹർഷനുനേരേ ആ ത്രിമൂർത്തികളുടെ സഹായ ഹസ്തങ്ങൾ നീണ്ടു. തൊണ്ട വരണ്ട് ശബ്ദം പുറത്തേക്ക് വരാതായപ്പോൾ വെള്ളം എന്നയാൾ ഗോഷ്ടികൾ കാട്ടി. അത് മനസ്സിലായവണ്ണം കൈവശം കരുതിയിരുന്ന ദാഹജലം അവർ അയാൾക്ക് നേരേ നീട്ടി….

കിട്ടിയ വെള്ളം വെപ്രാളത്തൊടെ ഒറ്റയടിക്കയ്യാൾ കുടിച്ചു തീർത്തു. പിന്നെ ധ്യാനത്തിലെന്നപോലെ കണ്ണുകളടച്ച് ശ്വാസം അകത്തേക്കെടുത്ത് അല്പനേരം കഴിഞ്ഞ് പുറത്തേക്ക് വിട്ട്. ആ പ്രവർത്തി നാലോ അഞ്ചോ തവണ അയാളത് ആവർത്തിച്ചു.,…

മിഴികൾ തുറന്ന അയാളിൽ വല്ലാത്തൊരു ഊർജ്ജവും ഉന്മേഷവും കാണപ്പെട്ടു. അയാളൊന്ന് മുരടനക്കി അയാളുടെ ശബ്ദം പതിയെ പതിയെ പുറത്തേക്ക് വന്നു….

ഭയമെല്ലാം വിട്ടൊഴിഞ്ഞെങ്കിൽ ദയവായി താങ്കൾ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തരു. താങ്കൾക്ക് വേണ്ടി എന്ത് സേവനമാണ് ഞങ്ങൾക്ക് ചെയ്യാൻ കഴിയുക എന്നത്. താങ്കളുടെ വിശദമായ വിലയേറിയ വിവരണം കേട്ടാലെ മതിയാകു….

അവരുടെ സ്നേഹത്തിന് മുന്നിൽ നടന്ന സംഭവങ്ങളേ ഒരു വിതുമ്പലോടെ അയാൾ പറഞ്ഞു തീർത്ത് നെടുവീർപ്പിട്ടു….

Views : 1678

The Author

story

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020