Mallimalar Kavu Part 7 by Krishnan Sreebhadhra
Previous Part
” അത് ചുടല യക്ഷിയായിരുന്നു.!!
സ്വാമി ചുടലയെ അരുകിലേയ്ക്ക് വിളിച്ചു.
അനുസരണയോടെ അവൾ സ്വാമി പാദം തൊട്ടുവണങ്ങി ഗുരുവരന്റെ ആജ്ഞയ്ക്കായി കാതോർത്തു നിന്നു.
അത് കണ്ട് ഹർഷൻ അല്പം ആശ്വാസം കൊണ്ടു.
എന്നിരുന്നാലും ഭയം അവന്റെ മനസ്സിനെ കോച്ചി വലിച്ചു..!!
” സ്വാമി ചുടല യക്ഷിയോടാജ്ഞാപിച്ചു.?
” നീയും നിന്റെ പരിവാരങ്ങളും ഉടനെ പുറപ്പെട്ടുകൊൾക.
അങ്ങുദൂരേ മല്ലിമലർ കാവെന്ന ഗ്രാമത്തിൽ നിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുവൾ തകർത്തെറിഞ്ഞൊരു തറവാടുണ്ട്.
ഇരുട്ടി വെളുക്കും മുമ്പേ ആ തറവാടിന് ഒരു പോറൽ പോലും ഏൽക്കാതെ.
പഴയപടി ആക്കിയിട്ടു വേണം തിരിച്ചു വരാൻ..!
” തന്നെയുമല്ല..!
അവളുടെ ഇങ്ങോട്ടുള്ള വരവിനായി നിങ്ങളും കാതോർക്കുക.
അവൾക്കായൊരു പുതു മഞ്ചലൊരുക്കി കാത്തിരിക്കുക വിടില്ലഞാൻ അവളെ.
ഇതെല്ലാം കണ്ടും കേട്ടും ഒരു പ്രതിമ കണക്കെ ചലനമില്ലാതെ ഇരിക്കുകയായിരുന്നു അപ്പോൾ ഹർഷനും നാരായണൻ തമ്പിയും..!!
മുനിവര്യന്റെ ആജ്ഞ കേട്ടതും ചുടലയക്ഷി ഒരു പിടി ചാരമായി പൊട്ടി തൂളി വെളിയിലേക്കായ് പറന്നു പോയി.
സ്വാമി നാരായണൻ തമ്പിയുടെ നേർക്ക് സൂക്ഷിച്ചു നോക്കി.
സ്വാമിയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ പോലെ.
നാരായണൻ തമ്പി വീണ്ടും ആ കഥ തുടർന്നു.
ഒരു വലിയ നെറിവുകേടിന്റെ ആരും ചെയ്യാൻ മടിക്കുന്ന ഒരു വലിയ കൊള്ളരുതായ്മയുടെ ദുഷിച്ച കഥ..!!
? മല്ലിമലർ കാവ് ?
ഈ പേര് ആ ഗ്രാമത്തിന് വീഴുന്നതിന് മുമ്പ്.
ആ ഗ്രാമത്തിന്റെ പേര് ആറേശ്വരം ദേശം എന്നാതായിരുന്നു.
ഒരു പുണ്യ മലയുടെ മുകളിൽ ആറ് ഈശ്വരന്മാരെ കുടിയിരുത്തിയിട്ടുള്ളൊരു മഹാക്ഷേത്രം.
അതുകൊണ്ടാവണം ആ ദേശത്തിന് ആറേശ്വരം എന്ന പേര് വരുവാനുള്ള കാരണം..!
ആ ദേശത്തിലെ പ്രധാന തറവാട്ടുക്കാരായിരുന്നു കതിരൂർ മനയും, കാളിയാർ മനയും.
കതിരൂർ മനയിലെ ഏക സന്തതിയാണ് നാരായണൻ തമ്പി.
കാളിയാർ മനയിലെ ഏക സന്തതിയാകട്ടെ മല്ലിയെന്ന മല്ലികയും അവളുടെ ഓമന പേരായിരുന്നു മൈഥിലി…!
മല്ലിയും, തമ്പിയും, രണ്ടു പേരും സമപ്രായക്കാരും അതിലുപരി കളിക്കൂട്ടുക്കാരുമായിരുന്നു.
ഇടയിലെപ്പഴോ ഇരു വീട്ടുകാരുടേയും സ്നേഹമതിലിൽ വിള്ളലുകൾ വീഴാൻ തുടങ്ങി.
വളരുന്തോറും കുരുന്നുകളിലും ദേഷ്യത്തിന്റ വിഷവിത്തുകൾ തഴച്ചു വളർന്നു..!
ആരുടേയും മനം മയക്കുന്ന മൊഞ്ചത്തിയായിരുന്നു മല്ലിക.
അവളൊന്ന് അരുകില്ലെത്തിയാൽ പല പൂവാലന്മാരുടേയും മൂത്ത് മൂരച്ചു നിൽക്കുന്ന
വികാരങ്ങളുടെ അപ്പൂപ്പൻ താടികൾ. പോട്ടി തൂളി നാണംകെട്ടു പോകാറുള്ളത് ഇപ്പോഴും ആരും നിഷേധിക്കാത്ത കാര്യങ്ങളാണ്..!!