മാലാഖ [Hyder Marakkar] 893

Views : 38678

കാറിലേക്ക്   കയറുന്നതിന്   മുൻപ്   കടയിൽ   സാധനം   വാങ്ങാൻ   വന്ന   ഒരുത്തനും   അയാളും   സംസാരിക്കുന്നത്   ഞാൻ   കേട്ടു,  അപ്പൊ   അതാണ്   കാര്യം……. “അ”   എന്ന്   കേട്ടാൽ    അവിഹിതം  എന്ന്  കൂട്ടിവായിച്ച്    സംതൃപ്തി   അണയുന്ന  എന്റെ   പ്രിയപ്പെട്ട   നാട്ടുക്കാരായതുകൊണ്ട്    അതിന്   മറുപടി   ഒന്നും   പറയാൻ   നിൽക്കാതെ  ഞാൻ   കാറെടുത്ത്   വീട്ടിലേക്ക്   തിരിച്ച്   വിട്ടു……***

 

കാറ്   തെക്കേപറമ്പ്    വീടിന്റെ    മുറ്റത്തേക്ക്   കയറിയപ്പോൾ   തന്നെ   എന്റെ   അപ്പൻ,  ധാനശീലനും   നാട്ടുകാരുടെ   കണ്ണിലുണിയുമായ….. നാട്ടുക്കാർ   പിശുക്കൻ  മത്തായി   എന്ന്   ഓമനപേരിട്ട്   വിളിക്കുന്ന    തെക്കേപറമ്പിൽ   മാത്യൂസ്    കോലായിൽ   ചാരുകസേരയിൽ   അട്ടത്   നോക്കി   ഇരിക്കുന്നത്   കണ്ടു….. ഞങ്ങൾ   തമ്മിൽ   പണ്ടേ   കോമ്പിനേഷൻ   സീന്സ്   കുറവായതുകൊണ്ട്   പതിവ്   തെറ്റിക്കാതെ   ഞാൻ   മൂപ്പരെ   ഒന്ന്   നോക്കി   കൈ  കാണിച്ചിട്ട്   അകത്തേക്ക്   നടന്നു……

 

“””എന്റെ   മേരിയമ്മേ….. ആ    പെണ്ണിന്   ഇതിന്റെ   ഒക്കെ   വല്ല   ആവശ്യമുണ്ടോ….. ഒന്നും   ഇല്ലെങ്കിലും  ഈ   ചെറിയ   കൊച്ച്   ഉള്ളതല്ലേ…..””””

 

“””ഏയ്   അല്ല   അത്…..”””

 

“””അല്ലെങ്കിലും   ആ   പെണ്ണ്   പണിക്ക്   പോയിട്ട്    വേണ്ടല്ലോ   നിങ്ങൾക്ക്   ജീവിക്കാൻ….. വെറുതെ   ആവശ്യമില്ലാത്ത   ഓരോ   ഏടാകൂടം….”””

 

അടുക്കള    ഭാഗത്ത്   എത്തിയപ്പോൾ   മതിലിന്റെ   അപ്പുറം  ഇപ്പുറം  നിന്ന്  മേരിയും   അപ്പുറത്തെ   വീട്ടിലെ  വനജാന്റിയും  തമ്മിൽ   സംസാരിക്കുന്നത്   കേട്ടു….. മേരിയെ   ഒന്ന്   വാ   തുറക്കാൻ   സമ്മതിക്കാതെ   പുള്ളിക്കാരി   അറ്റാക്ക്  ചെയ്യുകയാണ്…

ഇവിടെയും  വിഷയം  എന്റെ   മീനൂട്ടി   തന്നെ…..

 

“”””മേരിയെ   കൂയ്…………..””””

ഞാൻ   അകത്ത്   നിന്ന്  നീട്ടി  വിളിച്ചു… അങ്ങനെ   ഇപ്പൊ  എന്റെ   പെണ്ണിനെ  പറ്റിയുള്ള   പരാതിയും   കേട്ട്   നിൽക്കണ്ട…..

 

Recent Stories

The Author

141 Comments

  1. D€ADL¥ CAPTAIN

    Oru vivaravum ellallo hyder etta

  2. വൈഷ്ണവ്

    ബ്രോ എന്നാ സീസൺ 2 വരുന്നത്

    1. അറിയില്ല വൈഷ്ണവ്,ഇപ്പോ എന്തായാലും ഒരു തുടർകഥ എഴുതാൻ സാധിക്കില്ല.. അതാണ് നിർത്തിയിട്ട് പിന്നീട് സീസൺ 2 ആയി വരാമെന്ന് കരുതിയത്

      1. Waiting for pulival kalyanam

  3. പൊളി.മെസ്സി💖💖💖

    1. കാർത്തി🖤🖤🖤

  4. Hydare….. Ith theerno?

    1. യസ്… ചെറുകഥ ഹേ

  5. കുട്ടപ്പൻ

    ഏട്ടാ. വന്ന അന്ന് തന്നെ വായിച്ചിരുന്നു. കമെന്റിടാൻ മറന്നുപോയി.
    എല്ലാം അറിയുന്ന കഥാപാത്രങ്ങൾ. മീനൂട്ടിയെയും ലുട്ടാപ്പിയെയും ഇത്ര പെട്ടന്ന് കാണാൻപറ്റുമെന്ന് കരുതിയില്ല.
    സ്നേഹം ❤️

    1. കുട്ടപ്പാ🖤🖤🖤 വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം… സ്നേഹം

  6. തുമ്പി🦋

    Aliyaa youtooo pulivalilee ini kore kaynjalle ullu ennum orenju irunnappol ninte peru kand vayich todengii appol dhendee kutta nee athu mmade swontham meenuttim luttaoim ayitt veranuu.

    Kalika prasakthiyull samabhavam anennkilum inganeyenkilum avre kanan pattiyallo enna santhosham anu. Haa iniyippol ichiri hope vekkallo…. Tiagoo ellam manassilakanund ketto🤭

    1. തുമ്പി🖤🖤🖤
      മീനൂനെയും ലുട്ടൂസിനെയും മറന്നിട്ടില്ലെന്ന് കേൾക്കുന്നത് തന്നെ സന്തോഷം… അല്പം വൈകിയാലും അവരെ വീണ്ടും കൊണ്ടുവരാം

  7. Gugumon sreelakshmiyude kutti allalo appo hari thirich vannu alle

    1. സത്യമായിട്ടും ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചിട്ടില്ല. ഇതിന് പുലിവാൽ കല്യാണവുമായി യാതൊരു ബന്ധവുമില്ല

      1. ഇയ്യോ…. ഞങ്ങൾ വിശ്വസിച്ചു…🤣😂

        1. ഗുഗു അവരെ സ്വന്തം മോൻ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ😉😇

  8. Marakkar Bro..💙💙💙💙

    1. ശിഹാൻ🖤

  9. അപ്പൂട്ടൻ

    ❤❤ മരക്കാരെ ശരിയായ സമയത്ത് ശരിയായ കഥയുമായി വന്നതിന് അഭിനന്ദനങ്ങൾ… വളരെ നന്നായിട്ടുണ്ട്

    1. അപ്പൂട്ടാ🖤🖤🖤 സന്തോഷം

  10. ❤️❤️❤️❤️❤️

    1. 🖤🖤🖤

      1. ഹൈദർക്കാ
        ഈ കൊറോണ കാലത്ത് നമ്മുടെ ലോകം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് സ്വന്തം ജീവൻ പോലും പണയം വെച്ച് ഈ മഹാമാരിക്കെതിരെ പോരാടുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരോടാണ്. അവർ ചെയ്യുന്ന സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
        താങ്കളുടെ കഥയായ പുലിവാൽ കല്യാണത്തിലെ കഥാപാത്രങ്ങളെ തന്നെ അണി നിരത്തി Corona യെ കുറിച് ഇതു പോലെ ഒരു അടിപൊളി ത്രെഡ് എഴുതിയ നിങ്ങൾക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
        പുലിവാൽ കല്യാണം സീസൺ-2 വിനായി കട്ട വെയ്റ്റിംഗ് ആണ് ട്ടോ എല്ലാരും.
        ഈ പാർട്ട് വായിച്ചേപ്പോൾ സത്യം പറഞ്ഞാൽ പുലിവാൽ കല്യാണം സീസൺ 2 ടീസർ ആയിട്ടാ തോന്നിയത്. എന്തായാലും സംഗതി അടിപൊളി👌👌👌

        1. കവിൻ🖤🖤🖤 ഒത്തിരി സന്തോഷം
          നമ്മുടെ ചുറ്റും നടക്കുന്നതിൽ ചിലത് നേരിട്ടറിഞ്ഞപ്പോൾ ഇങ്ങനെ ഒരു കഥ അനിവാര്യമാണെന്ന് തോന്നി…
          പുലിവാൽ കല്യാണം ഉടനെ ഒന്നും ഉണ്ടാവില്ല ഒരു തുടർകഥ എഴുതാൻ പറ്റിയ സാഹചര്യം അല്ല ഇപ്പോൾ. ജോലി സംബന്ധമായ തിരക്കുകളുണ്ട്… സ്നേഹം🖤

          1. തിരക്കില്ല പതിയെ മതി
            പക്ഷേ ടോണിയെയും മീനൂട്ടിയെയും തിരിച്ചു കൊണ്ടു വരണെ.
            എന്ന്
            സ്നേഹത്തോടെ
            KAVIN❤️

          2. 👍🖤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com