Lucifer : The Fallen Angle [ 14 ] 89

  • Previous Part:
  • Lucifer : The Fallen Angel [ 13 ]

    നഥി കണ്ണുകൾ തുറന്നു അവളുടെ ശരീരത്തിൽ ചെറിയ രീതിയിൽ ഉള്ള വേദന അനുഭവപ്പെട്ടു.

    കണ്ണുകളിലേക്ക് ശക്തിയോടെ പ്രകാശം അടിക്കുന്നത് അവളെ ബുദ്ധിമുട്ടിച്ചു. ഒരു വിധത്തിൽ കണ്ണ് തുറന്ന അവൾ ചുറ്റും നോക്കി.

    ഒരു ആശുപത്രി മുറിയിൽ ആയിരുന്നു അവൾ കിടന്നിരുന്നത്.

    മുറിയുടെ ഒരു വശത്തായി എന്തോ ചെയ്തുകൊണ്ടിരുന്ന നഴ്സിനെ അവൾ കണ്ടു.

    “ഹെ…

    ഹലോ…”

    അവളുടെ ശക്തി കുറഞ്ഞ ശബ്ദം കേട്ടു നേഴ്സ് തിരിഞ്ഞു നോക്കി.

    “നഥേല പേടിക്കണ്ട…

    ഞാൻ ഡോക്ടറിനെ ഇൻഫോം ചെയ്തിട്ട് ഇപ്പോൾ എത്താം…”

    അവൾ അബോധാവസ്ഥയിൽ നിന്നെഴുന്നേറ്റേന്ന് കണ്ട അവർ ഡോക്ടറിനോട് പറയാനായി ഒബ്സെർവഷൻ റൂമിനു വെളിയിലേക്ക് ഇറങ്ങി.

    അവിടെ ഹെൻറി ഇരിപ്പുണ്ടായിരുന്നു. അവർ അവനെയും കടന്നു ഡോക്ടറുടെ റൂമിലേക്ക് നടന്നു.

    ***

    “മിസ്റ്റർ ജേക്കബ്…

    നഥേലയുടെ കണ്ടിഷൻ ഒരു പ്രശ്നവും ഇല്ല. ഇത്രയും വലിയ അപകടത്തിൽ നിന്നു ഇത്രയും ചെറിയ പരുക്കൊടെ രക്ഷപ്പെടുക എന്നത് മിറാക്ക്ളാണ്…

    പക്ഷെ ആദത്തിന്റെയും നന്ദിനിയുടെയും മരണം അവളെ മെന്റലി തകർക്കാൻ സാധ്യതയുണ്ട്…”

    ജേക്കബിനോടും റെയ്ച്ചലിനോടും ഡോക്ടർ പറഞ്ഞു. അവരുടെ അവസ്ഥയും വേറൊന്നായിരുന്നില്ല.

    ആദവും നന്ദിനിയും മരിച്ചിരിക്കുന്നു പക്ഷെ അതിനേക്കാൾ വലിയ വിഷമം എന്തെന്നാൽ ഈ വിവരം നഥിയേ അറിയിക്കുക എന്നതാണ്.

    റെയ്ച്ചൽ ജേക്കബിന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കരയുകയായിരുന്നു. ജേക്കബിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.

    “…സോ ഞാൻ പറയുന്നത് അവൾ എന്തെങ്കിലും എടുത്തുചാടി ചെയ്യാനുള്ള സാധ്യതയുണ്ട് നിങ്ങൾ അവളെ ശ്രദ്ധിക്കണം. ഒറ്റപ്പെട്ടു എന്ന തോന്നൽ ഉണ്ടാകാതെ ശ്രദ്ധിക്കണം…”

    ഡോക്ടർ പറഞ്ഞു നിർത്തി.

    “ഡോക്ടർ…

    നഥേല ഉണർന്നു…”

    അവിടേക്ക് വാതിൽ തുറന്നുവന്ന നേഴ്സ് പറഞ്ഞു.

    കരഞ്ഞുകൊണ്ടിരുന്ന റെയ്ച്ചലും ജേക്കബും ചാടിയെഴുന്നേറ്റു. അവർക്ക് വല്ലാത്ത വെപ്രാളം അനുഭവപ്പെട്ടു.

    വേഗം തന്നെ നഥിയുടെ മുറിയിലേക്ക് അവർ നടന്നു.

    മുറിയിലേക്ക് പ്രവേശിച്ച അവർ കണ്ടത് കട്ടിലിൽ നിന്നു ഇറങ്ങാൻ ശ്രമിക്കുന്ന നഥിയേ ആയിരുന്നു.

    അവർ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു അവളും അങ്ങോട്ടേക്ക് നോക്കി.

    അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

    “അങ്കിൾ…

    ആന്റി…”

    വിതുമ്പുന്ന സ്വരത്തോടെ അവൾ അവരെ വിളിച്ചു.

    “…പപ്പയും മമ്മിയും…”

    അവൾക്ക് അത്രയേ പറയാൻ ആയുള്ളൂ.

    അവരും തങ്ങളെപ്പോലെ ആവുന്നത് ശ്രമിച്ചു. അവളോട്‌ പറയാതെ ഇരിക്കാനായി.

    “ആന്റി…”

    റെയ്ച്ചലിന് അടുത്തേക്ക് എത്തിയ അവൾ അവരുടെ കയ്യിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

    “…പപ്പയും മമ്മിയും എവിടെ…”

    എന്നാൽ റെയ്ച്ചലിന് പിടിച്ചു നിൽക്കാനായില്ല അവരുടെ കണ്ണിൽ നിന്നു പിടിച്ചു നിർത്തിയ കണ്ണുനീർ പൊട്ടിയൊഴുകി.

    അവർ അവളെ മുറുകെ കെട്ടിപ്പിടിച്ചു. അവരുടെ കണ്ണിൽ നിന്നും വന്നുകൊണ്ടിരുന്ന കണ്ണീർ അവളുടെ ശരീരത്തിലേക്ക് ഒഴുകി ഇറങ്ങി.

    നഥിക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞിരുന്നു.

    വാതിൽ തുറന്നെത്തിയ ഹെൻറി റെയ്ച്ചലിനെ നഥിയുടെ അരികിൽ നിന്നും പിടിച്ചു ബെഡിലേക്ക് ഇരുത്തി.

    നഥി എന്ത് ചെയ്യണമെന്ന് അറിയാതെ അനങ്ങാതെ തന്നെ നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അടഞ്ഞ തൊണ്ടയിൽ നിന്നും ശക്തിയോടെ അലറിക്കരയാനായി അവൾ വിഫല ശ്രമം നടത്തി.

    പലതവണ ആവർത്തിച്ചതുകൊണ്ടാകാം അവൾ വിജയിച്ചു. അവളുടെ ദുഖത്തിന്റെ ഭാരം അലറികരച്ചിലിന്റെ ശബ്ദത്തിൽ അവിടെ മുഴങ്ങി.

    അത് അവിടെ ഉണ്ടായിരുന്നവരെയെല്ലാം ദുഖത്തിൽ ആഴ്ത്തി. കണ്ടുനിൽക്കാനാവാതെ റെയ്ച്ചലും വിതുമ്പി.

    ജേക്കബ് നഥിയേ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. എങ്കിലും നഥിയുടെ അലർച്ചയുടെ മുഴക്കം കുറഞ്ഞില്ല.

    ***

    ശവക്കല്ലറയിലേക്ക് വക്കാനായി കാത്തിരിക്കുന്ന ആദത്തിന്റെയും നന്ദിനിയുടെയും അരികിലായിരുന്നു ഏങ്ങി ഏങ്ങി നഥി കരഞ്ഞു.

    അവളെ ആശ്വസിപ്പിച്ചു ചേർത്ത് നിർത്തി റെയ്ച്ചലും ഒപ്പമുണ്ടായിരുന്നു. ആദം വളർന്ന അനാഥാലയത്തിൽ നിന്നും ആളുകളും വന്നിരുന്നു.

    അയ്യാൾ അറിയപ്പെടുന്ന ഒരു ബസ്സിനസുകാരനും സമ്പന്നനുമായിരുന്നതുകൊണ്ട് പ്രശസ്തരായ പല വ്യക്തികളും അവിടേക്ക് വന്നു പൊയ്ക്കൊണ്ടിരുന്നു. ന്യൂ യോർക്ക് സിറ്റിയിലെ ന്യൂസ്‌ ചാനലുകളിലെയെല്ലാം വാർത്ത ആദത്തിന്റെ മരണം ആയിരുന്നു.

    അല്പസമയം കഴിഞ്ഞപ്പോൾ അങ്ങോട്ടേക്ക് കുറച്ചധികം കറുത്ത കാറുകൾ വന്നു നിന്നു. ലോകത്തിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന കുറച്ചു ബിസ്സിനസുകാരിൽ കുറച്ചു പേരുടെ വണ്ടികൾ ആയിരുന്നു അത്.

    അവരിൽ ഓരോരുത്തരായി ആദത്തിന്റെ ശവശരീരത്തിനരികിൽ എത്തി റീത്ത് വച്ചിട്ട് ഒരുവശത്തേക്ക് മാറി നിന്നു.

    അവസാനമായി വന്നത് അവരുടെയെല്ലാം നേതാവ് എന്ന് തോന്നിക്കുന്ന തരത്തിൽ ഉള്ള ആൾ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന എല്ലാവരും അയ്യാളെ കണ്ടപ്പോൾ ബഹുമാനത്തോടെ തലയൽപ്പം കുനിച്ചു.

    അയ്യാൾ റീത്ത് ആദത്തിന്റെ കാൽചുവട്ടിലായി വച്ച ശേഷം മെല്ലെ പറഞ്ഞു.

    “സോറി…

    ആദം…”

    അയ്യാളുടെ ആ ശബ്ദം ആയിരുന്നു ആദത്തിനെ പേടിയിലാഴ്ത്തിയിരുന്നത്.

    മീഡിയാസ് എല്ലാം തന്നെ അയ്യാളുടെയും ആദത്തിന്റെ ശരീരത്തിന്റെയും ഫോട്ടോകൾ തുരു തുരെ എടുത്തു. അടുത്ത ദിവസത്തെ വാർത്ത ഇതായിരിക്കും.

    കുറച്ചു നേരം കൂടി അവിടെ ചിലവഴിച്ച ശേഷം അവർ തിരികെപ്പോയി. എന്നാൽ ഈ നടക്കുന്ന കാര്യങ്ങളിൽ ഒന്നും തന്നെ നഥി ശ്രദ്ധിക്കുന്നില്ലായിരുന്നു.

    അവളുടെ കണ്ണുകൾ തുറന്നിരുന്നെങ്കിലും ഉള്ളിൽ അവൾ തന്റെ മാതാപിതാക്കളോടുകൂടെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെ ഓർക്കുകയായിരുന്നു.

    കുറച്ചു സമയം കൂടി അവരുടെ ശരീരങ്ങൾ മറക്കാതെ എല്ലാവർക്കും കാണാനായി അവിടെ വച്ചിരുന്നു. അതിനു ശേഷം ഇരുവരെയും കല്ലറയിലേക്ക് ഇറക്കി വച്ചു.

    അവസാനം എന്നവണ്ണം നഥി ഇരുവരെയും ഒരിക്കൽ കൂടി നോക്കി. ഇനിയും തനിക്കവിടെ നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ നഥി തിരികെ നടന്നു.

    അവൾ മുഖം ഉയർത്തിയതും കണ്ടത് അല്പം അകലെയായി നിൽക്കുന്ന ലൂസിയെ ആയിരുന്നു.

    റെയ്ച്ചലും അവളോടൊപ്പം തന്നെ നടന്നെത്തി. ലൂസിക്ക് മുഖം കൊടുക്കാതെ അവൾ കാരിനരികിലേക്ക് നടന്നു.

    ഹെൻറി അവരെ ഇരുവരെയും നഥിയുടെ വീട്ടിലേക്ക് കൊണ്ടുപോയി.

    ***

    “നഥിക്കുട്ടി…”

    ആദം നഥിയേ വിളിച്ചുകൊണ്ടു വീടിനുള്ളിലേക്ക് കയറി വന്നു. സോഫയിൽ ഇരിക്കുകയായിരുന്ന നഥിയും അയ്യാളെ കണ്ടുകൊണ്ടു ഓടിച്ചെന്നു.

    “പപ്പാ…”

    അയ്യാളെ കെട്ടിപ്പിടിച്ചുകൊണ്ട് അവൾ വിളിച്ചു.

    നന്ദിനി നഥിയും ആദവും തമ്മിലുള്ള സ്നേഹ പ്രകടനം കണ്ടുകൊണ്ട് ചിരിച്ചുകൊണ്ട് അങ്ങോട്ടേക്ക് വന്നു.

    “ഹൊ എന്താ അവളുടെ സ്നേഹ പ്രകടനം…”

    നന്ദിനി അല്പം ശബ്ദമുയർത്തി പറഞ്ഞു.

    “മമ്മി അസൂയപ്പെട്ടിട്ട് കാര്യമില്ല…

    മക്കളെ നല്ലപോലെയൊക്കെ നോക്കണം…”

    അവളും വിട്ടുകൊടുത്തില്ല.

    “ഡീ ആരാടി നിന്നെ മര്യാദക്ക് നോക്കത്തെ…”

    അവളെ അടിക്കാൻ എന്ന വണ്ണം അവളുടെ നേരെ നന്ദിനി ഓടിയെത്തി.

    നഥി ചിരിച്ചുകൊണ്ട് അവിടെ നിന്നു ഒഴിഞ്ഞുമാറി ഓടിയെത്തിയ നന്ദിനി വീണത് ആദത്തിന്റെ മേലേക്ക് ആയിരുന്നു.

    അത് കണ്ടതും നഥി ഒന്ന് കൂടി ഉറക്കെ ചിരിച്ചു. അവളുടെ ചിരി കണ്ടു നിന്ന ആദവും ചിരി തുടങ്ങി.

    അവസാനം തോൽവി സമ്മതിച്ചു മസ്സിൽ പിടുത്തം വിട്ട് നന്ദിനിയും ചിരിച്ചു.

    നഥി അവരിരുവരെയും ഇരുകൈകളും കൊണ്ട് കെട്ടിപ്പിച്ചു അവരും.

    ***

    നഥി സോഫയിൽ ഇരിക്കുകയായിരുന്നു അവളുടെ അടഞ്ഞ കണ്ണുകളിലൂടെ കടന്നുപോയ ഓർമ്മകൾ വേദനയുള്ള ഒരു ചിരി അവൾക്ക് സമ്മാനിച്ചു ഒപ്പം അവളുടെ കണ്ണുകളെയും നിറയിച്ചു.

    അവളുടെ കവിൾ തടങ്ങളിലൂടെ അത് മെല്ലെ ഒഴുകിയിറങ്ങി.

    “മോളെ…

    മോളെ നഥി…”

    ആരോടും മിണ്ടാതെ ഒറ്റയ്ക്കിരുന്ന നഥിയുടെ അരികിലേക്ക് വന്നിരുന്ന റെയ്ച്ചൽ അവളെ വിളിച്ചു.

    മെല്ലെ നഥി കണ്ണുകൾ തുറന്നു.

    “വാ മോളെ ആഹാരം കഴിക്കാം…

    ഇന്ന് ഒന്നും കഴിച്ചില്ലല്ലോ…”

    “വേണ്ട ആന്റി…”

    “എന്താ മോളെ ഇത്…

    നീ ഇങ്ങനെ കഴിക്കാതെ ഇരുന്നാൽ എന്ത് കാര്യം ആണ്…

    അവർ രണ്ടുപേരും ഞങ്ങളെയാണ് നിന്നെ ഏൽപ്പിച്ചേക്കുന്നത് അപ്പോൾ മോൾടെ കാര്യം ഞങ്ങൾ നോക്കണ്ടേ…

    വാ കഴിക്കാം…”

    വളരെ മടിയോടെ ആണെങ്കിലും നഥി അവസാനം റെയ്ച്ചലിനൊപ്പം അല്പം ഫുഡ്‌ കഴിച്ചു.

    ജേക്കബും ഹെൻറിയും എല്ലാം തന്നെ അവിടെ ഉണ്ടായിരുന്നു. പക്ഷെ നഥിയോട് എന്ത് പറയണം എന്നത് അവർക്കറിയില്ലായിരുന്നു.

    “നഥിമോളെ…

    വാ കിടക്കാം…”

    ആഹാരം കഴിച്ചുകഴിഞ്ഞു നഥിയേ അവർ ഉറങ്ങാനായി മുറിയിലേക്ക് കൊണ്ടുപോയി റെയ്ച്ചലും അവളോടൊപ്പം ആയിരുന്നു അന്ന് കിടന്നത്.

    സമയം ഒരുപാട് കഴിഞ്ഞെങ്കിലും നഥിക്ക് ഉറക്കം വന്നില്ല. അവളുടെ ഉള്ളിലേക്ക് തന്റെ മാതാപിതാക്കളുടെ ഓർമ്മകൾ കടന്നു വന്നുകൊണ്ടിരുന്നു അത് അവളുടെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ടാക്കി.

    അലറിക്കരയണം എന്നുണ്ടെങ്കിലും അവളുടെ തൊണ്ടയിൽ നിന്നും ശബ്ദം വെളിയിലേക്ക് വന്നില്ല. അവൾ നിശബ്ധമായി തലയണയിൽ മുഖം ചേർത്ത് വച്ചു കരഞ്ഞു. അതും അവളുടെ കണ്ണീരിൽ കുതിർന്നു.

    അപ്പോളും തുറന്നു കിടന്ന ജനാലയിലൂടെ കടന്നു വന്നുകൊണ്ടിരുന്ന കാറ്റ് അവളെ ആശ്വസിപ്പിക്കാൻ എന്നവണ്ണം തഴുകിക്കോണ്ടിരുന്നു.

    ജനാലയുടെ വെളിലായി അവളുടെ അവസ്ഥ കണ്ടുകൊണ്ട് ഒന്നും ചെയ്യാനാവാതെ ലൂസിഫറും.

    ***

    പിറ്റേന്ന് രാവിലെ എഴുന്നേറ്റ നഥി ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നു.

    അവൾ ജേക്കബിനെയും ഹെൻറിയെയും റെയ്ച്ചലിനെയും വിളിച്ചു ഹാളിലായി ഇരുത്തി.

    “അങ്കിൾ… ആന്റി… ഹെൻറി…

    എന്റെ അവസ്ഥ ഓർത്താണ് നിങ്ങൾ ഇവിടെ നിൽക്കുന്നതെന്നു എനിക്കറിയാം… പക്ഷെ ഇനി അത് വേണ്ട നിങ്ങൾക്കും ഒരുപാട് കാര്യങ്ങളൊക്കെയുള്ളതല്ലേ…”

    അവൾ പറഞ്ഞു തുടങ്ങി.

    “അല്ല മോളെ നീ എന്നുവച്ചാൽ ഞങ്ങൾക്ക് സ്വന്തം മോളെപ്പോലെയാണ് അപ്പോൾ ഞങ്ങൾ വേണ്ടേ നിന്റെ കാര്യങ്ങൾ നോക്കാൻ. അതിൽ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല…”

    ജേക്കബ് അവളുടെ ആവശ്യം കേട്ടപ്പോൾ പറഞ്ഞു.

    “അറിയാം അങ്കിൾ നിങ്ങൾക്കെന്നോട് വലിയ സ്നേഹം ഒക്കെയാണെന്ന്…

    പക്ഷെ ഇപ്പൊ ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുവാണ്…

    പപ്പയും മമ്മിയും ഞാനും മാത്രമായിരുന്നു എന്റെ ഫാമിലി പക്ഷെ ഇനി അവരില്ല അതുകൊണ്ട് അവർ ബാക്കി വച്ചിരിക്കുന്ന കുറച്ചു കാര്യങ്ങൾ എനിക്ക് ചെയ്യ്തു തീർക്കണം…

    മാത്രമല്ല ഇവിടെ ഞാൻ ഒറ്റയ്ക്ക് മതി… എനിക്ക് വേണ്ടി നിങ്ങളിത് ചെയ്യണം…

    നിങ്ങളോടും എനിക്ക് ഒരുപാട് സ്നേഹം ഉണ്ട് അതുകൊണ്ട് നിങ്ങൾ ഇത് കേൾക്കണം പ്ലീസ്…”

    അവൾ അവരുടെ നേരെ ഒരു യാചാനയെന്നവണ്ണം പറഞ്ഞു.

    ആരും ഒന്നും തന്നെ മിണ്ടിയില്ല അവളും അവർ എന്ത് പറയും എന്നറിയാനായി കാത്തു.

    “ശെരി മോളെ…

    നിന്റെ ഇഷ്ടം പോലെ തന്നെ എങ്കിൽ നടക്കട്ടെ…”

    ജേക്കബ് നിശബ്ദതയെ അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.

    അയ്യാളുടെ സമ്മതം അവൾക്ക് വലിയ ആശ്വാസമേകി.

    “താങ്ക്സ് അങ്കിൾ…”

    അത് പറഞ്ഞ ശേഷം അവൾ തിരികെ മുറിയിലേക്ക് നടന്നു.

    റെയ്ച്ചൽ എന്തോ പറയാനായി ഒരുങ്ങിയെങ്കിലും ജേക്കബ് അവളെ തടഞ്ഞു.

    “റെയ്ച്ചൽ…

    എത്രയൊക്കെ പറഞ്ഞാലും നമ്മൾ അവളുടെ പപ്പക്കും മമ്മിക്കും പകരമാവില്ല…

    പിന്നെ അവൾ പറഞ്ഞത് കേട്ടില്ലേ അവൾക്കു ഒറ്റയ്ക്ക് ഇവിടെ കഴിയണം എന്ന്…

    അവളുടെ വിഷമങ്ങൾ എല്ലാം മാറി പഴയതുപോലെയാവാൻ ആണ് അത്…

    നീ വിഷമിക്കണ്ട നമുക്ക് എല്ലാ ദിവസവും ഇങ്ങോട്ട് വരുമല്ലോ…”

    ജേക്കബ് റെയ്ച്ചലിനെ ആശ്വസിപ്പിച്ചു.

    ***

    “മോളെ…”

    നഥിയുടെ മുറിയിലേക്ക് എത്തിയ ജേക്കബ് അവളെ വിളിച്ചുകൊണ്ട് വാതിലിൽ മുട്ടി.

    ടേബിളിന് മുകളിലായി തലവച്ചു ഇരുന്നു കരയുകയായിരുന്ന അവൾ വെപ്രാളപ്പെട്ടു തന്റെ കണ്ണുകൾ തുടച്ചു വാതിലുകൾ തുറന്നു.

    അവളെ കണ്ടപ്പോൾ തന്നെ ജേക്കബിന് മനസ്സിലായിരുന്നു അവൾ കരയുകയാണെന്ന്.

    അയ്യാൾ മെല്ലെ അവളുടെ തോളിലേക്ക് കയ്യിട്ടു അവളെ ചേർത്ത് പിടിച്ചു.

    “നഥിമോളെ…

    എനിക്കറിയാം നിന്റെ വിഷമം…

    എന്റെ ആദത്തിന്റെ മോളാ നീ എന്ന് വച്ചാൽ എന്റെ സ്വന്തം മോള്.

    എന്താവശ്യമുണ്ടെങ്കിലും നീ എന്നെ വിളിക്കണം ഒരു മടിയും കാണിക്കരുത് കേട്ടോ. ആദം തന്നെയാണ് ഞാൻ എന്ന് വിചാരിച്ചാൽ മതി…”

    അവളുടെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് അയ്യാൾ പറഞ്ഞു നിർത്തി.

    അയ്യാളുടെ വാക്കുകൾ അവളുടെ കണ്ണുകൾ നിറയിച്ചു.

    “മോളെ കരയല്ലേ…”

    അയ്യാൾ അവളെ ആശ്വസിപ്പിച്ചു.

    “…പിന്നെ…

    ഞങ്ങൾ ഇന്ന് പോണില്ല നാളെയെ പോണുള്ളൂ…

    മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ…”

    അവളെ തന്റെ കയ്യിൽ നിന്നു വിടുവിച്ചശേഷം വെളിയിലേക്ക് ഇറങ്ങുന്നതിനിടയിൽ പറഞ്ഞു.

    “ഇല്ല അങ്കിൾ…”

    അവൾക്ക് അറിയാമായിരുന്നു അവർക്ക് തന്നോടുള്ള സ്നേഹത്തിന്റെ അളവ്. പക്ഷെ തനിക്ക് അവരോടൊപ്പം നിൽക്കാൻ ആവില്ല എന്നുള്ള കാര്യം അവളുടെ മനസ്സിൽ അപ്പോളുമുണ്ടായിരുന്നു.

    ജേക്കബ് പോയതും അവൾ വാതിൽ അടച്ചു. അവളുടെ കണ്ണുനീർ നിലയ്ക്കാതെ അപ്പോളും ഒഴുകുന്നുണ്ടായിരുന്നു.

    ***

    പിറ്റേന്ന് ഉച്ചയോടെ അവർ നഥിയേ വീട്ടിലാക്കി തിരികെ മടങ്ങി.

    അവരുടെ കാർ അവിടെ നിന്നു അകലുന്നത് അവൾ നോക്കി നിന്നു.

    അത് അവളുടെ കണ്ണിൽ നിന്നു മറഞ്ഞതും അവൾ തിരികെ വീടിനുള്ളിലേക്ക് കയറി.

    എല്ലായിടവും നിശബ്ദമായിരുന്നു അവൾ മാത്രം ഒറ്റയ്ക്ക് ആ വലിയ വീട്ടിൽ. വെറും മൂന്ന് ദിനങ്ങൾ മുൻപ് വരെ ആ വീട് അങ്ങനെ ആയിരുന്നില്ല.

    അവൾ വീടിനുള്ളിലൂടെ വെറുതെ നടന്നു അതിന്റെ ഒരോ മുക്കിലും മൂലയിലും അവൾക്ക് ഓർമ്മകൾ ഉണ്ടായിരുന്നു. അതെല്ലാം അവളുടെ കണ്ണുകൾ നിറയിച്ചു.

    അവൾ അവസാനമായി പപ്പയുടെയും മമ്മിയുടെയും മുറിയിലേക്ക് ചെന്നു.

    അവിടെ ചുവരിലായി അവൾ അവരിരുവരുടെയും നടുവിലായി ചിരിച്ചുകൊണ്ടിരിക്കുന്ന വലിയ ഒരു ചിത്രം തൂക്കിയിരുന്നു.

    അതിനടുത്തും മുറിയുടെ പല വശത്തുമായി അവളുടെ നിരവധി ചിത്രമുണ്ടായിരുന്നു. അവൾ ബെഡിലേക്കിരുന്നുകൊണ്ട് അവിടെ ചുറ്റിനും നോക്കി.

    അവൾ കണ്ണുകൾ അടച്ചു ശ്വാസം ശക്തമായി ഉള്ളിലേക്ക് വലിച്ചു. അവൾക്ക് അവിടെയൊക്കെ അവരുടെ സാന്നിധ്യം അനുഭവപ്പെട്ടു.

    അവളുടെ ഉള്ളിലേക്ക് അത്രയും ദിവസം അടക്കി വച്ചിരുന്ന മുഴുവൻ വേദനയും വന്നു നിറഞ്ഞു.

    അതുവരെ അടക്കി നിർത്തിയിരുന്ന അവളുടെ ദുഃഖം അവൾ അലറിക്കരഞ്ഞുകൊണ്ട് തീർത്തു.

    പക്ഷെ ഈ തവണ അവളെ ആശ്വസിപ്പിക്കാനോ നിയന്ത്രിക്കാനോ ആരും ഉണ്ടായിരുന്നില്ല.

    അവളുടെ കരച്ചിൽ ആ വീട്ടിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

    തുടരും…

    20 Comments

    Add a Comment
    1. സിംഹരാജൻ ?

      Tom D Azeria♥️?,

      Super സ്റ്റോറി ബ്രോ…bamki

      1. Thanks Brother??

    2. Next part appozha

    3. Nice work daaa next part appozha

      1. ഉടനെ തന്നെ വരും ??

    4. ചെകുത്താൻ

      Baaki evide baai

      1. ഉടനെ ഇടാം brother ??

        Sorry for the Delay?

    5. നന്നായിട്ടുണ്ട് bro

      1. Thanks Brother??

    6. Nice work brother, please try to increase pages.

      1. ശ്രമിക്കാം brother??

      1. Thanks Brother??

    7. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

      1. Thanks Brother??

      1. Thanks Brother?

        Happy Christmas?

    Leave a Reply to Ps Cancel reply

    Your email address will not be published. Required fields are marked *