Lucifer : The Fallen Angel [ 12 ] 131

“നന്ദിനി…

ഞാൻ പറയുന്നത് കേൾക്കണം…”

അയ്യാൾ വെപ്രാളത്തോടെ പറഞ്ഞു.

അവൾ അവന്റെ കയ്യ് തന്റെ കയ്യിൽ നിന്നു കുടഞ്ഞെറിഞ്ഞു.

“എന്ത് കേൾക്കണമെന്ന്…?”

“നമ്മൾ ഇവിടെ സേഫ് അല്ല. നമുക്ക് നിന്റെ നാട്ടിലേക്ക് പോകാം…

അതാകുമ്പോൾ നഥിക്കും സംശയം തോന്നില്ല…”

അയ്യാൾ പറഞ്ഞു.

“… ഞാൻ നിങ്ങൾക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് എല്ലാം ബുക്ക്‌ ചെയ്തു…”

“പക്ഷെ…”

നന്ദിനി ഇടയ്ക്ക് കയറി പറയാനായി തുടങ്ങിയതും ആദം അവളുടെ വാ പൊത്തി.

“നന്ദു എന്റെ ഭാഗത്താണ് തെറ്റ്…

പക്ഷെ ഇപ്പൊ ഞാൻ പറയുന്നത് നീ കേൾക്കണം…”

ആദം ദയനിയതയോടെ പറഞ്ഞു അവന്റെ കണ്ണ് നിറഞ്ഞിരുന്നു. നന്ദിനിക്ക് പിന്നീട് ഒന്നും തന്നെ പറയാൻ തോന്നിയില്ല.

ആദം തന്റെ കണ്ണുകൾ തുടച്ച ശേഷം റൂം വീട്ടിറങ്ങി.

***

നഥി തന്റെ റൂമിലെ ബാൽക്കണിയിലായ് നിൽക്കുകയായിരുന്നു.

“നഥിക്കുട്ടി…”

അവളെ പിന്നിൽ നിന്നു കെട്ടിപ്പിടിച്ചുകൊണ്ട് ആദം വിളിച്ചു.

“പപ്പാ…”

“നദിക്കുട്ടിക്ക് ഒരു സർപ്രൈസുണ്ട്…”

ആദം അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

“എന്താ പപ്പാ…”

അവൾ എക്സൈറ്റ്മെന്റോടെ ചോദിച്ചു.

“മോൾ പണ്ട് തൊട്ടേ ചോദിക്കില്ലേ മമ്മിടെ നാട്ടിൽ പോണമെന്നു…

മമ്മിയും മോളും അങ്ങോട്ടേക്ക് പോവുന്നു നാളെ തന്നെ…”

അത് കേട്ടപ്പോൾ അവളുടെ മുഖം വിടർന്നു പക്ഷെ ആദം അവരുടെ കൂടെ ചെല്ലുന്നില്ല എന്ന് കേട്ടപ്പോൾ അവളുടെ മുഖം വാടി.

“അപ്പൊ പപ്പയൊ…”

“ഞാനും ഉടനെ വരും ഇവിടുത്തെ ബിസ്സിനെസ്സ് കാര്യങ്ങളൊക്കെ ഒന്ന് ഒതുക്കിയിട്ടു പോരെ….”

അത് കേട്ടപ്പോൾ വീണ്ടും അവളുടെ മുഖം തെളിഞ്ഞു.

“അത്… മതി…”

അവൾ ചിരിച്ചുകൊണ്ട് ആദത്തെ കെട്ടിപ്പിച്ചു. ആദവും ചിരിച്ചു.

ഇതെല്ലാം കേട്ടുകൊണ്ട് നന്ദിനി വാതിൽക്കലായി നിൽപ്പുണ്ടായിരുന്നു അവളും ചിരിച്ചു.

തുടരും…

6 Comments

  1. Mathi onnu nirthamo…..

    1. കുറച്ചൂടി ഉണ്ട് അത് കഴിഞ്ഞു നിർത്താം ???

  2. ജിബ്രീൽ

    സുൽത്വാൻ എന്ന എന്റെ കഥയുടെ എട്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ച്ചയായി …
    ഞാനയച്ച ഒരു മെയിലിനും അഡ്മിൻസ് റിപ്ലെ തന്നിട്ടില്ല …..
    എന്താണ് പ്രശ്നമെന്ന് ആർക്കെങ്കിലും അറിയാമോ ….

    NB TOM bro sorry for using your coment box for this enquiry

    1. ?കുഴപ്പമില്ല

  3. ❤❤❤❤❤❤

Comments are closed.