Lucifer : The Fallen Angel [ 12 ] 129

പക്ഷെ ഇപ്പോൾ ആദം അത് തെറ്റിച്ചിരിക്കുന്നു. ഇനിയും അവനെ നമ്മളുടെ കൂടെ നിർത്തുന്നതിൽ അർത്ഥമില്ല…”

ആ കൂട്ടത്തിൽ നിന്നു ഒരാൾ എഴുന്നേറ്റ്കൊണ്ട് പറഞ്ഞു.

“ഏയ്യ് അങ്ങനെ പറയരുത്. കാരണം ഇതുവരെ നമുക്ക് അറിയാൻ കഴിഞ്ഞത് ആദത്തിന്റെ മകളെ ലൂസിഫർ ആണ് അപ്പ്രോച്ച് ചെയ്തതെന്നാണ്…

സോ ഞാൻ പറയുന്നത് ആദത്തിന് ഒരു വാർണിംഗ് കൊടുക്കുക എന്നതാണ്…”

മറ്റൊരാൾ ആദത്തിനെ അനുകൂലിച്ചുകൊണ്ട് പറഞ്ഞു.

പെട്ടന്ന് തന്നെ മേശയുടെ മുകളിലേക്ക് അവരുടെ നേതാവ് കൈ ശക്തിയോടെ അടിച്ചു.

അതു കണ്ടതും മറ്റ് രണ്ടുപേരും അവരവരുടെ സ്ഥാനങ്ങളിലേക്ക് ഇരുന്നു.

“എപ്പോളും ഞാൻ പറഞ്ഞിട്ടുള്ളത് ഒരു തരത്തിലുള്ള ബന്ധവും ലൂസിഫറിനോട് ഉണ്ടാവാൻ പാടില്ല എന്നാണ്…

അതിന്റെ അർത്ഥം ഒരു തരത്തിലും ഉണ്ടാവരുതെന്നാണ്…

ആദത്തിന്റെ കാര്യത്തിൽ ഞാൻ തീരുമാനം എടുത്തിട്ടുണ്ട് അത് നിങ്ങളോട് പറയാൻ വേണ്ടി ആണ് ഇങ്ങോട്ട് വിളിച്ചത് അഭിപ്രായങ്ങൾ എനിക്ക് കേൾക്കേണ്ടതില്ല…”

അയ്യാളുടെ പരുക്കാൻ ശബ്ദം അവിടെ മുഴങ്ങി. എല്ലാവരും തന്നെ നിശബ്ദരായി.

“സാർ ഞാൻ പറഞ്ഞത്…”

ആദത്തിനെ അനുകൂലിച്ച ആൾ എഴുന്നേറ്റുകൊണ്ട് പറയാൻ തുടങ്ങി.

“ഞാൻ പറഞ്ഞത് കേട്ടില്ല എന്നുണ്ടോ…?”

അയ്യാൾ ഒരിക്കൽ കൂടി ശബ്ദമുയർത്തിയപ്പോൾ എഴുന്നേറ്റയാൾ നിരാശയോടെ തന്റെ ഇരിപ്പീടത്തിലേക്ക് തന്നെ ഇരുന്നു.

***

ഉച്ചക്ക് ഭക്ഷണം എല്ലാം കഴിഞ്ഞു നഥി ടി വിയിൽ ന്യൂസ് കാണുകയായിരുന്നു.

“അധോലോക വാടകക്കൊലയാളി ജോണും കൂട്ടാളികളും കൊല്ലപ്പെട്ടു…

ഇന്നലെ നടന്ന കൂട്ടകൊലപതകത്തിന്റെ തുടർച്ചയാണ് ഇതെന്നതാണ് പ്രാഥമിക റിപ്പോർട്ട്…”

ന്യൂസ്‌ റീഡർ അത് പറഞ്ഞു തീർന്നത് അവരുടെ ശവശരീരങ്ങളുടെ മങ്ങിയ ചിത്രങ്ങൾ കാണിച്ചു. ശരീര ഭാഗങ്ങൾ വളഞ്ഞതും ഒടിഞ്ഞതുമായ ശവശരീരങ്ങൾ.

നഥിക്ക് അവരെയൊന്നും പരിചയമില്ലാതിരുന്നതിനാൽ തന്നെ പ്രേത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല.

***

പക്ഷെ ഇതേ സമയം ഈ വാർത്ത കണ്ടതും ആദത്തിനെ വിറയ്ക്കാനായി തുടങ്ങി.

ഓഫീസിൽ നിന്നും അയ്യാൾ വേഗം തന്നെ വീട്ടിലേക്കു പുറപ്പെട്ടു. തിരികെ ഉള്ള യാത്രയിൽ അയ്യാൾ മനസ്സിൽ വ്യക്തമായി ചില കാര്യങ്ങൾ ഉറപ്പിച്ചിരുന്നു.

***

വീടിന്റെ കാർപോർച്ചിലേക്ക് ആദത്തിന്റെ കാർ പാഞ്ഞു വന്നു നിന്നു.

“നന്ദിനി…

നന്ദിനി…”

വീടിനുള്ളിലേക്ക് കയറിക്കൊണ്ട് ആദം വിളിച്ചു. അതുകേട്ടുകൊണ്ട് നന്ദിനിയും നഥിയും ഹാളിലേക്ക് വന്നു.

“എന്താ പപ്പാ ഇങ്ങനെ വിളിച്ചു കൂവുന്നേ…”

നഥി ചോദിച്ചു.

“ഒന്നുമില്ല മോളെ…”

അവളെ ഒന്ന് ചിരി വരുത്തി കാട്ടിയ ശേഷം നന്ദിനിയെയും പിടിച്ചുകൊണ്ടു ആദം മുറിക്കുളില്ലേക്ക് കയറി.

6 Comments

  1. Mathi onnu nirthamo…..

    1. കുറച്ചൂടി ഉണ്ട് അത് കഴിഞ്ഞു നിർത്താം ???

  2. ജിബ്രീൽ

    സുൽത്വാൻ എന്ന എന്റെ കഥയുടെ എട്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ച്ചയായി …
    ഞാനയച്ച ഒരു മെയിലിനും അഡ്മിൻസ് റിപ്ലെ തന്നിട്ടില്ല …..
    എന്താണ് പ്രശ്നമെന്ന് ആർക്കെങ്കിലും അറിയാമോ ….

    NB TOM bro sorry for using your coment box for this enquiry

    1. ?കുഴപ്പമില്ല

  3. ❤❤❤❤❤❤

Comments are closed.