അവളെ ഒന്ന് കൈ വീശിക്കാണിക്കാനും അവൻ മറന്നില്ല.
അവൻ പോയതും അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. അവൾക്ക് വളരെ സമാധാനം തോന്നി.
***
തിരികെ പോകുന്നതിനു മുൻപായി ലൂസിഫർ ആദത്തിന്റെയും നന്ദിനിയുടെയും മുറിയുടെ സമീപമായി എത്തി അവൻ ഉള്ളിലേക്ക് നോക്കി.
ടേബിൾ ലാമ്പിന്റെ നേരിയ പ്രകാശം അവിടെ പറന്നിരുന്നു. കട്ടിലിന്റെ രണ്ടു വശങ്ങളിലായി കിടക്കുന്ന നന്ദിനിയും ആദവും.
ലൂസി ഒരു നിമിഷം അവരെ നോക്കി കണ്ണുകൾ അടച്ചു നെഞ്ചിൽ കൈ വച്ചു ശേഷം അവിടെ നിന്നും തിരികെ തന്റെ അപർട്ട്മെന്റിലേക്ക് പോയി.
***
ലൂസിഫർ അപാർട്മെന്റിലേക്ക് എത്തിയപ്പോൾ മെയ്സ് മൂന്ന് ഡെഡ് ബോഡികൾ എടുത്തുകൊണ്ടു വെളിയിലേക്ക് പോവുകയായിരുന്നു.
അവൾ അതെല്ലാം തന്നെ ജോണും ബാക്കി ഉള്ളവർ വന്ന വണ്ടിയിലായി കയറ്റി.
അവിടെ ചിതറികിടന്നിരുന്ന രക്തത്തിന്റെ കറയിലേക്കെല്ലാം തന്നെ ലൂസിഫർ തന്റെ കയ്യിൽ നിന്നു തീ പടർത്തി. ആ കറയെല്ലാം തന്നെ വായുവിൽ കത്തി ഇല്ലാതായേയി.
അവർ രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല. ഹയോമിയുടെ മരണം ലൂസിഫറിന് നല്ല വിഷമം നൽകിയിട്ടുണ്ടെന്നു മെയ്‌സിന് അറിയാമായിരുന്നു.
***
ന്യൂയോർക് സിറ്റിയിലെ മറ്റൊരു പ്രഭാതം. ആദം രാവിലെ തന്നെ ഓഫീസിലേക്ക് പോകാനായി തയ്യാറായി.
നഥി എഴുന്നേറ്റ് വരുമ്പോൾ തന്നെ കാണുന്നത് തിരക്കിട്ട് ഇറങ്ങുന്ന ആദത്തിനെയാണ്.
“പപ്പാ…”
പടികൾ ഇറങ്ങിക്കൊണ്ട് അവൾ ആദത്തിനെ വിളിച്ചു.
“ഹാ…
നഥിക്കുട്ടി…”
അയ്യാൾ അവൾ അടുത്തെത്തിയതും ചേർത്ത് പിടിച്ചു.
“…എങ്ങനെയുണ്ട് ഇപ്പൊ എല്ലാം ഒക്കെ ആയോ…”
ആദം അവളോട് ചോദിച്ചു.
“ആയി പപ്പാ…”
അവളും അയ്യാളെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
“ശെരി മോളെ…
ഞാനെന്നാൽ ഓഫീസിലോട്ട് ചെല്ലട്ടെ മൂന്ന് നാല് ദിവസമായില്ലേ അങ്ങോട്ട് പോയിട്ട്…”
“ഒക്കെ പപ്പാ…”
അവളും അയാളോട് യാത്ര പറഞ്ഞു.
അപ്പോളേക്കും അങ്ങോട്ടേക്ക് നന്ദിനി കടന്നു വന്നു. ആദം അവളെ ഒന്ന് നോക്കിയെങ്കിലും ഒന്നും തന്നെ പറയാതെ അവിടെ നിന്നു ഇറങ്ങി.
നഥിക്ക് തന്റെ മാതാപിതാക്കൾ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി പക്ഷെ അവൾ അത് ചോദിക്കാൻ നിന്നില്ല.
***
ന്യൂയോർക്കിലെ ഉൾപ്രദേശത്തായുള്ള ഒരു അണ്ടർഗ്രൗണ്ട് ബിൽഡിങ്ങിൽ വലിയ ഒരു മേശയുടെ ചുറ്റിനുമായി പതിനഞ്ചോളാം ആളുകൾ ഉണ്ടായിരുന്നു. അവരുടെയെല്ലാം നേതാവെന്ന് തോന്നിക്കുന്ന വിധം മേശയുടെ ഒരു അറ്റാത്തായി മറ്റൊരാളും ഉണ്ടായിരുന്നു.
“ലൂസിഫർ ആരാണെന്നോ എന്താണെന്നോ നമ്മൾക്കാർക്കും തന്നെ അറിയില്ല….
പക്ഷെ ഇത്രയും നാൾകൊണ്ട് ഈ സംഘടനയിൽ ഉള്ള നിയമം ആണ് അങ്ങനെ ഒരു പേരുള്ള ആളുമായി ഒരു തരത്തിലുമുള്ള ബന്ധം വയ്ക്കാൻ പാടില്ല എന്നുള്ളത്…
Mathi onnu nirthamo…..
കുറച്ചൂടി ഉണ്ട് അത് കഴിഞ്ഞു നിർത്താം ???
സുൽത്വാൻ എന്ന എന്റെ കഥയുടെ എട്ടാം ഭാഗം സബ്മിറ്റ് ചെയ്തിട്ട് രണ്ടാഴ്ച്ചയായി …
ഞാനയച്ച ഒരു മെയിലിനും അഡ്മിൻസ് റിപ്ലെ തന്നിട്ടില്ല …..
എന്താണ് പ്രശ്നമെന്ന് ആർക്കെങ്കിലും അറിയാമോ ….
NB TOM bro sorry for using your coment box for this enquiry
?കുഴപ്പമില്ല
❤❤❤❤❤❤
??