ആമുഖം,
പ്രിയരേ … എല്ലാവര്ക്കും സുഖം ആണെന്ന് വിശ്വസികുന്നു… ഈ കഥ ഒരു കോമഡി മൂഡില്‍ ആണല്ലോ നിങ്ങളിലേക്ക് എത്തികുന്നത് … ആയതിനാല്‍ സമകാലീന സംഭവങ്ങളില്‍ നിന്നും സിനിമ എന്നിവയില്‍ നിന്നെല്ലാം ചില ഡൈലോഗ് , വാക്കുക്കള്‍ കടം എടുത്തിട്ടുണ്ട് … അത് കഥയുടെ ഒഴുക്കിന് വേണ്ടി മാത്രമാണ് … കഥയിലെ സിറ്റേഷ്വന്‍ അല്ലെങ്കില്‍ വാക്കുകള്‍ ഒരിയ്ക്കലും രാഷ്ട്രീയ മത സമുദായിക കാര്യങ്ങളെ കുറ്റപ്പെടുത്താനോ കളിയാക്കാനോ അല്ല … സന്ദര്‍ഭം നന്നാക്കാന്‍ വേണ്ടി മാത്രം ആഡ് ചെയ്യപ്പെടുന്നവയാണ് … അത് മൂലം ആര്‍ക്കും വിഷമമോ ദേഷ്യമോ ഉണ്ടാകുകയാണേല്‍ സദയം ക്ഷമ ചോദികുന്നു…
****************
ലവ് ആക്ഷന്‍ ഡ്രാമ-9
Love Action Drama-9 | Author : Jeevan | Previous Parts
“ഇനി എന്നെ അംഗീകരിക്കുമോ…”
അവൾ കുറച്ച് നിമിഷം അനങ്ങാതെ അങ്ങനെ ഇരുന്നു…
അവളുടെ പിൻ കഴുത്തിൽ എന്റെ ചൂടുള്ള നിശ്വാസം വന്നു വീഴുന്നുണ്ടായിരുന്നു…
അവൾക്ക് ആകെമൊത്തത്തിൽ ഒരു രോമാഞ്ചിഫിക്കേഷൻ വന്നത് ഞാൻ ശ്രദ്ധിച്ചു…
പെട്ടന്ന് എന്തോ ബാധ കൂടിയത് പോലെ,
“വിടടാ എന്നെ…”
എന്ന് അലറിക്കൊണ്ട് അവൾ എന്റെ മടിയിൽ നിന്നും ചാടി എണീറ്റ്, എന്റെ നെഞ്ചിൽ കൈവച്ച് പിന്നിലേക്ക് ഒരു തള്ളും തന്ന് നേരെ ബാത്റൂമിലേക്ക് പോയി…
കാര്യങ്ങൾ എല്ലാം കരക്കടുത്തു എന്ന് വിചാരിച്ച് സന്തോഷിച്ചിരുന്ന ഞാൻ ഷോക്കടിച്ച പോലെ കിളി പോയി കണ്ണും മിഴിച്ചു കട്ടിലിൽ മലർന്ന് കിടന്നു…
അഞ്ച് പത്ത് മിനിറ്റ് കഴിഞ്ഞു പൂതന ബാത്റൂമിൽ നിന്നും ഇറങ്ങി… മുഖം ഒക്കെ കടന്നൽ കുത്തിയത് പോലെ വീർത്തിട്ടുണ്ട്… കണ്ണ് ചുവന്ന് കിടക്കുന്നു…
“മിക്കവറും ഇപ്പോ തന്റെ കരണവും ചുവക്കും…”
“ബ്ലഡി ഫൂൾ പേടിപ്പിക്കുന്നോടാ… ഓട്ര തെണ്ടി…”
❤️❤️❤️❤️❤️
SORRY LOCATION MARIPPOYIIIIII
ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.
I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️