LOVE ACTION DRAMA-9 (Jeevan) 803

പിന്നീടുള്ള മിക്കവാറും ദിവസം ഞാൻ രണ്ട് വീശിയിട്ട് ആയിരുന്നു വന്നിരുന്നത്…

 

വീശാത്ത ദിവസം ഞാൻ അടിച്ചിട്ടുള്ള പോലെ അഭിനയിക്കും…

 

അച്ഛനും അമ്മയ്ക്കും ഞാൻ വെള്ളമടിക്കുന്ന കാര്യം മനസ്സിലായി…

 

“നന്നായി വന്നു എന്ന് കരുതിയപ്പോൾ മറ്റൊന്ന്… നീ ഒരിക്കലും നന്നാവില്ലെടാ…”

 

ഇതാണ് ഇപ്പോ അവരുടെ സ്ഥിരം പല്ലവി…

 

രാവിലെ നേരത്തെ ഇറങ്ങി പരമാവധി വൈകി ആണെന്റെ വരവ്… അത്രയും കുറച്ച് സമയം പൂതനയെ കണ്ടാൽ മതിയല്ലോ…

 

അങ്ങനെ ഒരു ദിവസം ഞാൻ അല്പം നേരത്തെ വന്നു…

 

അന്ന് കഴിച്ചിട്ടുമില്ല…

 

റൂമിൽ ചെന്നപ്പോൾ പൂതന കുളിക്കാൻ കയറിയേക്കുവാ എന്ന് തോന്നുന്നു…

 

ബാത്‌റൂമിൽ ശബ്ദം കേൾക്കാം…

 

ബെഡിൽ അവളുടെ ഫോൺ കിടപ്പുണ്ട്… ബാക്ക് ലൈറ്റ് ഓഫ്‌ ആയിട്ടില്ല…

 

അവൾ കയറിയിട്ടുള്ളു എന്ന് മനസ്സിലായ ഞാൻ വെറുതെ അവളുടെ ഫോൺ ഒന്ന് എടുത്ത് നോക്കി…

 

സ്ക്രീൻ ലോക്ക് അല്ല… ഞാൻ ഹോം സ്‌ക്രീനിൽ നോക്കിയപ്പോൾ ആദ്യം കണ്ണ് പോയത്  “വാട്സ്ആപ്പ്… ” എന്ന ആപ്പിൽ ആയിരുന്നു…

 

എന്തോ മെസ്സജ് വന്നിട്ടുണ്ട്…

 

ഞാൻ ജസ്റ്റ്‌ വാട്സ്ആപ്പ് ഓപ്പൺ ആക്കി…

 

ആദ്യം തന്നെ കണ്ടത്

 

ലവ് യു ഡിയർ…” എന്ന മെസ്സജ് ആണ്…

 

ഫോൺ എന്റെ കൈയിൽ നിന്നും ബെഡിലേക്ക് വീണു…വയറ്റിൽ ഒരു ആന്തൽ… ലോകം മുഴുവൻ എനിക്ക് ചുറ്റും കറങ്ങുന്നത് പോലെ…

 

വീഴാതെ ഇരിക്കാനായി ഞാൻ കട്ടിലിന്റെ ക്രാസ്സയിൽ പിടുത്തമിട്ടു…

 

ഞെട്ടി പണ്ടാരം അടങ്ങിയ ഞാൻ വേഗം ഫോൺ എടുത്ത് മെസ്സേജ് അയച്ച ആളിന്റെ പേര് നോക്കി…

 

എവിടെയോ കേട്ട് മറന്ന പേര്… എത്ര ആലോചിച്ചും ഓർമ വരുന്നില്ല…

 

ഒറ്റ നിമിഷം കൊണ്ട് ഞാൻ വിയർത്തു കുളിച്ചു… ആ പേര് ആരുടെയാണ് എന്ന് ആലോചിച്ചു ഞാൻ കട്ടിലിലേക്ക് തന്നെ ഇരുന്ന് പോയി…

 

തുടരും…

ഈ ഭാഗം അല്പം സ്ലോ ആയിരുന്നു …. കാരണം ഇതിലെ ചില കാര്യങ്ങള്‍ കഥയുടെ മുന്‍പോട്ടുള്ള ഗതിക്ക് ഒഴിച്ച് കൂടാന്‍ ആകാത്തത് ആണ് … അടുത്ത ഭാഗം വൈകാതെ താരം… മാക്സിമം അടുത്ത ആഴ്ച തന്നെ… അപ്പോള്‍ അഭിപ്രായം എന്താ എന്നു വച്ചാല്‍ അറിയിക്കു……

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.