LOVE ACTION DRAMA-9 (Jeevan) 803

പതിവ് പോലെ തന്നെ അവളും വന്ന് വണ്ടിയിൽ കയറി…

 

ഞാൻ ഒന്നും മിണ്ടിയില്ല… വണ്ടി എടുത്ത് നേരെ ഓഫീസിലേക്ക് വിട്ടു…

 

വീട്ടിൽ നിന്നും അല്പം ദൂരം എത്തിയപ്പോൾ അവൾ വണ്ടി നിർത്താൻ പറഞ്ഞു…

 

ഞാൻ കൂടുതൽ ചോദ്യത്തിനും പറച്ചിലിനും ഒന്നും പോയില്ല…എന്നിട്ട് വേണം ഇനി തലേന്നത്തേതിന്റെ ബാക്കി കൂടി വാങ്ങിക്കൂട്ടാൻ… പ്രാന്തി വണ്ടിയിൽ ആണെന്ന് പോലും ഓർക്കാറില്ല…എന്നാലും ഇന്നലെ എനിക്ക് എന്തിന്റെ കേടാരുന്നു?…

 

വെറുതെ ഒന്ന് നോക്കിയിട്ട് വണ്ടി സൈഡിലേക്ക് ഇൻഡിക്കേറ്റർ ഇട്ട് ഒതുക്കി നിർത്തി…

 

“ഞാൻ ഓട്ടോ പിടിച്ചു പൊക്കോളാം…”

 

“ആയിക്കോട്ടെ…” അത്രേം നേരം കുറച്ച് സഹിച്ചാൽ മതിയല്ലോ ഈ പൂതനയെ എന്ന് ഞാനും വിചാരിച്ചു…

 

അവളുടെ ആസ്ഥാനത്തുള്ള തൊഴിയുടെ വേദന മാറിയിട്ടില്ല…ഓഫീസിൽ എത്തിയിട്ട് കസേരയിൽ അനങ്ങാ പറ പോലെ ഒരു ഇരുപ്പങ്ങിരുന്നു…

 

അത്രേം ദിവസം ചെയ്‍തതിലും വർക്ക്‌ അന്ന് ചെയ്തപ്പോൾ, അന്ന് വൈകിട്ട് ഞങ്ങളുടെ ടീമ് ലീഡർ അശ്വതി ചേച്ചി വന്ന് അഭിനന്ദനമൊക്കെ അറിയിച്ചു…

 

“ആദ്യ സാലറി കിട്ടിയപ്പോൾ കണ്ടില്ലേ അവന്റെ പ്രോഡക്റ്റിവിറ്റി കൂടി… ഇങ്ങനെ വേണം ഒരു പ്രൊഫഷണൽ…വെരി ഗുഡ് വരുൺ…കീപിറ്റ് അപ്പ്‌…”

 

“ആ കീപിറ്റ് ഉപ്പ്… ഇനി അപ്പ്‌ ആവണ്ടതൊക്കെ അപ്പ്‌ ആകുമോ എന്ന് തമ്പുരാനറിയാം…”

 

പെണ്ണുമ്പിള്ളയുടെ തോഴി വാങ്ങി അനങ്ങാൻ വയ്യാതെ ഇരുന്ന് ബോർ അടിച്ചപ്പോൾ ചെയ്തതാ എന്ന് ഈ തള്ളയോട് പറയാൻ ആകില്ലല്ലോ… ഞാൻ ഒന്നും മിണ്ടാതെ നിന്ന് ചിരിച്ച് കൊടുത്തു…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.