LOVE ACTION DRAMA-9 (Jeevan) 803

“ഡീ ഒണക്കലെ… മണിക്കൂറിനു 300 വച്ച് വാങ്ങുന്ന ബസ്സ്റ്റാൻഡ് അമ്മിണിക്ക് നിന്നെക്കാൾ അന്തസ്സ് ഉണ്ടെടി…”

 

“ഇരുപതിനായിരം രൂപ മാത്രം ശമ്പളം ഉള്ളവൻ കെട്ടിയോൻ ആണെന്ന് പറയുന്നത് നിനക്ക് കുറച്ചിലാ എങ്കിൽ വേണ്ടടി… നിന്നെ പോലെ അഹങ്കാരം പിടിച്ചവളെ കൊണ്ട് നടക്കാൻ ഇനി ഞാൻ തുർക്കി രാജാവിന്റെ പട്ടം വാങ്ങി വരാം… അത് മതിയാകുമോ തമ്പ്രാട്ടിക്ക്…”

 

“ഇനി നിനക്ക് വേണ്ടി ഞാൻ ഒരു കോപ്പും ആകാൻ പോണില്ല… ഇങ്ങനെയൊക്കെ അങ്ങ് പോയ മതി… നിനക്ക് സൗകര്യം ഉണ്ടേൽ അംഗീകരിക്ക്… അതല്ല ലക്ഷങ്ങൾ ശമ്പളം വാങ്ങിയ കാർഡ് കൊണ്ട് ഉരച്ചാലേ നിന്നെ മുട്ടാൻ ഉള്ള ഡോർ തുറക്കു എങ്കിൽ അത് പൂട്ടി വച്ച് നീ ഇരിക്കടി…” 

 

“അതേടാ… നിന്നെ പോലെ ഒരു പൊട്ടന് മുന്നിൽ അടിയറവ് പറയുന്നവൾ അല്ലേടാ ഈ അനുപമ… നിന്നെക്കൊണ്ട് ഒരു പിണ്ണാക്കിനും കൊള്ളില്ല എന്ന് വന്ന അന്ന് തന്നെ നിന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞതാ… നിന്നെ ഒന്ന് നേരെ ആക്കാനും…പക്ഷെ നിന്നെ ഒക്കെ നന്നാക്കാൻ ആകില്ല എന്ന് എനിക്ക് അന്നേ അറിയാം… അതിലും എളുപ്പം വല്ല പട്ടിടെ വാല് നേരെ ആക്കുന്നത് ആകും “

 

“നീയും എന്റെ ഒണക്ക തന്തേം തള്ളേം കൂടെ ഗൂഢാലോചന നടത്തിയത് ഞാൻ കേട്ടടി…അത് കേട്ടത് കൊണ്ട കള്ളിയങ്കാട്ടു നീലിക്ക് ഡ്രാക്കുളയിൽ ഉണ്ടായ കൊണം നീ കാണിച്ചിട്ടും എല്ലാം ക്ഷമിച്ചു,   നിന്നെ സ്നേഹിച്ചു കൂടെ കൂട്ടാം എന്ന് വിചാരിച്ചത്…”

 

“പിന്നെ എനിക്ക് എന്താടി ഒരു കുഴപ്പം, നേരെ അല്ലാതെ ഞാൻ വളഞ്ഞൊന്നും അല്ലല്ലോ ഇരിക്കുന്നത്… അവളൊരു നേരെ ആക്കൽ കാരി വന്നേക്കുന്നു…”

 

“പട്ടിടെ വാല് വേണ്ടടി, ഒർജിനൽ പൊട്ടൻ ഇല്ലേ, നിന്റെ തന്ത… അങ്ങേരുടെ മൊട്ടത്തലയിൽ തലയിൽ മുടി നട്ടു വളർത്ത്… അതാ അതിലും എളുപ്പം… ഉണ്ണിയാർച്ചക്ക് അടിയറവു മാത്രമേയുള്ളൊ, വാളും പരിചയും ഒന്നും കാണുന്നില്ലല്ലോ…”

 

“ഡാ… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ അച്ഛനെ വേണ്ടാത്തത് പറയരുത് എന്ന്…”

 

“തലേ മുടി ഇല്ലാത്ത അങ്ങേരെ പിന്നെ മൊട്ടത്തലയൻ എന്നല്ലാതെ മമ്മൂട്ടി എന്ന് വിളിക്കണോ… പിന്നെ ഒരു ആശ്വാസം അങ്ങേരുടെ തലക്ക് ഉള്ളിലും ഒന്നുമില്ലല്ലോ… അപ്പോൾ പുറത്ത് ഇല്ലേലും സാരമില്ല….”

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.