LOVE ACTION DRAMA-9 (Jeevan) 803

കൈ എങ്ങാണം വിട്ടാൽ ഇത്രേം നാളും ഒന്നാം ക്ലാസ്സിൽ പോകുന്നത് കണ്ടിരുന്ന എനിക്ക് നാളെ മുതൽ രണ്ടാം ക്ലാസിൽ പോകുന്നത് കാണം…

 

ഐ മീൻ എന്റെ തല അവളുടെ തൊഴിയേറ്റ് തിരിയുമെന്ന്…

 

“ചത്താലും വിടൂലടി പന്നി…” എന്നും പറഞ്ഞ് ഞാൻ കാലിൽ മുറുകെ പിടിച്ചു ഒരു കടി അങ്ങ് കൊടുത്തു…

 

എന്റെ ആ മാസ്മരിക കടി അവൾ പ്രതീക്ഷിച്ചില്ല…ആ കടിയിൽ അവളുടെ ബാലൻസ് പോയി…

 

ഭാഗ്യത്തിന് കട്ടിൽ പിന്നിൽ ഉള്ളത് കൊണ്ട് അവൾ അതിലേക്കാണ് വീണത്…

 

അപ്പോൾ ഞാൻ പിടിവിട്ടിരുന്നു…

 

പക്ഷെ ഞാൻ വീണ പോലെ മലർന്നടിച്ച് വീഴാതെ കൈ തോളിനു മുകളിലൂടെ പിന്നിലേക്ക് കുത്തി വീണ അവൾ, മെയ്യ് വഴക്കം ചെന്ന അഭ്യാസിയെ പോലെ ഒറ്റയടിക്ക് ചാടി എണീറ്റു…

 

എന്നിട്ട് ഇടത് കാല് മുന്നിലും വലതു കാൽ പിന്നിലുമായി വച്ച് രണ്ട് കയ്യിലെയും മുഷ്ടി ചുരുട്ടി എന്തോ കൊപ്രയം കാണിച്ച്, എന്നെ ഇടിക്കാനായി നിന്നു…

 

“ദൈവമേ… പൂതന അടവൊക്കെ ഇറക്കുന്നു… ഇറങ്ങി ഓടിയാലോ…”

 

ഇനി രക്ഷ ഇല്ല എന്ന് കണ്ടു ഞാൻ പതിനെട്ടാം അടവ് തന്നെ പ്രയോഗിക്കാൻ തീരുമാനിച്ചു…

 

ഞാൻ കൈ കൂപ്പി “എന്നെ ഒന്നും ചെയ്യല്ലേ” എന്ന് പറഞ്ഞ് അവളുടെ കാലിൽ വീണു…

 

പൂതന ഒന്ന് അയ്ഞ്ഞു എന്ന് കണ്ടതും ഞാൻ കാലിൽ പിടിച്ചു ഒരു വലി…

 

അടി തെറ്റിയ പൂതന ബാലൻസ് തെറ്റി പിന്നിലേക്ക് വീണ്ടും വീണു…

 

വീണ കൂട്ടത്തിൽ കാലിലെ  പിടി ഞാൻ വിട്ടതും എന്റെ അണ്ഡകടാഹവും അതിന്റെ നെയ്‌ബെർസും വരെ അവൾ ചവിട്ടി ഉള്ളിൽ കയറ്റിക്കളഞ്ഞു…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.