LOVE ACTION DRAMA-9 (Jeevan) 802

കണ്ണ് രണ്ടും പുറത്ത് ചാടി… അമ്മാതിരി ചവിട്ടാണ് പൂതന തന്നത്…

 

“എന്റെ പൊന്നു ദൈവമേ ഈ ശരീരം ഉണ്ടാക്കിയപ്പോൾ ഇത്രേം ലോലമായ സാധനം കൃത്യം അവൾക്ക് ചവിട്ടാൻ എളുപ്പമായി തന്നെ നീ ഉണ്ടാക്കി വച്ചല്ലോ… ഇതിപ്പോ രണ്ടാമത്തെ തവണയാ?…”

 

ഇനി അങ്കക്കലി മൂത്ത് നിക്കുന്ന ഉണ്ണിയാർച്ചയുടെ അടുക്കലേക്ക് ഞാനില്ല…

 

ഞാൻ അവിടെ തന്നെ കിടന്ന് പോയി…എന്തായാലും എന്റെ പത്തൊൻപതാം അടവ് അവൾക് കാണണ്ട വന്നില്ല…

 

ചവിട്ട് തന്നത്തോടെ പൂതനയും അടങ്ങി…

 

അല്ലേലും അവൾക്ക് മനസ്സിലായി കാണും എന്നെ കൊണ്ട് ഇനി വല്യ കാര്യം ഒന്നുമില്ല എന്ന്…?

 

ഞാൻ ഒന്ന് നോക്കി അവളെ… സ്ഥിരം മുടി വാരി കെട്ടൽ പോസിൽ ഇരുന്ന് എന്നെ നോക്കുന്നുണ്ട്…

 

ഞാൻ കണ്ണ് അടച്ചു കിടന്നു…തലയിണയും ബെഡ്ഷീറ്റും ഒന്നും വേണ്ടാതെ വെറും തറയിൽ കിടന്നു, അപ്പോൾ തന്നെ ഉറങ്ങിപ്പോയി…സ്വാഭാവികം ?…

 

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോളും അടിവയറ്റിൽ വേദന… 

 

പൂതനയെ കാണാൻ ഇല്ല… ഒന്ന് എണീക്കാൻ പോലും വയ്യ… പിന്നെ എങ്ങനെയൊക്കെയോ കട്ടിലിന്റെ കാലിൽ പിടിച്ചു എണീറ്റു… എഴുന്നേറ്റപ്പോൾ കാലടുപ്പിച്ച് നടക്കാൻ വയ്യ…പണ്ട് കിട്ടിയതിലും നന്നായ ഇപ്പൊ കിട്ടിയത്…

 

ഒരുമാതിരി ഗട്ടറിലെ വീഴാതെയിരിക്കാൻ നടക്കുന്ന പോലെ തള്ളവിരൽ കുത്തി കാലകത്തി ഞാൻ ബാത്‌റൂമിലേക്ക് നടന്നു…

 

ഈ പരുവത്തിൽ ഞാൻ എങ്ങനെ ഓഫീസിൽ പോവുമോ ആവോ… ആദ്യ ശമ്പളം കിട്ടിയ പിറ്റേന്ന് തന്നെ ലീവ് ആക്കിയാൽ ചിലവ് ചെയ്യാതെ ഇരിക്കാൻ മുങ്ങിയതാ എന്ന് കൂടെ വർക്ക്‌ ചെയ്യുന്ന ചെറ്റകൾ അടിച്ചിറക്കും,… ഇനി അവിടെ പോയി ഈ പരുവം കണ്ട് അവന്മാർ എന്താണ് എന്ന് ചോദിച്ചാൽ, പെണ്ണുംപിള്ള ആസ്ഥാനം നോക്കി ഒന്ന് തന്നതാ എന്ന് പറയാൻ പറ്റുമോ… അതുമില്ല…

193 Comments

  1. ❤️❤️❤️❤️❤️

  2. SORRY LOCATION MARIPPOYIIIIII

  3. ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.

    1. I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️

Comments are closed.