“ഡാ… വരുണേ… നീ വിഷമിക്കാതെ… അവള് പോട്ടെടാ… അവളെ നമുക്ക് അങ്ങ് ഡിവോഴ്സ് ചെയ്യാം…” അർജു വെള്ളപ്പുറത്തു എനിക്ക് പ്രോഹത്സാഹനം തന്നു…
“പ്ഫാ… നായെ… അവളെ ഡിവോഴ്സ് ചെയ്താൽ നിന്റെ അപ്പൻ വന്ന് എനിക്ക് പെണ്ണ് കണ്ടുപിടിച്ചു തരുമോ…”
“ഇത്രേം നാളും വായിനോക്കി നടന്നത് അല്ലാതെ ഒരുത്തി പോലും തിരിഞ്ഞു നോക്കിയിട്ടില്ല… ലാസ്റ്റിൽ ഒരുത്തിയോട് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അവൾക് എന്നെ വേണ്ട ഈ തെണ്ടിയെ മതി എന്ന്… ഇവനെക്കാളും സൗന്ദര്യമില്ലേ അളിയാ എനിക്ക്…” ഞാൻ വിനുവിനെ ചൂണ്ടി പറഞ്ഞു…
“എന്നിട്ട് ഞാൻ ഇവളെ ഡിവോഴ്സ് ചെയ്തിട്ട് വേറെ ഒരു പെണ്ണിനേം കിട്ടാതെ കന്യകനായി മൂത്ത് നരച്ചു തട്ടി പോണത് നിനക്ക് കാണണം… അല്ലേടാ മ*#@”
“ഡാ… അവൾക് പകരം നിനക്ക് ഞങ്ങൾ നല്ല തങ്കം പോലെ ഒരുത്തിയെ കണ്ട് പിടിച്ചു തരുമെടാ…അല്ലേടാ വിനു…” അർജു വീണ്ടും പറഞ്ഞു…
“എനിക്ക് വേറെ ഒരുത്തിയേം വേണ്ടഡാ… എനിക്ക് അവളെ തന്നെ മതി… എനിക്ക് അവളെ വേണം… എനിക്ക്… എനിക്ക് അവളെ അത്രക്ക് ഇഷമാടാ നാറികളെ… അത്രക്ക് ഞാനങ് ഇഷ്ടപ്പെട്ടു പോയെടാ ആ പൂതനയെ…” ഞാൻ വീണ്ടും മോങ്ങി… കുറച്ച് നേരം കൂടെ മോങ്ങി അവസാനം ഞാൻ ഓഫ് ആയി…
ബോധം വന്നത് പാതിരാത്രി കഴിഞ്ഞ് മറ്റോ ആണ്… അവന്മാരും അടിച്ചു കിണ്ടിയായി കിടപ്പാണ്…
സംഭവം കുടിച്ചു വെളിവില്ലാരുന്നെങ്കിലും, പറഞ്ഞതൊക്കെ എനിക്ക് നല്ല ഓർമയുണ്ടായിരുന്നു…
തിരിച്ച് വീട്ടിൽ പോവാൻ ഞാൻ അവന്മാരെ വിളിച്ചു ഉണർത്തി…
അപ്പോളേക്കും എല്ലാരുടെയും കെട്ട് വിട്ടിട്ടുണ്ടാരുന്നു…
വിനു പറഞ്ഞു…
“ഡാ… അവൾ നിന്റെ യോഗ്യത ശമ്പളവും, സ്റ്റാറ്റസ്സും കൊണ്ടാണ് അളക്കുന്നത് എങ്കിൽ നീ ഈ ബന്ധം വേണ്ടന്ന് വക്കണം… അതാണ് ഞങ്ങൾക്ക് പറയാനുള്ളത്…”
അവന്മാർ പറയുന്നതിൽ കാര്യമുണ്ടെങ്കിലും ഞാനൊന്നും മിണ്ടിയില്ല…
❤️❤️❤️❤️❤️
SORRY LOCATION MARIPPOYIIIIII
ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.
I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️