പുതിയ ഡ്രെസ്സ് ഇടാൻ അലമാരയുടെ അടുത്തേക്ക് നടന്നു…
അത്യാവശ്യം വലിയ അലമാര ആയത് കൊണ്ട് ഒരു സൈഡ് ഞാനും ഒരു സൈഡ് അനുവുമാണ് യൂസ് ചെയുന്നത്…
ഞാൻ അലമാര തുറന്ന് ഡ്രെസ്സ് നോക്കുമ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്…
ഞാൻ വാങ്ങി കൊടുത്ത ഗിഫ്റ്റ് അവൾ തുറന്ന് പോലും നോകിയിട്ടില്ല…
ആ കവർ അവളുടെ ഉപയോഗിക്കാത്ത വസ്ത്രം വെക്കുന്ന അറയിൽ എടുത്തിട്ടിട്ടുണ്ട്…
“വെറുതെ രണ്ടായിരം രൂപ കളഞ്ഞു…അതും കൂടെ ഇട്ടു ഇത്തിരി വില കൂടിയ സാധനം വാങ്ങി ലവന്മാർക്ക് ചിലവ് കൊടുക്കാരുന്നു…”
“ആഹ്…പൂതനക്ക് അതൊന്നും പറ്റില്ലാരിക്കും… ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവൾക്ക് രണ്ടായിരം രൂപ മാത്രം വിലയുള്ള ഗിഫ്റ്റൊക്കെ നാണക്കേടാകും… അതും അവളുടെ ഹസ്ബൻഡ് കൊടുക്കുമ്പോൾ…”
“എനിക്ക് ഇതൊക്കെ പറ്റു… അവൾക് സൗകര്യമുണ്ടെൽ ഇട്ടാ മതി…”
ഞാൻ അവൾ വാങ്ങി തന്ന ഷർട്ടിലേക്ക് നോക്കി…തേച്ച് മടക്കി വച്ചിട്ടുണ്ട്…
“ഞാൻ വാങ്ങിയത് എടുത്ത് വേസ്റ്റിന്റെ കൂടെ ഇട്ടിട്ട് അവൾ വാങ്ങിയത് ഞാൻ തലേ ചുമന്നു നടക്കുന്നു… അത് വേണ്ട…”
അവൾ വാങ്ങിയ ഷർട്ട് ഞാൻ എടുത്ത് ചുരുട്ടിക്കൂട്ടി എന്റെ ഉപയോഗിക്കാത്ത പഴയ തുണിയുടെ കൂടെ എടുത്തിട്ടു…
അത് കഴിഞ്ഞ് ഞാൻ ഡ്രെസ്സ് എടുത്തിട്ടു…
പിറ്റേന്ന് രാവിലെ എണിറ്റു… പൂതന എഴുന്നേറ്റട്ടില്ല… ഞാൻ റെഡി ആയി വണ്ടിയെടുത്തു കുപ്പിയുമായി വിനുവിന്റെ വീട്ടിലേക്ക് വിട്ടു…
❤️❤️❤️❤️❤️
SORRY LOCATION MARIPPOYIIIIII
ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.
I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️