“രാവിലെ അവൾക് അല്പം താമസിച്ചു ഇറങ്ങിയാൽ മതിയല്ലോ… നിന്റെ കൂടെ ഇറങ്ങുമ്പോൾ ഒത്തിരി നേരത്തെ പോകണ്ടേ… അവൾ നേരത്തെ പോയി ഒറ്റക്ക് ഇരുപ്പാ എന്ന്…അത് കൊണ്ട് വാങ്ങി എന്ന പറഞ്ഞത്…”
“ആം… എന്നോട് ആരും ഇതൊന്നും പറഞ്ഞിട്ടില്ല…”
“മോള് പറഞ്ഞു നിന്നോട് പറഞ്ഞില്ല എന്ന്… പറഞ്ഞാൽ നീ ചിലപ്പോൾ സമ്മതിക്കില്ല എന്ന അവൾ പറഞ്ഞത്…”
“ഞാൻ സമ്മതിക്കാതെ ഇരിക്കാൻ എന്താ… അവളുടെ കാശ് അല്ലേ… അവൾ ഇഷ്ടം പോലെ ചെയ്യട്ടെ…”
“നീ എന്താഡാ ഇങ്ങനെയൊക്കെ പറയുന്നേ… അവൾ നിന്റെ ഭാര്യ അല്ലേ…”
“മ്മ്… ഫാര്യ… ഭാര്യ അല്ല അവൾ, എന്റെ കാലന… സോറി കാലിയാ…”
“നീ എന്താടാ നിന്ന് ആലോചിക്കുന്നത്…”
“ഒന്നുമില്ല എന്റെ അമ്മേ… ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ…”
ഞാൻ നേരെ റൂമിലേക്ക് പോയി… പൂതന ആരോടോ ഫോണിൽ സംസാരിച്ചു ജനലിന്റെ അരികിൽ നില്പുണ്ട്…
ഇടക്ക് “അമ്മേ…” എന്ന് വിളിക്കുന്നത് കേട്ടു…വീട്ടിൽ വിളിച്ചതാകും…
ഞാൻ കയറി ചെല്ലുന്ന കണ്ട് ഒന്ന് നോക്കിയിട്ട് അവൾ വീണ്ടും ഫോൺ വിളി തുടർന്നു…
ഞാനും വലിയ മൈൻഡ് കൊടുക്കാതെ കുളിക്കാൻ വേണ്ടി ബാത്‌റൂമിൽ തോർത്തുമെടുത്തു കയറി…
ഇപ്പോൾ വല്യ വേദനയൊന്നുമില്ല…
കുളിച്ച് തോർത്ത് ഉടുത്തു, അലക്കാനുള്ള ഡ്രെസ്സുമായി ഞാൻ ബാത്‌റൂമിന് വെളിയിൽ ഇറങ്ങി…
❤️❤️❤️❤️❤️
SORRY LOCATION MARIPPOYIIIIII
ENNU EDAM ENN PARANNIT AVIDA???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
You are good author and you can make a story much much better.. but no offence, this story is disappointing and lifeless now.. I can’t hide my disappointment. waiting for your next.
I appreciate your honest response…nothing offensive in that❤️Please do the next part… Its already been published❤️